03
June 2020 - 9:10 pm IST

Download Our Mobile App

Other news

Tom Joseph, Volleyball, Busan, Indian Olympic Association

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഒ​ഴി​വാ​ക്കി; ബു​സാ​നി​ല്‍ അ​ഞ്ചാം സ്ഥാ​നം

Published:20 May 2020

# ടോം ​ജോ​സ​ഫ്

ആ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തും. എ​ന്നെ സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ത​ര​ത്തി​ലു​ള്ള സ​ന്തോ​ഷ​മാ​യി​രു​ന്നു ഏ​ഷ്യ​ന്‍ ഗെ​യിം​സ് സെ​ല​ക്ഷ​ന്‍ പ്ര​ദാ​നം ചെ​യ്ത​ത്. ആ​റു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ല്‍ക്കു​ന്ന ട്രെ​യി​നി​ങ്ങാ​യി​രു​ന്നു അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു സാ​യി​യി​ലാ​യി​രു​ന്നു ക്യാം​പ്.

വ​ലി​യ ഒ​രു ടൂ​ര്‍ണ​മെ​ന്‍റ്, അ​തും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക​മാ​മാ​ങ്കം, ഏ​ഷ്യ​ന്‍ ഗെ​യിം​സ്. 2002ല്‍ ​ന​ട​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത നി​ര​വ​ധി മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ സ​മ്മാ​നി​ച്ച ഗെ​യിം​സാ​ണ്. വോ​ളി ടീ​മി​ല്‍ എ​നി​ക്കും സെ​ല​ക്ഷ​ന്‍ ല​ഭി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തും. എ​ന്നെ സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ത​ര​ത്തി​ലു​ള്ള സ​ന്തോ​ഷ​മാ​യി​രു​ന്നു ഏ​ഷ്യ​ന്‍ ഗെ​യിം​സ് സെ​ല​ക്ഷ​ന്‍ പ്ര​ദാ​നം ചെ​യ്ത​ത്. ആ​റു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ല്‍ക്കു​ന്ന ട്രെ​യി​നി​ങ്ങാ​യി​രു​ന്നു അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു സാ​യി​യി​ലാ​യി​രു​ന്നു ക്യാം​പ്. ത​ലേ​ദി​വ​സം രാ​ത്രി​യി​ല്‍ കോ​ഴി​ക്കോ​ട്‌​നി​ന്ന് ബ​സ്സി​ലേ​റി ബം​ഗ​ളൂ​രു​വി​ലേ​ക്ക്. പു​ല​ര്‍ച്ചെ നാ​ല​ര ക​ഴി​ഞ്ഞ​പ്പോ​ള്‍ ബം​ഗ​ളൂ​രു കെ​ങ്കേ​രി​യി​ലു​ള്ള സാ​യി​യു​ടെ ഗേ​റ്റി​നു മു​ന്നി​ലെ​ത്തി. മു​മ്പ് പ​ല​വ​ട്ടം വ​ന്നി​ച്ചു​ള്ള​തി​നാ​ല്‍ പ​രി​ച​യ​ക്കു​റ​വോ ത​പ്പ​ലോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഞ്ചു മി​നി​റ്റ് ന​ട​ത്ത​ത്തി​നു ശേ​ഷം സാ​യി​യി​ല്‍. 

