03
June 2020 - 10:02 pm IST

Download Our Mobile App

Other news

Tom Joseph, Qatar, Volleyball, Sports

ഖ​ത്ത​റി​ലേ​ക്ക് വീ​ണ്ടും

Published:21 May 2020

സാ​ധാ​ര​ണ ക്യാം​പു​ക​ളി​ലു​ള്ള​തു​പോ​ലെ ത​ന്നെ മൂ​ന്നു നേ​ര​മാ​യി​ട്ടാ​യി​രു​ന്നു ബം​ഗ​ളൂ​രു സാ​യി​യി​ലെ പ​രി​ശീ​ല​നം. എ​ന്നാ​ൽ ഇ​തി​നി​ടെ ഒ​ന്നു വി​ശ്ര​മി​ക്കാ​നു​ള്ള സ​മ​യം പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.    ഒ​രു ദി​വ​സം ഒ​ൻ​പ​ത് മ​ണി​ക്കൂ​റി​ല​ധി​കം നേ​രം പ​രി​ശീ​ല​ന​മാ​യി​രു​ന്നു.

ഖ​ത്ത​റി​ൽ 2001 ൽ ​ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഞാ​നും ഇ​ടം നേ​ടി. ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്യാം​പ്. ഇ​ന്ത്യ​യി​ൽ അ​ന്നു ല​ഭ്യ​മാ​യി​രു​ന്ന ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​ക​രാ​യി​രു​ന്നു ആ ​ഇ​ന്ത്യ​ൻ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​വാ​നെ​ത്തി​യ​ത്. ശ്യാം​സു​ന്ദ​ർ​റാ​വു സാ​ർ, ച​ന്ദ്ര​സിം​ഗ് സാ​ർ, കു​മാ​ര​ൻ സാ​ർ എ​ന്നി​വ​രാ​യി​രു​ന്നു കോ​ച്ചു​മാ​ർ. ഇ​വ​രെ​ക്കു​റി​ച്ച് മു​മ്പ് പ​ല​വ​ട്ടം സൂ​ചി​പ്പി​ച്ചി​രു​ന്നു​വ​ല്ലോ.  ഇ​വ​രു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട ഞ​ങ്ങ​ളു​ടെ അ​വ​സ്ഥ "പു​ലി​ക്കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട കു​റ​ച്ച് ആ​ട്ടി​ൻ​കു​ട്ടി​ക​ൾ' അ​താ​യി​രു​ന്നു. 

സാ​ധാ​ര​ണ ക്യാം​പു​ക​ളി​ലു​ള്ള​തു​പോ​ലെ ത​ന്നെ മൂ​ന്നു നേ​ര​മാ​യി​ട്ടാ​യി​രു​ന്നു ബം​ഗ​ളൂ​രു സാ​യി​യി​ലെ പ​രി​ശീ​ല​നം. എ​ന്നാ​ൽ ഇ​തി​നി​ടെ ഒ​ന്നു വി​ശ്ര​മി​ക്കാ​നു​ള്ള സ​മ​യം പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.    ഒ​രു ദി​വ​സം ഒ​ൻ​പ​ത് മ​ണി​ക്കൂ​റി​ല​ധി​കം നേ​രം പ​രി​ശീ​ല​ന​മാ​യി​രു​ന്നു. ഓ​രോ സെ​ഷ​നും ഒ​ന്നി​നൊ​ന്നു കേ​മം. ഓ​രോ പ​രി​ശീ​ല​ക​ന്‍റെ​യും മി​ക​വ് ശ​രി​ക്കും ആ​സ്വ​ദി​ച്ചു. ഒ​രു​ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​ക​ളോ ഇ​ള​വു​ക​ളാ പ​രി​ശീ​ല​ക​ർ ന​ൽ​കി​യി​രു​ന്നി​ല്ല. അ​തു കൊ​ണ്ടു ത​ന്നെ ന​ല്ല ചി​ട്ട​യോ​ടെ പ​രി​ശീ​ല​നം മു​ന്നേ​റി... 

