03
June 2020 - 9:23 pm IST

Download Our Mobile App

Football

levendowski

മെസിക്കൊപ്പം ലെവന്‍ഡോവ്‌സ്‌കി

Published:18 May 2020

ഈ സീസണില്‍ 40 ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡോയും മെസ്സിയും മാത്രം നേടിയിട്ടുള്ള ഒരു നേട്ടത്തിനൊപ്പം ലെവന്‍ഡോവ്‌സ്‌കിയും എത്തി. തുടര്‍ച്ചയായ അഞ്ചു സീസണുകളില്‍ നാലപ്പതോ അതിലധികമോ ഗോള്‍ നേടുക എന്ന അപൂര്‍വ നേട്ടം

മ്യൂണിക്: ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കര്‍ ലെവന്‍ഡോവ്‌സ്‌കി ഇന്നലെ യൂണിയന്‍ ബെര്‍ലിനെതിരെ നേടിയ പെനാല്‍റ്റി ഗോള്‍ അദ്ദേഹത്തിനെ ഈ സീസണിലെ 40 -ാം ഗോളായിരുന്നു. ഈ സീസണില്‍ 40 ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡോയും മെസ്സിയും മാത്രം നേടിയിട്ടുള്ള ഒരു നേട്ടത്തിനൊപ്പം ലെവന്‍ഡോവ്‌സ്‌കിയും എത്തി. തുടര്‍ച്ചയായ അഞ്ചു സീസണുകളില്‍ നാലപ്പതോ അതിലധികമോ ഗോള്‍ നേടുക എന്ന അപൂര്‍വ നേട്ടം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും മാത്രമാണ് ഈനേട്ടം മുമ്പ് സ്വന്തമാക്കിയിട്ടുള്ളത്. ഈ സീസണില്‍ ഇതുവരെ വെറും 34 മത്സരങ്ങളില്‍ നിന്നാണ് ലെവന്‍ഡോവ്‌സ്‌കി ഈ നേട്ടം സ്വന്തമാക്കിയത്. ഇനിയും സീസണില്‍ 10ല്‍ അധികം മത്സരങ്ങള്‍ ബാക്കി ഉള്ളതിനാല്‍ തന്റെ ഗോള്‍ നേട്ടം 50നും മുകളിലെത്തിക്കാന്‍ ലെവന്‍ഡോവ്‌സ്‌കിക്കാകും


വാർത്തകൾ

Sign up for Newsletter



top