03
June 2020 - 9:53 pm IST

Download Our Mobile App

Wellness

Health, Covid 19, Streangth, Health Tips

ശ​രീ​ര​ബ​ലം വ​ർ​ധി​പ്പി​ക്ക​ണം

Published:20 May 2020

# ഡോ. ​ഷ​ർ​മ​ദ്‌ ഖാ​ൻ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്ക്, ചേ​ര​മാ​ൻ തു​രു​ത്ത് 

വൈ​റ​സ് ഏ​തൊ​ക്കെ വേ​ഷ​ത്തി​ൽ വ​ന്നാ​ലും അ​തി​നെ​തി​രേ പോ​രാ​ടാ​നു​ത​കു​ന്ന ശ​രീ​ര​ബ​ലം ഉ​ള്ള​വ​ർ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് 19 പി​ടി​പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ള്ള, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രു​ടെ ഒ​രു നീ​ണ്ട ലി​സ്റ്റ് ന​മ്മ​ൾ ക​ണ്ട​താ​ണ​ല്ലോ?

മ്യൂ​ട്ടേ​ഷ​ൻ സം​ഭ​വി​ച്ച പു​തി​യ വൈ​റ​സു​ക​ൾ ഇ​നി​യും അ​വ​താ​ര​മെ​ടു​ക്കാം. അ​പ്പോ​ഴൊ​ക്കെ പു​തി​യ വൈ​റ​സു​ക​ളു​ടെ ശ​ക്തി​ക്കു മു​മ്പി​ൽ ന​മ്മ​ൾ പ​ക​ച്ചു നി​ന്നു പോ​കാ​നും ഇ​ട​യു​ണ്ട്. കു​റ​ച്ചു​നാ​ൾ ക​ഴി​യു​മ്പോ​ൾ ആ ​വൈ​റ​സി​നെ​തി​രേ ഒ​രു വാ​ക്സി​നും ക​ണ്ടു​പി​ടി​ച്ചേ​ക്കാം. എ​ന്നാ​ൽ  അ​തി​നെ​യും വെ​ല്ലു​ന്ന മ​റ്റൊ​രു വൈ​റ​സ് ആ​യി​രി​ക്കാം അ​ടു​ത്ത​താ​യി  അ​വ​ത​രി​ക്കു​ന്ന​ത്. ഇ​ത് ഇ​ട​യ്ക്കി​ടെ ഇ​നി​യും ആ​വ​ർ​ത്തി​ക്കാം. വൈ​റ​സ് ഏ​തൊ​ക്കെ വേ​ഷ​ത്തി​ൽ വ​ന്നാ​ലും അ​തി​നെ​തി​രേ പോ​രാ​ടാ​നു​ത​കു​ന്ന ശ​രീ​ര​ബ​ലം ഉ​ള്ള​വ​ർ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് 19 പി​ടി​പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ള്ള, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രു​ടെ ഒ​രു നീ​ണ്ട ലി​സ്റ്റ് ന​മ്മ​ൾ ക​ണ്ട​താ​ണ​ല്ലോ?

വ്യ​ക്തി ശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വും പാ​ലി​ച്ചാ​ൽ എ​ല്ലാ​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ നി​ന്നും ര​ക്ഷ നേ​ടാം. ഇ​വ ര​ണ്ടി​നേ​യും ആ​ശ്ര​യി​ച്ചാ​ണ് ശ​രീ​ര​ബ​ലം ഉ​ണ്ടാ​കു​ന്ന​ത്. ഒ​രാ​ൾ കൃ​ത്യ​നി​ഷ്ഠ​യോ​ടെ രാ​വി​ലെ ഉ​ണ​രു​ന്ന​തും പ​ല്ലു തേ​യ്ക്കു​ന്ന​തും കു​ളി​ക്കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും സ​മ​യ​ത്ത് ഉ​റ​ങ്ങു​ന്ന​തും രോ​ഗ​മി​ല്ലാ​തി​രി​ക്കു​ന്ന​തും അ​യാ​ളു​ടെ വ്യ​ക്തി​ശു​ചി​ത്വ​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് പ​റ​യാം.