സാ​യി​യി​രു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ന​ടു​ത്ത് ഒ​രു ക്ഷേ​ത്ര​മു​ണ്ട്. എ​പ്പോ​ള്‍ സാ​യി​യി​ലെ​ത്തി​യാ​ലും അ​വി​ടെ പ്രാ​ര്‍ഥി​ക്കും. അ​ന്നും പ​തി​വു തെ​റ്റി​ച്ചി​ല്ല. സാ​യി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കും മു​മ്പ് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ല്‍നി​ന്നു ന​ന്നാ​യി പ്രാ​ര്‍ഥി​ച്ചു. അ​വ​സാ​ന ടീ​മി​ല്‍ ഇ​ടം നേ​ടാ​ന്‍ സാ​ധി​ക്ക​ണേ, ന​ന്നാ​യി ക​ളി​ക്കാ​ന്‍ സാ​ധി​ക്ക​ണേ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു പ്രാ​ര്‍ഥ​ന.  സാ​യി​യി​ലെ​ത്തി. ഓ​ഫീ​സ് ര​ജി​സ്റ്റ​റു​മാ​യി ന​ഞ്ച​പ്പ എ​ന്നൊ​രാ​ളെ​ത്തി. അ​തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം ഇ​ന്ത്യ​ന്‍ ടീ​മം​ഗ​ങ്ങ​ള്‍ക്ക് ഒ​രു​ക്കി​യി​രു​ന്ന പ്ര​ത്യേ​ക മു​റി​ക​ളി​ല്‍ ഒ​രെ​ണ്ണം എ​നി​ക്കും ല​ഭി​ച്ചു. മു​റി​യി​ലെ​ത്തി ലെ​ഗേ​ജു​ക​ള്‍ അ​വി​ടെ​വ​ച്ച് യാ​ത്രാ​ക്ഷീ​ണം നി​മി​ത്തം അ​ല്പ​മൊ​ന്നു​റ​ങ്ങി. എ​ണീ​റ്റ​പ്പോ​ള്‍ രാ​വി​ലെ എ​ട്ട്. കു​ളി​ച്ച് ഫ്ര​ഷാ​യി റൂ​മി​ല്‍ എ​ത്തി​യ​തും ബാ​ഗ് എ​ല്ലാം അ​വി​ടെ വെ​ച്ചു യാ​ത്രാ ക്ഷീ​ണം ഉ​ള്ള​ത് കൊ​ണ്ട് അ​ല്‍പ്പം ഒ​ന്ന് മ​യ​ങ്ങി, കു​റ​ച്ചു ക​ഴി​ഞ്ഞു എ​ഴു​ന്നേ​റ്റു നോ​ക്കി​യ​പ്പോ​ള്‍ സ​മ​യം എ​ട്ടു മ​ണി​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍ക്കു ശേ​ഷം ന​ല്ല വി​ശ​പ്പു​ള്ള​ത് കൊ​ണ്ട്  ബ്രേ​ക്ക്ഫാ​സ്റ്റി​നാ​യി മെ​സ്സി​ലേ​ക്ക് പോ​യി. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം കൈ​ക​ഴു​കി വ​ര​മ്പോ​ള്‍ അ​താ മു​ന്നി​ല്‍ ക​പി​ല്‍ദേ​വും ജോ​ബി​ച്ചേ​ട്ട​നും റെ​യി​ല്‍വേ സു​നി​ലും.  ജോ​ബി ചേ​ട്ട​ന്‍ ചോ​ദി​ച്ചു ആ​രാ​ണ് ന​മ്മു​ടെ കോ​ച്ച് എ​ന്ന് നി​ന​ക്ക​റി​യു​മോ? ഞാ​ന്‍ പ​റ​ഞ്ഞു എ​നി​ക്ക് അ​റി​യി​ല്ല. അ​പ്പാ​ജി​യാ​ണ് ന​മ്മു​ടെ പ​രി​ശീ​ല​ക​ന്‍.​അ​ദ്ദേ​ഹ​ത്തെ നേ​രി​ല്‍ ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ കേ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. യ​ഥാ​ര്‍ത്ഥ നാ​മം ശ്യാം​സു​ന്ദ​ര്‍റാ​വു എ​ന്നാ​ണ്.

