03
June 2020 - 8:21 pm IST

Download Our Mobile App

Kollywood

Simran, Tiktok Video, Butta Bomma Song, Viral

ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സിമ്രാന്‍

Published:17 May 2020

നല്ല അഭിനേത്രിയെന്നത് പോലെ തന്നെ ഒരുപാട് ഹിറ്റ് ഗാനങ്ങളില്‍ ചുവടുവയ്ക്കുകയും ചെയ്തിട്ടുണ്ട് സിമ്രാന്‍. തനിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ആരാധകരെ കൊണ്ട് പറയിപ്പിക്കുകയാണ് സിമ്രന്‍ ഇപ്പോള്‍.

സിമ്രാന്‍റെ  ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയയില്‍ വൈറലായി മാറുകയാണ്.അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠാപുരമുലോ എന്ന സിനിമയിലെ ഹിറ്റ് ഗാനമായ ബുട്ടബൊമ്മയ്ക്കാണ് സിമ്രാന്‍ ചുവടുവെക്കുന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. നല്ല അഭിനേത്രിയെന്നത് പോലെ തന്നെ ഒരുപാട് ഹിറ്റ് ഗാനങ്ങളില്‍ ചുവടുവയ്ക്കുകയും ചെയ്തിട്ടുണ്ട് സിമ്രാന്‍. തനിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ആരാധകരെ കൊണ്ട് പറയിപ്പിക്കുകയാണ് സിമ്രന്‍ ഇപ്പോള്‍.

 

 രജനീകാന്ത് ചിത്രം പേട്ടയിലൂടെ സിമ്രാന്‍ ബിഗ് സ്ക്രീനിലേക്ക് മടങ്ങി വന്നിരുന്നു. നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കട്രിയാണ് സിമ്രാന്‍റെ പുറത്ത് വരാനുള്ള പുതിയ ചിത്രം. മാധവനാണ് നായകന്‍. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിമ്രാനും മാധവനും ഒരുമിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top