ന​ല്ല കാ​ലാ​വ​സ്ഥ​യു​ള്ളി​ട​ത്ത്, ശു​ദ്ധ​വാ​യു ല​ഭി​ക്കു​ന്നി​ട​ത്ത്, ശു​ദ്ധ​ജ​ല​വും ന​ല്ല ഭ​ക്ഷ​ണ​വും ക​ഴി​ച്ച്, ന​ല്ല വാ​സ​സ്ഥ​ല​ത്ത്, സു​ഹൃ​ത്തു​ക്ക​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും സ​ന്തോ​ഷ​പ്ര​ദ​മാ​യ ജീ​വി​തം ന​യി​ച്ച്, ന​ല്ല സാ​മൂ​ഹ്യ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്  ഒ​രാ​ളി​ന്‍റെ പ​രി​സ​ര ശു​ചി​ത്വം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഇ​വ ര​ണ്ടും മെ​ച്ച​മാ​യി​രു​ന്നാ​ൽ  മാ​ത്രം ആ​രോ​ഗ്യ​മു​ണ്ടാ​കു​ന്നു. എ​ന്നാ​ൽ  പ​രി​സ​ര​ത്തു​ള്ള ജീ​വി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​നാ​രോ​ഗ്യ​വും പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​മെ​ല്ലാം വ്യ​ക്തി​ശു​ചി​ത്വം മെ​ച്ച​മാ​യി​രി​ക്കു​ന്ന ഒ​രാ​ളി​ലും അ​സു​ഖ​ത്തെ ഉ​ണ്ടാ​ക്കാം. കൂ​ട്ടാ​യ  പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മേ പ​രി​സ​ര​ശു​ചി​ത്വം സാ​ധ്യ​മാ​കൂ.

കോ​വി​ഡ് 19 നാ​ശം വി​ത​ച്ച പ​ല​രാ​ജ്യ​ങ്ങ​ളി​ലും  കാ​ണു​മ്പോ​ഴു​ള്ള വൃ​ത്തി​യ​ല്ലാ​തെ ആ​രോ​ഗ്യ​മു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്തം. അ​ങ്ങ​നെ​യു​ള്ള  ഒ​രു രാ​ജ്യ​ത്ത് വ്യ​ക്തി​ശു​ചി​ത്വം പ​ര​മാ​വ​ധി പാ​ലി​ക്കു​ന്ന പൗ​ര​ന് പോ​ലും അ​തി​ന്‍റെ ഫ​ലം ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. അ​പ്പോ​ൾ​പി​ന്നെ വ്യ​ക്തി​ശു​ചി​ത്വ​വും കു​റ​വു​ള്ള ഒ​രാ​ളി​ന് ഉ​ണ്ടാ​കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ?

ശ​രീ​ര​ബ​ലം വ​ർ​ധി​പ്പി​ക്കു​വാ​ൻ വ്യ​ക്തി​പ​ര​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ?

ഭ​ക്ഷ​ണം 

അ​വ​ന​വ​ന്‍റെ  കാ​ലാ​വ​സ്ഥ​യ്ക്ക്  ഇ​ണ​ങ്ങു​ന്ന​തും, ദ​ഹ​ന​ശ​ക്തി​യ്ക്ക​നു​സ​രി​ച്ചും, ആ​രോ​ഗ്യം ല​ഭി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യും, ശീ​ലി​ച്ചി​ട്ടു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​ത്തി​നു മാ​ത്ര​മാ​ണ് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്. ന​ല്ല നി​റ​വും മ​ണ​വും രു​ചി​യും  ആ​കൃ​തി​യു​മു​ള്ള ഭ​ക്ഷ​ണ​മാ​ണ് ന​ല്ല​തെ​ന്ന ന​മ്മു​ടെ  കാ​ഴ്ച​പ്പാ​ട്  മാ​റു​ക ത​ന്നെ വേ​ണം.