അ​പ്പ​ന്‍റെ സ്ഥാ​ന​ത്തു നി​ന്ന് ക​ഠി​ന​മാ​യ പ​രി​ശീ​ല​ന മു​റ​ക​ള്‍ ചെ​യ്യി​പ്പി​ച്ചു ന​മ്മ​ള്‍ എ​ത്ര​ത്തോ​ളം ന​ന്നാ​ക്കാ​മോ അ​ത്ര​യ്ക്കും ന​ന്നാ​ക്കും. തെ​റ്റ് ചെ​യ്താ​ല്‍ മു​ഖം നോ​ക്കാ​തെ ക്യാ​മ്പി​ല്‍നി​ന്നു പു​റ​ത്താ​ക്കു​ക​യും ചെ​യ്യും. ഈ​യൊ​രു പ്ര​കൃ​ത​മാ​യ​തി​നാ​ലാ​വാം അ​ദ്ദേ​ഹ​ത്തി​ന് അ​പ്പാ​ജി എ​ന്ന പേ​രു ല​ഭി​ക്കു​ന്ന​ത് എ​ന്ന് ജോ​ബി​ച്ചേ​ട്ട​ന്‍ പ​റ​ഞ്ഞു ത​ന്നി​ട്ടു​ണ്ട്.  അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് കേ​ട്ട​പ്പോ​ഴേ പാ​തി ജീ​വ​ന്‍ പോ​യി. മു​റി​യി​ലെ​ത്തി അ​ല്പം വി​ശ്ര​മി​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പി​റ്റേ​ദി​വ​സം രാ​വി​ലെ ഒ​മ്പ​തി​ന് ക്യാം​പ് ആ​രം​ഭി​ക്കു​മെ​ന്ന അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി ശ്യാം ​സു​ന്ദ​ര്‍റാ​വു സാ​റി​ന്‍റെ കീ​ഴി​ല്‍ ഉ​ള്ള  പ​രി​ശീ​ല​നം തു​ട​ങ്ങു​ക​യാ​ണ​ല്ലോ, അ​തി ക​ഠി​ന​മാ​കും പ​രി​ശീ​ല​ന​മെ​ന്നു​മൊ​ക്കെ ചി​ന്തി​ച്ച് ആ ​ദി​നം ക​ട​ന്നു​പോ​യി. പി​റ്റേ​ദി​വ​സം എ​ല്ലാ​വ​രും വ​രു​ന്ന​തി​ന് അ​റ മ​ണി​ക്കൂ​ര്‍ മു​മ്പു ത​ന്നെ കോ​ര്‍ട്ടി​ലെ​ത്തി. പ​രി​ശീ​ല​ക​നും മ​റ്റു​ക​ളി​ക്കാ​രും വ​രു​ന്ന​തും കാ​ത്തി​രു​ന്നു. ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഓ​രോ​രു​ത്ത​രും ഗ്രൗ​ണ്ടി​ലെ​ത്തി. കൃ​ത്യം ഒ​മ്പ​താ​യ​പ്പോ​ള്‍ ബ​ജാ​ജി​ന്‍റെ സ്‌​കൂ​ട്ട​റി​ല്‍ അ​താ വ​ര​ന്നു ശ്യാം​സു​ന്ദ​ര്‍റാ​വു കോ​ച്ച്. ദ്രോ​ണാ​ചാ​ര്യ അ​വാ​ര്‍ഡും അ​ര്‍ജു അ​വാ​ര്‍ഡു​മൊ​ക്കെ ല​ഭി​ച്ച​യാ​ളാ​ണ്.  കോ​ച്ച് ഗ്രൗ​ണ്ടി​ല്‍ എ​ത്തി​യ​തും എ​ല്ലാ​വ​രും ലൈ​ന്‍അ​പ്പ് ആ​യി. ക്യാ ​ഹേ, കൈ​സേ ഹേ ​ഓ​രോ​രു​ത്ത​രോ​ടും കോ​ച്ച് ചോ​ദി​ച്ചു. 