സീ​നി​യ​ർ ക​ളി​ക്കാ​രാ​യി ജോ​ബി ജോ​സ​ഫ്, അ​മീ​ർ​സി​ങ്, അ​മ​ൻ, രാ​ജേ​ഷ്, ര​വി​കാ​ന്ത് റെ​ഡ്ഢി, ക​പി​ൽ​ദേ​വ് എ​ന്നി​വ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. കി​ഷോ​ർ കു​മാ​ർ, ഷി​ജാ​സ്, രാ​ജീ​വ്, ഞാ​ൻ അ​ട​ക്ക​മു​ള്ള മ​ല​യാ​ളി​ക​ൾ വേ​റെ​യും. ക്യാം​പി​ൽ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​യ​തി​നാ​ൽ കേ​ര​ള ക്യാം​പ് പോ​ലെ ത​ന്നെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്യാം​പ്. സം​സാ​രി​ക്കു​ന്ന​തും മ​ല​യാ​ളം ത​ന്നെ.  

ഒ​രു ദി​വ​സം ര​ണ്ടാം സെ​ഷ​നി​ലെ പ്രാ​ക്റ്റീ​സ് ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും റൂ​മി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ച്ച സ​മ​യ​മാ​യ​തു​കൊ​ണ്ട് പൊ​രി​വെ​യി​ലും ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും പാ​ട്ടും കൂ​ത്തു​മാ​യി ഞ​ങ്ങ​ൾ  ന​ട​ന്നു നീ​ങ്ങി. വെ​യി​ൽ കൊ​ള്ളാ​തി​രി​ക്കാ​ൻ ജേ​ഴ്സി ഞാ​ൻ ത​ല​യി​ൽ ഇ​ട്ടി​രി​ക്കു​ക​യാ​ണ്, കി​ഷോ​ർ ജേ​ഴ്സി തോ​ളി​ൽ ഇ​ട്ടി​രി​ക്കു​ന്നു, ജോ​ബി ചേ​ട്ട​ൻ അ​ര​യി​ൽ കെ​ട്ടി​യി​രി​ക്കു​ന്നു. ക​പി​ലും രാ​ജീ​വും ജേ​ഴ്സി കൈ​യി​ൽ പി​ടി​ച്ചി​രി​ക്കു​ന്നു. അ​ല​ക്കും മെ​ഴ​ക്കു​മൊ​ക്കെ വേ​ഗം തീ​ർ​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച് ഒ​ന്നു മ​യ​ങ്ങാം എ​ന്ന ല​ക്ഷ്യ​ത്തി​ൽ എ​ല്ലാ​വ​രും വേ​ഗം ന​ട​ക്കു​ക​യാ​ണ്. പെ​ട്ടെ​ന്ന് പി​ന്നി​ൽ നി​ന്ന് ഒ​രു സ്കൂ​ട്ട​ർ വ​രു​ന്ന ശ​ബ്ദം. ജോ​ബി ചേ​ട്ട​ൻ പ​റ​ഞ്ഞു എ​ല്ലാ​വ​രും പാ​ട്ട് നി​ർ​ത്തി​ക്കോ, ന​മ്മു​ടെ കോ​ച്ച് അ​പ്പാ​ജി​വ​രു​ന്നു​ണ്ടെ​ന്ന്.