തൈ​രി​നേ​ക്കാ​ൾ  മോ​രി​നും ചി​ക്ക​നേ​ക്കാ​ൾ വെ​ജി​റ്റ​ബി​ൽ​സി​നും ത​ണു​ത്ത​വെ​ള്ള​ത്തേ​ക്കാ​ൾ ചൂ​ടാ​റ്റി​യ വെ​ള്ള​ത്തി​നും ബി​രി​യാ​ണി​യേ​ക്കാ​ൾ ക​ഞ്ഞി​ക്കും പ്രാ​ധാ​ന്യം പ​റ​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഊ​ഹി​ക്കാ​മ​ല്ലോ? ഭ​ക്ഷ​ണം ശ​രി​യാ​യി ക​ഴി​ച്ചാ​ൽ അ​തു​ത​ന്നെ ഒ​രു പ​രി​ധി​വ​രെ മ​രു​ന്നു പോ​ലെ പ്ര​വ​ർ​ത്തി​ക്കും. ആ​യു​ർ​വേ​ദ മ​രു​ന്നി​ൽ ചേ​ർ​ക്കു​ന്ന  പ​ല വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തും വെ​റു​തെ​യ​ല്ല. സ​മ​യ​ത്ത് ക​ഴി​ക്കു​ക, കു​ളി​ച്ച ശേ​ഷം ക​ഴി​ക്കു​ക, വി​ശ​ക്കു​മ്പോ​ൾ ക​ഴി​ക്കു​ക, കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച് ചൂ​ടും ഉ​പ്പും മു​ള​കും  ത​ണു​പ്പും ഒ​ക്കെ വ്യ​ത്യാ​സ​പ്പെ​ടു​ത്തു​ക, അ​ല്പ​മാ​യും അ​മി​ത​മാ​യും ക​ഴി​ക്കാ​തി​രി​ക്കു​ക, പ​ല​വി​ധ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, എ​ന്ത് ക​ഴി​ച്ചാ​ലും അ​ത്  രോ​ഗ​ത്തെ ഉ​ണ്ടാ​ക്കു​ന്ന​താ​ണോ അ​തോ ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​തോ എ​ന്ന് ചി​ന്തി​ക്കു​ക, അ​സ​മ​യ​ത്തും ദ​ഹ​ന​ത്തെ കു​റ​യ്ക്കു​ന്ന​തും വി​രു​ദ്ധ​മാ​യ​തും  ക​ഴി​ക്കാ​തി​രി​ക്കു​ക, ഭ​ക്ഷ​ണം  ശ​രീ​ര​ത്തെ ത​ടി​പ്പി​ക്കു​ന്ന​താ​ണോ അ​തോ മെ​ലി​യി​പ്പി​ക്കു​ന്ന​താ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ച​റി​യു​ക തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. കാ​ണു​ന്ന​തെ​ന്തും കി​ട്ടു​ന്ന അ​ള​വി​ൽ ഭ​ക്ഷി​ച്ച് ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​ത്ത​രം ആ​ൾ​ക്കാ​ർ  വേ​ഗ​ത്തി​ൽ രോ​ഗി​യാ​യി തീ​രു​ക​യും ചെ​യ്യും.