എ​ന്‍റെ​യ​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ എ​ന്താ​ടാ സു​ഖ​മ​ല്ലേ എ​ന്നാ​ണ് ചോ​ദി​ച്ച​ത്. കോ​ച്ചി​ന് ഒ​ട്ടു​മി​ക്ക ഭാ​ഷ​യും അ​റി​യാം. സാ​ര്‍ ദേ​ഷ്യ​പ്പെ​ട്ടാ​ല്‍ നീ ​മ​ല​യാ​ള​ത്തി​ല്‍ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ സാ​റി​നു മ​ന​സ്സി​ലാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ജോ​ബി​ച്ചേ​ട്ട​നും സം​ഘ​വും നേ​ര​ത്തെ ത​ന്നി​രു​ന്നു. ശ്യാം ​സാ​റി​ന്‍റെ ട്രെ​യി​നി​ങ് എ​ന്ന​ത് മ​റ്റു കോ​ച്ചു​മാ​രി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്. ഒ​രു ദി​വ​സം മൂ​ന്നു സെ​ക്ഷ​നു​ക​ളി​ലാ​യി​ട്ടാ​ണ് പ്രാ​ക്ടീ​സ്.  രാ​വി​ലെ ആ​റ​ര മ​ണി​ക്ക് തു​ട​ങ്ങി​യാ​ല്‍ എ​ട്ടു​മ​ണി വ​രെ​യും  ഒ​ന്‍പ​ത് മ​ണി മു​ത​ല്‍ പ​ന്ത്ര​ണ്ട​ര വ​രെ​യും രാ​വി​ല​ത്തെ സെ​ഷ​ന്‍. തു​ട​ര്‍ന്ന ദീ​ര്‍ഗ​മാ​യ ബ്രേ​ക്ക്, വൈ​കി​ട്ട് അ​ഞ്ചി​ന് മൂ​ന്നാം ഘ​ട്ട ട്രെ​യി​നി​ങ് ആ​രം​ഭി​ക്കും. അ​ത് രാ​ത്രി എ​ട്ടു വ​രെ നീ​ളും. ഒ​രു ദി​വ​സം വെ​യി​റ്റ് ട്രെ​യി​നി​ങ് ആ​ണെ​ങ്കി​ല്‍ അ​ടു​ത്ത ദി​വ​സം ജ​മ്പി​ങ് ട്രെ​യി​നിം​ങോ മ​റ്റോ ആ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത ട്രെ​യി​നി​ങ്. ജ​യി​ല്‍പ്പു​ള്ളി​ക​ളു​ടെ ജീ​വി​ത രീ​തി​യാ​ണ് ഞ​ങ്ങ​ള്‍ക്കെ​ന്നു പ​റ​യേ​ണ്ടി​വ​രും. 

അ​ത്ര​യ്ക്ക് കാ​ര്‍ക്ക​ശ്യ​മാ​ണ് അ​ദ്ദേ​ത്തി​ന്‍റെ ഓ​രോ ഇ​ട​പെ​ട​ലു​ക​ള്‍ക്കും. എ​ന്നാ​ല്‍, സാ​റി​ന്‍റെ രീ​തി​ക​ള്‍ ഞ​ങ്ങ​ള്‍ക്ക് വ​ലി​യ രീ​തി​യി​ല്‍ ഉ​പ​കാ​ര​പ്പെ​ട്ടു എ​ന്ന​റി​ഞ്ഞ​ത് പി​ന്നീ​ടാ​ണ്. ക്യാം​പ് ര​ണ്ടു മാ​സ​ത്തോ​ളം പി​ന്നി​ട്ടു. അ​പ്പോ​ഴേ​ക്കും സാ​റു​മാ​യി എ​ല്ലാ​വ​രും പൊ​രു​ത്ത​പ്പെ​ട്ടു. ശ​നി​യാ​ഴ്ച്ച ദി​വ​സ​ങ്ങ​ളി​ല്‍ റാ​ഡ് റ​ണ്ണിം​ഗി​നാ​യി പോ​കും. ഒ​ന്‍പ​ത് കി​ലോ​മീ​റ്റ​ര്‍ റ​ണ്ണിം​ഗ് എ​ന്നു പ​റ​ഞ്ഞാ​ല്‍ കൃ​ത്യ​മാ​യി ഒ​ന്‍പ​ത് കി​ലോ​മീ​റ്റ​ര്‍ ത​ന്നെ റ​ണ്‍ ചെ​യ്യേ​ണ്ടി​യി​രു​ന്നു. പി​ന്നി​ല്‍ സാ​ര്‍ ത​ന്‍റെ സ്‌​കൂ​ട്ട​റു​മാ​യി ഞ​ങ്ങ​ളെ പി​ന്തു​ട​രു​മാ​യി​രു​ന്നു. ക​ള്ള​ത്ത​രം കാ​ണി​ക്കാ​നാ​വി​ല്ല. ന​ട​ക്കാ​നോ നി​ല്‍ക്കാ​നോ പാ​ടി​ല്ല. അ​ത്ര​യ്ക്ക് ക​ണി​ശ​ത.   ഏ​ഷ്യ​ന്‍ ഗെ​യിം​സ് ആ​യ​തു കൊ​ണ്ട് ബം​ഗ​ളൂ​രു​വി​ല്‍  ഹോ​ക്കി, ഫു​ട്‌​ബോ​ള്‍, അ​ത്‌​ല​റ്റി​ക്‌​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ക്യാം​പും ന​ട​ന്നി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ധാ​രാ​ളം മ​ല​യാ​ളി താ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ല്‍ അ​ന്ന് മ​നോ​ജ്‌​ലാ​ല്‍, രാ​മ​ച​ന്ദ്ര​ന്‍, ലി​ന്‍സി ഫി​ലി​പ്, പ്രീ​ജ ശ്രീ​ധ​ര​ന്‍ തു​ട​ങ്ങി​യ നീ​ണ്ട മ​ല​യാ​ളി നി​ര. അ​ത്‌​ല​റ്റി​ക്‌​സ് ടീ​മു​മാ​യി​ട്ടാ​യി​രു​ന്നു വോ​ളി​ബോ​ള്‍ ടീ​മി​ന് കൂ​ടു​ത​ല്‍ പ​രി​ച​യം. അ​ങ്ങ​നെ ക്യാം​പി​ല്‍ തു​ട​ര​വെ​യാ​ണ് ആ ​വ​ര്‍ഷ​ത്തെ ഓ​ണ​മെ​ത്തി​യ​ത്. 

  അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ലെ മ​ല​യാ​ളി​ക​ള്‍ക്കൊ​പ്പം ഓ​ണാ​ഘോ​ഷം ന​ട​ത്താ​മെ​ന്നാ​യി. അ​ങ്ങ​നെ തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ല്‍ പോ​യി പ​ര​സ്പ​ര സ​ഹാ​യ സം​ഘ​മാ​യി പ്ര​വ​ര്‍ത്തി​ച്ച് ഗം​ഭീ​ര ഓ​ണ​സ​ദ്യ​യൊ​രു​ക്കി. പ​രി​ശീ​ല​നം മു​ന്നേ​റ​വെ നാ​ലോ അ​ഞ്ചോ മാ​സം ക്യാ​മ്പ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഒ​രു സ​ങ്ക​ട​ക​ര​മാ​യ വാ​ര്‍ത്ത എ​ത്തു​ന്ന​ത്. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വോ​ളി ബോ​ള്‍ ടീ​മി​നെ അ​യ​യ്‌​ക്കേ​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. ഞ​ങ്ങ​ള്‍ക്കെ​ല്ലാ​വ​ര്‍ക്കും വ​ലി​യ ഷോ​ക്കാ​യി ആ ​വാ​ര്‍ത്ത. ശ്യാം ​സാ​റും വ​ലി​യ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് വോ​ളി​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ശി​വ​ന്തി ആ​ദി​ത്യ​നാ​ഥ് സാ​ര്‍ ഫോ​ണ്‍ ചെ​യ്തു കൊ​ണ്ട്  നി​ങ്ങ​ള്‍ വി​ഷ​മി​ക്ക​ണ്ട ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ വി​ട്ടി​ട്ടി​ല്ല എ​ങ്കി​ലും ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ക​ളി​ക്കാ​ന്‍ വോ​ളി​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സ്വ​ന്ത​മാ​യി പ​ണം മു​ട​ക്കി നി​ങ്ങ​ളെ ക​ളി​പ്പി​ക്കും എ​ന്ന് അ​റി​യി​ച്ചു.  ഇ​തു കേ​ട്ട​പ്പോ​ള്‍ ഞ​ങ്ങ​ള്‍ക്കെ​ല്ലാ​വ​ര്‍ക്കും ഒ​രു ആ​ശ്വാ​സ​മാ​യി വീ​ണ്ടും പ്രാ​ക്ടീ​സ് തു​ട​ര്‍ന്നു. ശ്യാം ​സാ​റും പ​റ​ഞ്ഞു, വി​എ​ഫ​അ​ഐ​യു​ടെ പി​ന്തു​ണ​ക​ളി​ക്കാ​ര്‍ക്ക് അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​ല്‍ ഏ​വ​ര്‍ക്കും ദുഃ​ഖ​മു​ണ്ടാ​യി​രു​ന്നു. കൂ​ടെ​യു​ള്ള അ​ത്‌​ല​റ്റി​ക്‌​സ്, ഫു​ട്‌​ബോ​ള്‍, ഹോ​ക്കി താ​ര​ങ്ങ​ളൊ​ക്കെ വ​ലി​യ സ​ന്തോ​ഷ​ത്തി​ലു​മാ​യി​രു​ന്നു. എ​ന്താ​യാ​ലും ബാ​ക്കി​യു​ള്ള ടീ​മു​ക​ള്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​നാ​യി അ​വി​ട​ന്നു യാ​ത്ര​യാ​യി.  വി​എ​ഫ്‌​ഐ​യു​ടെ കാ​രു​ണ്യ​ത്തി​ല്‍ ഞ​ങ്ങ​ളും പോ​കാ​നൊ​രു​ങ്ങി. 

