01
December 2020 - 8:35 am IST

Download Our Mobile App

Analysis

Idukki

ടൂ​റി​സം; തി​രി​ച്ച​ടി​യി​ല്‍ പ​ക​ച്ച് ഇ​ടു​ക്കി

Published:19 May 2020

ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ആ​ളൊ​ഴി​ഞ്ഞി​ട്ട് ര​ണ്ട് മാ​സ​ത്തോ​ട​ടു​ക്കു​ക​യാ​ണ്. ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ച്ചു​വ​ന്നി​രു​ന്ന ചെ​റു​കി​ട ഹോം​സ്റ്റേ​ക​ള്‍ മു​ത​ല്‍ വ​ന്‍കി​ട റി​സോ​ര്‍ട്ടു​ക​ള്‍ വ​രെ അ​ട​ച്ചു​പൂ​ട്ടി. വ​ന്‍ തു​ക​യ്ക്ക് ഹോം​സ്റ്റേ​ക​ളും റി​സോ​ര്‍ട്ടു​ക​ളും ന​ട​ത്തി​പ്പി​നാ​യി വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്ന​വ​രെ​ല്ലാം എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ്.

പീ​രു​മേ​ട്: പ്ര​ള​ത്തി​യ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ നി​ന്ന് തി​രി​ച്ചു ക​യ​റി തു​ട​ങ്ങി​യ ഇ​ടു​ക്കി​യി​ലെ ടൂ​റി​സം മേ​ഖ​ല വീ​ണ്ടും അ​ട​ച്ചു പൂ​ട്ട​ലി​ലേ​ക്ക്. കേ​ര​ള​ത്തി​ലെ മ​റ്റ് ടൂ​റി​സം സെ​ക്റ്റ​റു​ക​ള്‍ തി​രി​കെ വ​ന്നാ​ലും ഇ​ടു​ക്കി ഉ​ട​നെ​യെ​ങ്ങും പൂ​ര്‍വ​സ്ഥി​തി​യി​ല്‍ എ​ത്തി​ല്ലെ​ന്നാ​ണ് ഇ​വി​ടെ മു​ത​ല്‍ മു​ട​ക്കി​യി​വ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ആ​ളൊ​ഴി​ഞ്ഞി​ട്ട് ര​ണ്ട് മാ​സ​ത്തോ​ട​ടു​ക്കു​ക​യാ​ണ്. ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ച്ചു​വ​ന്നി​രു​ന്ന ചെ​റു​കി​ട ഹോം​സ്റ്റേ​ക​ള്‍ മു​ത​ല്‍ വ​ന്‍കി​ട റി​സോ​ര്‍ട്ടു​ക​ള്‍ വ​രെ അ​ട​ച്ചു​പൂ​ട്ടി. വ​ന്‍ തു​ക​യ്ക്ക് ഹോം​സ്റ്റേ​ക​ളും റി​സോ​ര്‍ട്ടു​ക​ളും ന​ട​ത്തി​പ്പി​നാ​യി വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്ന​വ​രെ​ല്ലാം എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടു. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍, ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ഴി​കാ​ട്ടി​ക​ള്‍ അ​ങ്ങ​നെ നീ​ളു​ന്നു ഈ ​രം​ഗ​ത്ത് പ്ര​തി​സ​ന്ധി നേ​രി​ട്ട​വ​ര്‍.

ടൂ​റി​സം മേ​ഖ​ല​യി​ല്‍ ഇ​ത്ര​യേ​റെ പ്ര​തി​സ​ന്ധി നേ​രി​ട്ട കാ​ല​ഘ​ട്ടം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും ക​ര​ക​യ​റാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല. എ​ന്നാ​ല്‍, അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഹാ​മാ​രി വ​ന്ന​തോ​ട കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഈ ​മേ​ഖ​ല​യ്ക്കു​മാ​ത്രം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് റോ​സ് കൊ​ട്ടേ​ജ് ഉ​ട​മ ബോ​ബി മാ​ത്യു പ​റ​ഞ്ഞു.

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന തോ​ട്ട​ങ്ങ​ള്‍, വി​ല്‍പ്പ​ന ശാ​ല​ക​ള്‍ ഇ​തെ​ല്ലാം സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ര്‍ഷി​ച്ചി​രു​ന്നു. ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന സ​വാ​രി​ക​ള്‍, കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ട്ര​ക്കി​ങ് എ​ന്നി​വ​യെ​ല്ലാം സ​ഞ്ചാ​രി​ക​ള്‍ക്ക് ആ​ക​ര്‍ഷ​ണ​മാ​യി​രു​ന്നു. അ​ന്ത​ര്‍സം​സ്ഥാ​ന യാ​ത്ര​ക​ള്‍ക്കു​ത​ന്നെ അ​നു​മ​തി ല​ഭി​ക്കാ​ന്‍ നാ​ളു​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്നി​രി​ക്കെ ഉ​ട​നെ​ങ്ങും ഈ ​പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വ് ഈ ​രം​ഗ​ത്തു​ള്ള​വ​രു​ടെ ആ​ശ​ങ്ക വ​ര്‍ധി​പ്പി​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top