03
June 2020 - 9:03 pm IST

Download Our Mobile App

Gulf

covid-india.jpg

കൊവിഡ് പ്രതിരോധം: ഇന്ത്യയിൽ നിന്നുള്ള രണ്ടാം മെഡിക്കൽ സംഘം അബുദബിയിലെത്തി

Published:20 May 2020

മലയാളികൾ ഉൾപ്പെടെ 105 പേരുള്ള സംഘമാണ് ഇന്നലെ ഇത്തിഹാദ് എയർവേയ്സിന്‍റെ ചാർട്ടേഡ് വിമാനത്തിലെത്തിയത്. ഡോക്റ്റർമാർ, തീവ്രപരിചരണ വിഭാഗത്തിൽ വൈദഗ്ധ്യമുള്ള നഴ്സുമാർ, ലബോറട്ടറി ജീവനക്കാർ തുടങ്ങിയവരുൾപ്പെടുന്നതാണു സംഘം.

അബുദബി: കൊവിഡ് പ്രതിരോധത്തിൽ യുഎഇയെ സഹായിക്കാൻ ഇന്ത്യയിൽ നിന്നു രണ്ടാം മെഡിക്കൽ സംഘം അബുദബിയിലെത്തി. മലയാളികൾ ഉൾപ്പെടെ 105 പേരുള്ള സംഘമാണ് ഇന്നലെ ഇത്തിഹാദ് എയർവേയ്സിന്‍റെ ചാർട്ടേഡ് വിമാനത്തിലെത്തിയത്. ഡോക്റ്റർമാർ, തീവ്രപരിചരണ വിഭാഗത്തിൽ വൈദഗ്ധ്യമുള്ള നഴ്സുമാർ, ലബോറട്ടറി ജീവനക്കാർ തുടങ്ങിയവരുൾപ്പെടുന്നതാണു സംഘം.

വിപിഎസ് ഹെൽത്ത് കെയർ മുൻകൈയെടുത്ത് എത്തിച്ച സംഘം യുഎഇയിലെ വിവിധ കൊവിഡ് ആശുപത്രികളിൽ സേവനമനുഷ്ഠിക്കും. ഇന്ത്യൻ എംബസി, യുഎഇ ആരോഗ്യ- വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണു മെഡിക്കൽ‌ സംഘത്തെ എത്തിച്ചത്.

88 പേരുൾപ്പെട്ട ആദ്യ സംഘം നിലവിൽ യുഇഇയിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ആരോഗ്യ രംഗത്ത് ഇന്ത്യ- യുഎഇ സഹകരണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് ഇന്ത്യൻ‌ സ്ഥാനപതി പവൻ കപൂർ.

പുതിയ സംഘത്തിലെ 30 പേർ അവധിക്കു നാട്ടിലെത്തിയശേഷം തിരികെയെത്തിയ വിപിഎസ് ഹെൽത്ത് കെയർ ജീവനക്കാരാണ്. 75 പേർ ഇന്ത്യയിൽ നിന്നു പുതുതായി കൊവിഡ് പ്രതിരോധത്തിൽ പങ്കു ചേരാനെത്തിയവർ.


വാർത്തകൾ

Sign up for Newsletter



top