 ഒ​ളിംപി​ക് അ​സോ​സി​യേ​ഷ​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ പോ​വു​ന്ന​ത് കൊ​ണ്ട് അ​വ​രു​ടെ കി​റ്റു​ക​ളും മ​റ്റു​മൊ​ന്നും ഇ​ന്ത്യ​ന്‍ ടീ​മി​ന് ഇ​ല്ലെ​ങ്കി​ലും വോ​ളീ​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ ഒ​രു അ​പ്പ​റും ലോ​വ​റും ഞ​ങ്ങ​ള്‍ക്ക് ല​ഭി​ച്ചി​രു​ന്ന​തി​നാ​ല്‍ അ​തും ധ​രി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീം ​പോ​യ​ത്. കൊ​റി​യ​യി​ലെ ബു​സാ​നി​ലാ​യി​രു​ന്നു ആ ​പ്രാ​വ​ശ്യ​ത്തെ ഏ​ഷ്യ​ന്‍ ഗെ​യിം​സ്. അ​വി​ടെ​യെ​ത്തി​യ ഇ​ന്ത്യ​ന്‍ വോ​ളി​ബോ​ള്‍ ടീ​മി​ന് അ​വി​ട​ത്തെ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സ്വീ​ക​രി​ച്ചു, പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കി​യ വാ​ഹ​ന​ത്തി​ല്‍ ഏ​ഷ്യാ​ഡ് വി​ല്ല​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ വോ​ളീ​ബോ​ള്‍ ടീ​മി​ല്‍ എം.​എ​സ് രാ​ജേ​ഷ്, അ​ഭി​ജി​ത്ത്, ജോ​ബി ജോ​സ​ഫ്, ആ​മീ​ര്‍സി​ങ്, ര​വി​കാ​ന്ത് റെ​ഡ്ഢി, അ​വ​നീ​ഷ് കു​മാ​ര്‍, പി​വി.​സു​നി​ല്‍കു​മാ​ര്‍, സു​ബ്ബ​റാ​വു, അ​രു​ണ്‍ ജ​ഗ​മു​ള, ക​പി​ല്‍ദേ​വ്, ര​ഘു​വീ​ര്‍സി​ങ്, ഞാ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ബു​സാ​നി​ല്‍ ഞ​ങ്ങ​ള്‍ക്കു ല​ഭി​ച്ച താ​മ​സ​സൗ​ക​ര്യം ഉ​ഗ്ര​നാ​യി​രു​ന്നു. 25 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലെ മ​നോ​ഹ​ര​മാ​യ വി​ല്ല​ക​ളി​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ താ​മ​സം. 

