01
December 2020 - 8:17 am IST

Download Our Mobile App

Football

Bundesliga, Football, Sports News, Bayern

ബുണ്ടസ് ലിഗ; ബയേണ്‍ തലപ്പത്ത്

Published:18 May 2020

ബയേണിന് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബെഞ്ചമിന്‍ പവാര്‍ദും ഗോളടിച്ചു. ഈ സീസണിലെ 40 അം ഗോളാണ് ലെവന്‍ഡോവ്‌സ്‌കി നേടിയത്. ബുണ്ടസ് ലീഗയിലെ 26 -ാം ഗോളും.

മ്യൂണിക്ക്: ബുണ്ടസ് ലീഗയില്‍ വിജയഗാഥ ആവര്‍ത്തിച്ച് ബയേണ്‍ മ്യൂണിക്ക്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അവര്‍  യൂണിയന്‍ ബെര്‍ലിനെ പരാജയപ്പെടുത്തി. ബയേണിന് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബെഞ്ചമിന്‍ പവാര്‍ദും ഗോളടിച്ചു. ഈ സീസണിലെ 40 അം ഗോളാണ് ലെവന്‍ഡോവ്‌സ്‌കി നേടിയത്. ബുണ്ടസ് ലീഗയിലെ 26 -ാം ഗോളും. ഇന്നത്തെ ജയത്തോട് കൂടി പോയന്റ് നിലയില്‍ നാല് പോയന്റ് ലീഡ് ബയേണ്‍ നിലനിര്‍ത്തി.ബയേണിന് 26 മത്സരങ്ങളില്‍നിന്ന് 58 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 26 കളികളില്‍നിന്ന് 54 പോയിന്റുമുണ്ട്.

തോമസ് മുള്ളറിലൂടെ കളിയുടെ തുടക്കത്തില്‍ തന്നെ ബയേണ്‍ ലീഡെടുത്തേനെ. എങ്കിലും എങ്കിലും ഓഫ്‌സൈടാണെന്ന് റഫറി വിധിച്ചു. പിന്നീട് ആദ്യ പകുതി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ലിയോണ്‍ ഗോറെട്‌സ്‌കയെ വീഴ്ത്തിയ നെവെന്‍ സുബോട്ടിച് വഴി നേടിയ പെനാല്‍റ്റിയില്‍ ലെവന്‍ഡോവ്‌സ്‌കി ഗോളടിച്ചു.രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഉണര്‍ന്ന് കളിച്ചു. ബയേണിന്റെ ഗോള്‍മുഖത്ത് നിന്ന മാനുവല്‍ നുയറിന് യൂണിയന്‍ ബെര്‍ലിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായുരുന്നു.

പിന്നീട് ജോഷ്വാ കിമ്മിഷിന്റെ കോര്‍ണര്‍ ഹെഡ് ചെയ്ത് ലോകകപ്പ് ജേതാവ് ബെഞ്ചമിന്‍ പവാര്‍ദ് ബയേണിന്റെ ലീഡുയര്‍ത്തി. കോമന്‍ -സെര്‍ജ് ഗ്‌നബ്രി സഖ്യം ഗോളുയര്‍ത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ 16 മത്സരങ്ങളിലായി അപരാജിത കുതിപ്പ് നടത്തുകയാണ് ബയേണ്‍ മ്യൂണിക്ക്. ലോക് ഡൗണിനു ശേഷം ജര്‍മനിയില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ലോക്ഡൗണിനു ശേഷം യൂറോപ്പില്‍ ആദ്യം ആരംഭിച്ച ലീഗും ബുണ്ടസ് ലിഗയാണ്.


വാർത്തകൾ

Sign up for Newsletter



top