03
June 2020 - 10:37 pm IST

Download Our Mobile App

Special

Mohanlal, E P Jayrajan, Facebook Post

മോഹന്‍ലാല്‍  മന്ത്രി ജയരാജന് പ്രിയങ്കരന്‍

Published:21 May 2020

ഹാസ്യമായാലും ഗൗരവമുള്ളതായാലും എല്ലാ വേഷങ്ങളും ഒരുപോലെ വഴങ്ങും. കഥാപാത്രമായി അനായാസം വേഷപ്പകര്‍ച്ച നേടുന്ന ആ നടനസിദ്ധി ദേശീയതലത്തില്‍ തന്നെ ഏറെ അഭിനന്ദിക്കപ്പെടുന്നു. മറ്റു ഭാഷാചിത്രങ്ങളിലെ താരങ്ങള്‍ പോലും ഈ മിടുക്കിനെ ഏറെ ബഹുമാനിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

 കൊച്ചി : നടന വിസ്മയം മോഹന്‍ലാല്‍ വ്യവസായ മന്ത്രിക്ക് സഹോദര തുല്ല്യന്‍. ലാലിന് ജന്മദിന ആശംസ അറിയിച്ച് ഫോണ്‍ വിളിച്ച കാര്യം വിശദമാക്കിയ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

 ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

 അറുപത് പിന്നിടുന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് ജന്മദിന ആശംസകള്‍ അറിയിച്ചു. മലയാളികള്‍ക്ക് ഏറെ സ്നേഹവും ആദരവുമുള്ള അനുഗ്രഹീത നടനാണ് മോഹന്‍ലാല്‍. ചലച്ചിത്രമേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. തനിമയുള്ള അഭിനയമാണ് മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഹാസ്യമായാലും ഗൗരവമുള്ളതായാലും എല്ലാ വേഷങ്ങളും ഒരുപോലെ വഴങ്ങും. കഥാപാത്രമായി അനായാസം വേഷപ്പകര്‍ച്ച നേടുന്ന ആ നടനസിദ്ധി ദേശീയതലത്തില്‍ തന്നെ ഏറെ അഭിനന്ദിക്കപ്പെടുന്നു. മറ്റു ഭാഷാചിത്രങ്ങളിലെ താരങ്ങള്‍ പോലും ഈ മിടുക്കിനെ ഏറെ ബഹുമാനിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

 ദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റു ഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു. ചലച്ചിത്ര-സാംസ്‌കാരിക രംഗങ്ങളില്‍ ഇനിയും ഏറെ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിയും. വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. സഹോദരതുല്യമായ സ്നേഹമാണ് പരസ്പരം വച്ചു പുലര്‍ത്തുന്നത്. ഷഷ്ഠിപൂര്‍ത്തി നാളില്‍ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് സാഹചര്യമെല്ലാം മാറിയാല്‍ നമുക്ക് കാണാം. ലാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആശംസകളും നേരുന്നു. പിറന്നാളിന് പ്രത്യേക ആശംസകള്‍.


വാർത്തകൾ

Sign up for Newsletter



top