  ഒ​രു​മു​റി​യി​ല്‍ ര​ണ്ടു പേ​ര്‍ എ​ന്ന നി​ല​യി​ല്‍ വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ റൂ​മു​ക​ളി​ല്‍ ആ​യി​രു​ന്നു താ​മ​സം. ഗെ​യിം​സ് തു​ട​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ ബു​സാ​നി​ലെ​ത്തി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​ര്‍ച്ച് പാ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.  ബു​സാ​നി​ലെ​ത്തി​യ​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​യ​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​ദ്യ​ക​ളി. ആ​കെ ര​ണ്ടു പു​ളു​ക​ള്‍, ഓ​രോ പൂ​ളി​ലും അ​ഞ്ചു ടീ​മു​ക​ള്‍ വീ​തം വ​രു​ന്ന രീ​തി​യി​ലാ​യ​രു​ന്നു മ​ത്സ​ര​ക്ര​മം. ഞ​ങ്ങ​ളു​ടെ പൂ​ളി​ല്‍ ക​രു​ത്ത​രാ​യ ഇ​റാ​ന്‍, ഖ​ത്ത​ര്‍, കൊ​റി​യ, മ​ക്കാ​വു എ​ന്നീ ടീ​മു​ക​ള്‍ ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ പൂ​ളി​ല്‍നി​ന്നും ആ​ദ്യ​ത്തെ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ സെ​മി​യി​ലേ​ക്കു യോ​ഗ്യ​ത നേ​ടും. വ​ള​രെ ക​ഠി​ന​മാ​യി​രി​ക്കും സെ​മി പ്ര​വേ​ശം എ​ന്ന് ഏ​വ​ര്‍ക്കും അ​റി​യാ​മാ​യി​രു​ന്നു. റൂ​മി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ല്ലാ​വ​രും കൂ​ടി പോ​യ​പ്പോ​ള്‍ ഒ​രു ഫൈ​വ്സ്റ്റാ​ര്‍ ഹോ​ട്ട​ലി​ല്‍ കി​ട്ടു​ന്ന​തി​നേ​ക്കാ​ളും കൂ​ടു​ത​ല്‍ വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.  പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും ക​ളി​ക്കാ​ര്‍ ഉ​ള്ള​ത് കൊ​ണ്ട് അ​വ​രു​ടെ രാ​ജ്യ​ത്തെ എ​ല്ലാ​വി​ധ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും അ​വി​ടെ​നി​ന്നു ല​ഭി​ച്ചു. ചൈ​നീ​സ് നൂ​ഡി​ല്‍സ് പോ​ലു​ള്ള വി​ഭ​വ​ങ്ങ​ളാ​യി​രു​ന്നു ഞാ​ന്‍ കൂ​ടു​ത​ലാ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. സാ​നി​യ മി​ര്‍സ, സൈ​ന നെ​ഹ് വാ​ള്‍ തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ മി​ക​ച്ച താ​ര​ങ്ങ​ളെ അ​വി​ടെ​വ​ച്ച് പ​രി​യ​പ്പെ​ടാ​നാ​യി. അ​തു​പോ​ലെ ഓ​രോ രാ​ജ്യ​ത്തെ​യും പ്ര​ഗ​ത്ഭ​രെ അ​വി​ടെ കാ​ണാ​നാ​യി. വോ​ളി പോ​രാ​ട്ടം തു​ട​ങ്ങി. ആ​ദ്യ​മ​ത്സ​രം ഹോം ​ടീ​മാ​യ കൊ​റി​യ​യ്‌​ക്കെ​തി​രേ. ത​ലേ​ദി​വ​സ​മെ​ത്തി​യ​തി​നാ​ല്‍ അ​വി​ടു​ത്തെ കോ​ര്‍ട്ടു​മാ​യി പ​രി​ച​യ​പ്പെ​ടാ​നാ​യി​ല്ല.  ഒ​രു സെ​ഷ​നി​ലെ പ​രി​ശീ​ല​ന പ​രി​ച​യം മാ​ത്ര​മാ​യി​രു​ന്നു ആ ​കോ​ര്‍ട്ടു​മാ​യി ഇ​ന്ത്യ​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഗാ​ല​റി​യി​ല്‍ കൊ​റി​യ​ന്‍ ആ​രാ​ധ​ക​രു​ടെ ആ​ര്‍പ്പു​വി​ളി കൊ​ണ്ട് ശ​ബ്ദ​മു​ഖ​രി​ത​മാ​യി​രു​ന്നു അ​ന്ത​രീ​ക്ഷം. ക​രു​ത്ത​രാ​യ കൊ​റി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു​കൊ​ണ്ട ഇ​ന്ത്യ ഏ​ഷ്യ​ന്‍ ഗെ​യിം​സ് പോ​രാ​ട്ടം ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍, ഞ​ങ്ങ​ളു​ടെ മ​ന​സ്സ് ത​ള​ര്‍ന്നി​ല്ല. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മ​ക്കാ​വു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. 

