03
June 2020 - 10:45 pm IST

Download Our Mobile App

Gulf

Expat.jpg

അവധിയെടുത്ത് നാട്ടിലേക്ക് പോയവർക്ക് തിരികെയെത്താൻ അവസരമൊരുക്കി യുഎഇ

Published:20 May 2020

ജൂൺ ഒന്നു മുതൽ ഇവർക്കു തിരിച്ചുവരവിന് സാഹചര്യമൊരുക്കുമെന്നു ഫെഡറൽ അഥോറിറ്റി ഫൊർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അറിയിച്ചു. സാധുവായതോ സമീപകാലത്ത് കാലാവധി കഴിഞ്ഞതോ ആ‍യ വിസയുള്ളവർ ഇപ്പോൾ ഐസിഎയുടെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അബുദാബി: അവധിയെടുത്തു നാട്ടിലേക്കു പോയി കൊവിഡ് 19 മൂലം കുടുങ്ങിയവർക്കു യുഎഇയിൽ തിരികെയെത്താൻ അവസരം. ജൂൺ ഒന്നു മുതൽ ഇവർക്കു തിരിച്ചുവരവിന് സാഹചര്യമൊരുക്കുമെന്നു ഫെഡറൽ അഥോറിറ്റി ഫൊർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അറിയിച്ചു. സാധുവായതോ സമീപകാലത്ത് കാലാവധി കഴിഞ്ഞതോ ആ‍യ വിസയുള്ളവർ ഇപ്പോൾ ഐസിഎയുടെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അനുമതി കിട്ടിയാൽ‌ ഏത് അതിർത്തിവഴിയും പൗരന്മാർക്കു യുഎഇയിലെത്താമെന്നും അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാത്തരത്തിലുമുള്ള ഗതാഗതം നിർത്തിവച്ചതോടെ നിരവധി പേർ വിവിധ രാജ്യങ്ങളിലായി കുടുങ്ങിയിരുന്നു.

ഇവരിൽ നാട്ടിലേക്ക് അടിയന്തരാവശ്യങ്ങൾക്കായി പോയവരും തൊഴിൽപരമായ ആവശ്യങ്ങൾക്കു പോയവരുമൊക്കെയുണ്ട്. ഇതിനിടെ പലരുടെയും വിസ കാലാവധി കഴിയുകയും ഇതു പുതുക്കാൻ സാധിക്കാതെ വരികയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഓൺലൈൻ പെർമിറ്റ് നൽകുന്നത്.


വാർത്തകൾ

Sign up for Newsletter



top