അ​പ്പാ​ജി എ​ന്ന് വി​ളി​ക്കു​ന്ന​ത് ശ്യാം ​സു​ന്ദ​ർ റാ​വു സാ​റി​നെ ആ​യി​രു​ന്നു. ഇ​തോ​ടെ പാ​ട്ടും കു​ത്തു​മൊ​ക്കെ നി​ർ​ത്തി. വ​ള​രെ അ​ച്ച​ട​ക്ക​ത്തോ​ടെ ന​ട​ന്നു നീ​ങ്ങി. സാ​ർ ഞ​ങ്ങ​ളു​ടെ അ​രി​കി​ൽ സ്കൂ​ട്ട​ർ നി​ത്തി എ​ല്ലാ​വ​രെ​യും വി​ളി​ച്ചു. ഞാ​ൻ ഓ​ടി​ച്ചെ​ന്ന് സാ​റി​ന്‍റെ അ​ടു​ത്ത് മു​ന്നി​ലാ​യി നി​ന്നു. എ​ന്നെ ക​ണ്ട​ത് ഒ​രി​ട​യാ​യി​രു​ന്നു സാ​റി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം. അ​ടി കി​ട്ടി​യ​തു ത​ല​യി​ൽ കി​ട​ന്ന ജേ​ഴ്സി താ​ഴെ വീ​ണു. എ​ന്നി​ട്ട് സാ​ർ എ​ന്തൊ​ക്കെ​യോ പി​റു​പി​റു​ത്തു, ദേ​ഷ്യ​പ്പെ​ട്ടു. എ​നി​ക്ക് എ​ന്താ​ണ് കാ​ര്യ​മെ​ന്ന് ആ​ദ്യം മ​ന​സി​ലാ​യി​ല്ല. അ​പ്പോ​ൾ സാ​ർ പ​റ​ഞ്ഞു. ജേ​ഴ്സി ഇ​ങ്ങ​നെ ത​ല​യി​ൽ കെ​ട്ടാ​നു​ള്ള​ത​ല്ല. അ​തി​നോ​ട് ബ​ഹു​മാ​നം വേ​ണം എ​ന്ന്.

സാ​ർ പോ​യ​തും കൂ​ടെ ഉ​ള്ള​വ​രെ​ല്ലാം എ​നി​ക്ക് അ​ടി​കി​ട്ടി​യ​ത് ക​ണ്ടു ക​ളി​യാ​ക്കി ചി​രി​ച്ചു. എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ വ​ച്ച് അ​ടി​കി​ട്ടി​യ വി​ഷ​മ​ത്തി​ൽ ഞാ​ൻ വേ​ഗം റൂ​മി​ലേ​ക്ക് പോ​യി വ​സ്ത്ര​ങ്ങ​ളൊ​ക്കെ അ​ല​ക്കി​യ​തി​നു ശേ​ഷം കു​ളി​ച്ചു, ഭ​ക്ഷ​ണം ക​ഴി​ച്ചു റൂ​മി​ൽ വി​ശ്ര​മി​ച്ചു. സാ​റി​നോ​ട് ജേ​ഴ്സി ത​ല​യി​ൽ ഇ​ട്ട കാ​ര്യ​ത്തി​ന് അ​ടി കി​ട്ടി​യ​തി​ന്‍റെ ഇ​ന്നും ഉ​ള്ള​ത് കൊ​ണ്ട് അ​തി​ൽ പി​ന്നെ ഇ​ന്നു വ​രെ ജേ​ഴ്സി കൈ​യി​ൽ പി​ടി​ക്കു​ക​യ​ല്ലാ​തെ തോ​ളി​ലോ ത​ല​യി​ലോ ഇ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു. 

 ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ മാ​ത്ര​മേ ഞ​ങ്ങ​ൾ​ക്ക് പ്രാ​ക്റ്റീ​സ് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു ക​ഴി​ഞ്ഞാ​ൽ വി​ശ്ര​മ​മാ​ണ് പ​തി​വ്. അ​തു​പോ​ലെ ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യാ​ണ്.  മി​ക്ക​വാ​റും എം​ജി റോ​ഡി​ലൂ​ടെ ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണ് പ​തി​വ്. അ​തു​ക​ഴി​ഞ്ഞു നേ​വ​ൽ ബേ​സി​ന്‍റെ തി​യേ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണു​ക​യോ മ​റ്റോ ചെ​യ്യും. ചി​ല ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ സാ​യി​യി​ലെ റൂ​മി​ൽ പോ​യി ടീ​വി കാ​ണും.