മൂ​ന്നാ​മ​ത്തെ മ​ത്സ​രം ക​രു​ത്ത​രാ​യ ഖ​ത്ത​റു​മാ​യി. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ ടീം ​മി​ക​ച്ച ഫോ​മി​ലേ​ക്കു​യ​ര്‍ന്ന​തി​ന​ല്‍ ഖ​ത്ത​റി​നെ​യും ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി.  പൂ​ളി​ലെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം ഇ​റാ​നോ​ടാ​യി​രു​ന്നു. മു​മ്പ് ഏ​റ്റു​മു​ട്ടി​യ പ​ല മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ക്ക് ഇ​റാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി​ട്ടു​ണ്ട്. ക​രു​ത്താ​രാ​യ ഇ​റാ​നെ​തി​രേ വി​ജ​യി​ച്ചാ​ലേ ഇ​ന്ത്യ​ക്ക് സെ​മി​യി​ലെ​ത്താ​നാ​കൂ എ​ന്ന അ​വ​സ്ഥ​യി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി. ആ​ദ്യ സെ​റ്റ് ഇ​ന്ത്യ​ക്ക് എ​ന്നാ​ല്‍, ര​ണ്ടാ​മ​ത്തെ സെ​റ്റ് ഇ​റാ​ന്‍ നേ​ടി. അ​ങ്ങ​നെ നാ​ലു സെ​റ്റ് അ​വ​സാ​നി​ച്ച​പ്പോ​ള്‍ ര​ണ്ടു സെ​റ്റു വീ​തം ഇ​ന്ത്യ​യും ഇ​റാ​നും പ​ങ്കി​ട്ടു. 

മ​ത്സ​രം നി​ര്‍ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ലേ​ക്ക്.  മ​ത്സ​രം അ​തി​വാ​ശി​യി​ലേ​ക്ക് ആ​ദ്യ പോ​യി​ന്‍റ് ഇ​ന്ത്യ​ക്ക്, എ​ന്നാ​ല്‍, ര​ണ്ടാ​മ​ത്തെ പോ​യി​ന്‍റ് ക​ന​ത്ത ഒ​രു സ്മാ​ഷി​ന്‍റെ അ​വ​സാ​നം ഇ​റാ​ന്‍ നേ​ടി.  നേ​ടി​യ​തും ഇ​റാ​ന്‍റെ ക​ന​ത്തൊ​രു സ്മാ​ഷ് ഇ​ന്ത്യ​ന്‍ കോ​ര്‍ട്ടി​ല്‍ വീ​ണ​തും പോ​യി​ന്‍റ് ഒ​ന്നേ ഒ​ന്ന് എ​ന്ന നി​ല​യി​ല്‍ ര​ണ്ടാ​മ​ത്തെ സ​ര്‍വീ​സ് ഇ​റാ​ന്. ജോ​ബി ചേ​ട്ട​ന്‍ പാ​സ് സ്വീ​ക​രി​ച്ച് ര​വി​കാ​ന്ത് റെ​ഡ്ഢി​ക്കു ന​ല്‍കി.  ര​വി​കാ​ന്ത് ആ ​പ​ന്ത് തി​രി​ച്ച് ജോ​ബി​ചേ​ട്ട​നി​ലേ​ക്ക് ഇ​റാ​ന്‍റെ ബ്ലോ​ക്ക് ത​ക​ര്‍ത്ത് പ​ന്ത് കോ​ര്‍ട്ടി​ന്‍റെ ന​ടു​വി​ല്‍ കു​ത്തി​യു​യ​ര്‍ന്നു. അ​വി​ശ്വ​സ​നീ​യ ഷോ​ട്ടാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍, ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യ ഇ​ന്ത്യ അ​വ​സാ​നം ആ ​സെ​റ്റ് വ​ഴ​ങ്ങി. ഇ​ന്ത്യ സെ​മി കാ​ണാ​തെ പു​റ​ത്തേ​ക്ക്. പി​ന്നീ​ട്  അ​ഞ്ചാം സ്ഥാ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ചൈ​നീ​സ് താ​യ്‌​പേ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ങ്ങ​നെ അ​ഞ്ചാം സ്ഥാ​ന​വു​മാ​യി ഇ​ന്ത്യ ബു​സാ​ന്‍ വി​ട്ടു. എ​ങ്കി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ക്ക് വോ​ളി ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ശി​വ​ന്തി ആ​ദി​ത്യ​ന്‍ സാ​ര്‍ ഒ​രു സ്വീ​ക​ര​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലൊ​രു​ക്കി​യി​രു​ന്നു. ഓ​രോ ക​ളി​ക്കാ​ര​നും അ​മ്പ​തി​നാ​യി​രം രൂ​പ വീ​തം പാ​രി​തോ​ളി​കം ന​ല്‍കു​ക​യും ചെ​യ്തു. 
ത​യാ​റാ​ക്കി​യ​തി സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍


വാർത്തകൾ

Sign up for Newsletter



top