കൃ​ത്യ​നി​ഷ്ഠ

നേ​ര​ത്തെ എ​ഴു​ന്നേ​ൽ​ക്കു​ക, ഉ​ട​നെ പ​ല്ലു​തേ​ക്കു​ക, കു​ളി​ച്ച ശേ​ഷം മാ​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ശീ​ലി​ച്ച സ​മ​യ​ത്ത് ക​ഴി​ക്കു​ക, രാ​ത്രി കി​ട​ക്കു​ന്ന​തി​ന് ഒ​ന്ന​ര മ​ണി​ക്കൂ​റെ​ങ്കി​ലും മു​മ്പേ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ഭ​ക്ഷ​ണം ക​ഴി​ഞ്ഞു നേ​ര​ത്തെ ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക, ഭ​ക്ഷ​ണം എ​ളു​പ്പം ദ​ഹി​ക്കു​ന്ന​താ​യി​രി​ക്കു​ക തു​ട​ങ്ങി​യ​വ പ്രാ​യം ചെ​ന്നാ​ലും പ​ര​മാ​വ​ധി പാ​ലി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക. തീ​രെ ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ശീ​ലി​ക്കു​ന്ന​വ​ർ​ക്ക് വാ​ർ​ദ്ധ​ക്യ​ത്തി​ലും ആ​രോ​ഗ്യ​ത്തോ​ടെ യി​രി​ക്കു​വാ​നും ശ​രീ​ര​ബ​ലം ല​ഭി​ക്കു​വാ​നും ഇ​ട​യു​ള്ള ഒ​രു ല​ഘു​വാ​യ മാ​ർ​ഗ​മാ​ണ്  കൃ​ത്യ​നി​ഷ്ഠ.

വ്യാ​യാ​മം

ല​ഘു​വ്യാ​യാ​മ​ങ്ങ​ൾ ഒ​രി​ക്ക​ലും വേ​ണ്ടെ​ന്ന് വ​യ്ക്ക​രു​ത്. പ്ര​ത്യേ​കി​ച്ചും പ്രാ​യം വ​ർ​ധി​ച്ചു വ​രു​മ്പോ​ൾ. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഇ​പ്പോ​ഴും 16 വ​യ​സി​നു മു​മ്പ് പോ​ലും ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​വ​രും 80 വ​യ​സി​ലും ഇ​തൊ​ന്നും ഇ​ല്ലാ​ത്ത​വ​രു​മു​ണ്ട്. വ്യാ​യാ​മം പ്രാ​യ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും അ​നു​സ​രി​ച്ചു​ള്ള​തും ശ​രീ​ര​ത്തി​നും മ​ന​സി​നും സു​ഖം ന​ൽ​കു​ന്ന​തും  ആ​യി​രി​ക്ക​ണം. അ​പ്ര​കാ​ര​മ​ല്ലാ​ത്ത വ്യാ​യാ​മം ശ​രീ​ര​ത്തേ​യും മ​ന​സി​നേ​യും വേ​ഗം ക്ഷീ​ണി​പ്പി​ക്കു​ക​യും ആ​യു​സ് കു​റ​യ്ക്കു​ക​യും ചെ​യ്യും. 

ഉ​റ​ക്കം

ഗാ​ഢ​നി​ദ്ര ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ശ​രി​യാ​യ വി​ശ്ര​മം ത​ല​ച്ചോ​റി​നും മ​ന​സി​നും ല​ഭി​ക്കു​ന്ന​തി​ലൂ​ടെ ക്ഷീ​ണം മാ​റി വ​ള​രെ ശു​ഭ​ക​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​വാ​ൻ സാ​ധി​ക്കും. 