  ഒ​രു ഞാ​യ​റാ​ഴ്ച ദി​വ​സം ഞാ​നും കി​ഷോ​റും ജോ​ബി ചേ​ട്ട​നു​മെ​ല്ലാം രാ​വി​ല​ത്തെ ബ്രേ​ക്ക് ഫാ​സ്റ്റും ക​ഴി​ച്ചു ടി​വി കാ​ണാ​ൻ പോ​വാം എ​ന്നു തീ​രു​മാ​നി​ച്ചു. അ​വി​ടെ കൂ​ടു​ത​ലും ഹി​ന്ദി ചാ​ന​ലു​ക​ൾ ആ​യി​രു​ന്നു വ​യ്ക്കാ​റു​ള്ള​ത്. എ​നി​ക്ക് മ​ല​യാ​ളം ചാ​ന​ൽ കാ​ണ​ണം എ​ന്നു​ള്ള​ത് കൊ​ണ്ട് ഞാ​ൻ അ​വ​രെ​ക്കാ​ളും മു​ൻ​പി​ൽ ബ്രേ​ക്ക്ഫാ​സ്റ്റും ക​ഴി​ച്ചു റൂ​മി​ലെ​ത്തി എ​ത്തി മ​ല​യാ​ളം ചാ​ന​ൽ വ​ച്ചു. ഈ ​സ​മ​യം അ​വി​ടേ​ക്ക് ആ​രോ ന​ട​ന്നു വ​രു​ന്ന​തി​ന്‍റെ ശ​ബ്ദം എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഹി​ന്ദി​ക്കാ​ർ ആ​രെ​ങ്കി​ലും ആ​ണെ​ങ്കി​ൽ ചാ​ന​ൽ മാ​റ്റേ​ണ്ടി വ​രു​മ​ല്ലോ എ​ന്നു പേ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​നി ഷി​ജാ​സോ കി​ഷോ​റോ ജോ​ബി ചേ​ട്ട​നോ രാ​ജീ​വോ ആ​ണെ​ങ്കി​ൽ സ​ന്തോ​ഷ​ത്തോ​ടെ അ​വ​ർ​ക്കൊ​പ്പം മ​ല​യാ​ളം ചാ​ന​ൽ വെ​ച്ച് കാ​ണാ​മാ​യി​രു​ന്നു എ​ന്നൊ​ക്കെ വി​ചാ​രി​ച്ചു. എ​ന്നാ​ൽ ഞാ​ൻ പേ​ടി​ച്ച​തു പോ​ലെ സം​ഭ​വി​ച്ചു, ദേ ​റൂ​മി​ലേ​ക്ക് സു​ബ്ബ​റാ​വു വ​രു​ന്നു. വ​ന്ന​തും എ​ന്നോ​ട് ചാ​ന​ൽ മാ​റ്റാ​നും റി​മോ​ട്ട് കൊ​ടു​ക്കാ​നു​മാ​യി സു​ബ്ബ​റാ​വു ആ​വ​ശ്യ​പ്പെ​ട്ടു. ക്യാം​പി​ലെ ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കി അ​ല്പം ആ​ശ്വാ​സം കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ഞാ​ൻ ടീ​വി കാ​ണാ​ൻ വ​ന്ന​ത്. അ​ല്പം ദേ​ഷ്യ​ത്തി​ൽ​ത്ത​ന്നെ ഞാ​ൻ സു​ബ്ബ​റാ​വു​വി​നോ​ട് മാ​റ്റാ​ൻ പ​റ്റി​ല്ല, എ​നി​ക്ക് മ​ല​യാ​ളം ചാ​ന​ൽ ത​ന്നെ കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞു. 

