01
December 2020 - 8:14 am IST

Download Our Mobile App

Gulf

coronavirus

രണ്ടു മലയാളികൾ കൂടി ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ചു

Published:21 May 2020

രണ്ടു ദിവസം മുൻപ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇവരെ പരിശോധനയ്ക്കു വിധേയയാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഫ്ലാറ്റിലായിരുന്ന ഇവർക്ക് വൈകുന്നേരത്തോടെ ശ്വാസതടസം അനുഭവപ്പെട്ടതായി പറയുന്നു.

റിയാദ്: ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു. റിയാദിൽ ഒരു നഴ്സും ദമാമിൽ ഒരു റസ്റ്ററന്‍റ് ജീവനക്കാരനുമാണു മരിച്ചത്. റിയാദിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ബുധനാഴ്ച രാത്രി മരിച്ചു. ഓൾഡ് സനായിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായിരുന്നു ഇവർ.

രണ്ടു ദിവസം മുൻപ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇവരെ പരിശോധനയ്ക്കു വിധേയയാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഫ്ലാറ്റിലായിരുന്ന ഇവർക്ക് വൈകുന്നേരത്തോടെ ശ്വാസതടസം അനുഭവപ്പെട്ടതായി പറയുന്നു. ആരോഗ്യവകുപ്പിന്‍റെ ആംബുലൻസ് എത്തുന്നതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ഭർത്താവ് തോമസ് മാത്യു റിയാദിലുണ്ട്. ഏക മകൾ മറിയാമ്മ തോമസ് നാട്ടിലാണുള്ളത്.

കൊവിഡ് രോഗബാധിതനായ കാസർഗോഡ് കുമ്പള സ്വദേശി മൊയ്തീൻകുട്ടി അരിക്കാടി (59) ദമാമിൽ മരിച്ചതായും റിപ്പോർട്ട്. റസ്റ്ററന്‍റ് ജീവനക്കാരനായ ഇദ്ദേഹം 25 വർഷമായി സൗദി അറേബ്യയിലുണ്ട്. ഇതുവരെ തൊണ്ണൂറിലേറെ മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂർ മുണ്ടയാട് സ്വദേശി അനൂപ് കുവൈറ്റിൽ മരിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top