ദി​ന​ച​ര്യ

എ​പ്പോ​ൾ ഉ​ണ​ര​ണം, എ​ന്തു​പ​യോ​ഗി​ച്ച് പ​ല്ല് തേ​യ്ക്ക​ണം, എ​ണ്ണ തേ​യ്ക്കു​മ്പോ​ഴും കു​ളി​ക്കു​മ്പോ​ഴും എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം, മൂ​ക്കി​ൽ മ​രു​ന്ന് ഇ​റ്റി​ക്കേ​ണ്ട ആ​വ​ശ്യ​മെ​ന്ത്? എ​ങ്ങ​നെ​യു​ള്ള ഭ​ക്ഷ​ണ​മാ​ണ് ന​ല്ല​ത്? വ്യാ​യാ​മം, ഉ​റ​ക്കം എ​ന്നി​ങ്ങ​നെ ഒ​രു ദി​വ​സം ചെ​യ്യേ​ണ്ട​വ എ​ന്തൊ​ക്കെ? എ​ന്തൊ​ക്കെ പാ​ടി​ല്ല എ​ന്ന് 5000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​യു​ർ​വേ​ദം പ​റ​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ട്. അ​വ അ​നു​സ​രി​ക്കു​ന്ന​വ​ർ​ക്ക്  ഇ​ന്നും ശാ​രീ​രി​ക​ശേ​ഷി വ​ർ​ധി​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യം  നി​ല​നി​ർ​ത്താ​നാ​കു​ന്നു.

കാ​ലാ​വ​സ്ഥാ​ച​ര്യ

കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സ​മ​നു​സ​രി​ച്ച് സ​ക​ല ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും വ്യ​ത്യാ​സ​മു​ണ്ടാ​കും. അ​തി​ന​നു​സ​രി​ച്ച ല​ക്ഷ​ണ​ങ്ങ​ൾ പ്ര​പ​ഞ്ച​ത്തി​ലെ​ന്ന​പോ​ലെ ഓ​രോ ജീ​വ​ജാ​ല​ങ്ങ​ളി​ലും പ്ര​ക​ട​മാ​വു​ന്നു.  ആ​യ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ ചൂ​ട് കൂ​ടു​മ്പോ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ  ചൂ​ട് കു​റ​യ്ക്കു​വാ​ൻ ക​ഴി​യു​ന്ന ഭ​ക്ഷ​ണ​ക്ര​മ​ത്തി​നും ശീ​ല​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ക. അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ണു​പ്പ് കൂ​ടു​മ്പോ​ൾ ചൂ​ടു കൂ​ട്ടു​ന്ന ഭ​ക്ഷ​ണ​വും ശീ​ല​ങ്ങ​ളും ആ​ണ് വേ​ണ്ട​ത്. അ​ങ്ങ​നെ ന​മ്മ​ൾ ത​ന്നെ  കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച് ചി​ല മാ​റ്റ​ങ്ങ​ൾ​ക്ക്  വി​ധേ​യ​മാ​കു​ക.

അ​ത​ല്ലെ​ങ്കി​ൽ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ച രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച് ശീ​ല​ങ്ങ​ൾ മാ​റ്റു​ന്ന​തി​ലൂ​ടെ രോ​ഗ കാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ പ്രാ​പി​ക്കാ​നാ​കും. ചൂ​ട് കൂ​ടു​മ്പോ​ൾ വ​ർ​ധി​ക്കു​ന്ന വൈ​റ​സ്, ത​ണു​പ്പി​ലും മ​ഴ​യി​ലും വ​ർ​ധി​ക്കു​ന്ന വൈ​റ​സ് ഇ​വ​യൊ​ക്കെ ന​മു​ക്ക് ചു​റ്റി​ലും ഉ​ള്ള​പ്പോ​ഴും ആ​രോ​ഗ്യം മെ​ച്ച​മാ​ണെ​ങ്കി​ൽ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ അ​ക​പ്പെ​ടി​ല്ല. 