ഇ​താ​ടെ സു​ബ്ബ​റാ​വു​വി​ന് ദേ​ഷ്യ​മാ​യി. അ​വ​ൻ ടി​വി ഓ​ഫ് ചെ​യ്തു. ക​ലി സ​ഹി​ക്കാ​ത്ത ഞാ​ൻ അ​വ​നെ രൂ​ക്ഷ​മാ​യി നോ​ക്കി ഇ​റ​ങ്ങി​പ്പോ​രാ​ൻ തു​ട​ങ്ങി. ഈ ​അ​വ​സ​ര​ത്തി​ൽ അ​വ​ർ ടി​വി വീ​ണ്ടും ഓ​ൺ ചെ​യ്യാ​നെ​ഴു​ന്നേ​റ്റു. എ​ഴു​ന്നേ​റ്റ ത​ക്ക​ത്തി​ൽ ഞാ​ൻ അ​വ​ൻ ഇ​രു​ന്ന ക​സേ​ര വ​ലി​ച്ചു. ര​ണ്ടു മീ​റ്റ​റി​ൽ അ​ധി​കം ഉ​യ​രം ഉ​ള്ള സു​ബ്ബ​റാ​വു ഊ​ര​യും കു​ത്തി നി​ല​ത്തു വീ​ണു. ര​ണ്ടു കാ​ലു​ക​ളും മു​ക​ളി​ലേ​ക്ക് പൊ​ക്കി കി​ട​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് ചി​രി വ​ന്നു. ഇ​നി അ​വി​ടെ നി​ന്നാ​ൽ അ​ടി കി​ട്ടും എ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ ആ ​റൂ​മി​ലെ ഡോ​റും ചാ​രി പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി. പി​ന്നി​ൽ അ​താ മ​ദ​മി​ള​കി​യ കൊ​മ്പ​നെ പോ​ലെ എ​ന്നെ അ​ടി​ക്കാ​നാ​യി സു​ബ്ബ​റാ​വു​വും ഓ​ടി വ​രു​ന്നു. ഈ ​സ​മ​യം ജോ​ബി ചേ​ട്ട​നും രാ​ജീ​വും ഷി​ജാ​സും എ​ന്തോ പ​റ​ഞ്ഞു കൊ​ണ്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ൾ ര​ണ്ടു പേ​രും ഓ​ടു​ന്ന​ത് ക​ണ്ട് എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​വാ​തെ അ​വ​ർ നോ​ക്കി നി​ൽ​ക്കു​ക​യാ​ണ്, ഞാ​ൻ ജീ​വ​നും കൊ​ണ്ട് ഓ​ടി, വേ​ഗ​ത്തി​ൽ സു​ബ്ബ​റാ​വു​വി​ന് എ​ന്നെ കി​ട്ടി​ല്ല എ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യ​പ്പോ​ൾ ജോ​ബി ചേ​ട്ട​ന്‍റെ അ​ടു​ത്ത് പോ​യി നി​ന്നു കാ​ര്യം അ​വ​രോ​ടും പ​റ​ഞ്ഞു, ഇ​തു​കേ​ട്ട അ​വ​ർ അ​വ​നെ സ​മാ​ധാ​നി​പ്പി​ച്ചു രം​ഗം ശാ​ന്ത​മാ​ക്കി. പി​ന്നെ അ​വ​നെ കാ​ണാ​തെ റൂ​മി​ൽ പോ​യി ത​ടി​ത​പ്പി.

എ​ന്നാ​ൽ കു​റ​ച്ചു സ​മ​യ​ത്തി​ന് ശേ​ഷം ഞ​ങ്ങ​ൾ പ​ര​സ്പ​രം ക​ണ്ടു അ​വ​ൻ എ​ന്നെ നോ​ക്കി ചി​രി​ച്ചു ഞാ​ൻ തി​രി​ച്ചും. പി​ന്നെ സം​ഭ​വം പ​റ​ഞ്ഞ് ഞ​ങ്ങ​ൾ പൊ​ട്ടി​ച്ചി​രി​ച്ച് സൗ​ഹാ​ർ​ദ്ദ​മാ​യി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​പ്പി​ച്ചു. അ​ങ്ങ​നെ ക്യാ​മ്പ് തു​ട​ർ​ന്നു. ഒ​ടു​വി​ൽ ലോ​ക ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട് ന​ട​ക്കു​ന്ന ഖ​ത്ത​റി​ലേ​ക്ക് പോ​കാ​ൻ സ​മ​യ​മാ​യി. ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് ഞ​ങ്ങ​ൾ ഖ​ത്ത​റി​ലേ​ക്ക് പ​റ​ന്നു. 
 

തയാറാക്കിയത്: സി.കെ. രാജേഷ് കുമാർ


വാർത്തകൾ

Sign up for Newsletter



top