മ​രു​ന്നും ചി​കി​ത്സ​യും

എ​പ്പോ​ഴും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ശ​രീ​ര​ബ​ല​മു​ള്ള​തെ​ന്ന് പ​റ​യാം. ഇ​ട​യ്ക്കി​ടെ രോ​ഗ​ങ്ങ​ൾ വ​രു​ന്ന​വ​ർ​ക്കും രോ​ഗ​ശ​മ​ന​ത്തി​നാ​യി​ട്ടാ​ണെ​ങ്കി​ലും ശ​ക്തി​യേ​റി​യ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യം കു​റ​യാം. അ​സു​ഖ​ത്തി​ന്  മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന​ല്ല. ഓ​രോ ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പോ​ലും മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി ഇ​ക്കാ​ല​ത്ത് ശ​ക്തി പ്രാ​പി​ച്ചി​ട്ടു​ണ്ട്. ലോ​ക് ഡൗ​ൺ കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്ന്  മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നോ ആ​ശു​പ​ത്രി​യി​ൽ പോ​കാ​നോ സാ​ധി​ക്കാ​തെ,   അ​സു​ഖ​മി​ല്ലാ​തെ​യും പ​രാ​തി ഇ​ല്ലാ​തെ​യും വീ​ട്ടി​ലി​രു​ന്ന മ​ല​യാ​ളി​ക​ളെ കു​റി​ച്ചും ആ​യി​രു​ന്ന​ല്ലോ? മൂ​ക്കി​ൻ തു​മ്പ​ത്ത് വ​ന്നി​രി​ക്കു​ന്ന ഈ​ച്ച​യെ ന​മു​ക്ക് കൈ​കൊ​ണ്ട് ആ​ട്ടി​പ്പാ​യി​ക്കാം. എ​ന്നാ​ൽ വാ​ളെ​ടു​ത്ത്  വെ​ട്ടി ഓ​ടി​ക്ക​ണോ? വ​ള​രെ ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പോ​ലും അ​തി​ശ​ക്ത​മാ​യ മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​രെ കാ​ണു​മ്പോ​ൾ ഇ​ങ്ങ​നെ ചോ​ദി​ക്കു​ന്ന​വ​രെ കു​റ്റം പ​റ​യാ​നാ​കി​ല്ല.

ഡോ​ക്റ്റ​ർ ഒ​രി​ക്ക​ൽ നി​ർ​ദേ​ശി​ച്ചെ​ന്നു​വെ​ച്ച് തു​ട​ർ​ച്ച​യാ​യി വേ​ദ​ന​സം​ഹാ​രി​ക​ളും ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും അ​രി​ഷ്ട​ങ്ങ​ളും അ​സി​ഡി​റ്റി​ക്ക് ഉ​ള്ള​തും ഉ​ൾ​പ്പെ​ടെ വാ​ങ്ങി ക​ഴി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. എ​ന്തി​നും ഏ​തി​നും  ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പോ​ലെ  മ​രു​ന്നു ക​ഴി​ക്കു​ന്ന രീ​തി തീ​രെ  ശ​രി​യാ​യ ഒ​ന്ന​ല്ല. വ​ള​രെ അ​ത്യാ​വ​ശ്യ​ത്തി​നും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ആ​ക​ണം മ​രു​ന്ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.  

സ്വ​യം​ചി​കി​ത്സി​ക്കു​വാ​നും വാ​ട്സ്ആ​പ്പ് വൈ​ദൃ​ത്തി​ന്‍റെ പു​റ​കേ പോ​കു​വാ​നും അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രു​ടെ ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ളും അ​മി​ത പ​ഥ്യ​ങ്ങ​ളും അ​ല്പം  പോ​ലും തെ​റ്റാ​തെ പാ​ലി​ക്കു​വാ​നും ത​യാ​റു​ള്ള​വ​ർ നി​ര​വ​ധി​യാ​ണ്. വി​ല​യ്ക്കു​വാ​ങ്ങാ​വു​ന്ന​ത​ല്ല  ആ​രോ​ഗ്യം എ​ന്നും ദീ​ർ​ഘ​കാ​ല​ത്തെ പ്ര​യ​ത്ന​ത്താ​ൽ ല​ഭി​ക്കു​ന്ന ആ​രോ​ഗ്യം അ​ല്പ ലാ​ഭ​ത്തി​നാ​യി ന​ശി​പ്പി​ക്ക​രു​തെ​ന്നും ഓ​ർ​മി​പ്പി​ക്ക​ട്ടെ.


വാർത്തകൾ

Sign up for Newsletter



top