03
June 2020 - 10:26 pm IST

Download Our Mobile App

Special

MG University, Exam Date Postponed, Trolls, FB Post

പരീക്ഷകൾ വീണ്ടും മാറ്റിവച്ചു; എംജി സർവകലാശാലയുടെ എഫ്ബി പേജിൽ ട്രോളുകളുടെ പെരുമഴ 

Published:21 May 2020

# ബിനീഷ് മള്ളൂശേരി

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സർവകലാശാലയുടെ എഫ്.ബി പേജിൽ ഈ അറിയിപ്പ് എത്തിയത്. ഇതോടെ പേജിൽ കാലാവസ്ഥ മാറി ട്രോളുകളുടെ പെരുമഴയായി. ചീത്തവിളിയും ആത്മഗതവും ഉപദേശവുമെല്ലാമായി അരമണിക്കൂറിനുള്ളിൽ മുന്നൂറിലധികം ട്രോൾ കമന്റുകളാണ് പേജിൽ എത്തിയത്. ഈ അരമണിക്കൂറിനുള്ളിൽ പേജ് ലൈക് ചെയ്ത് ഫോളോ ചെയ്തവരുടെ എണ്ണവും മുന്നൂറ് കവിഞ്ഞു.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. മൂന്നാം തവണയാണ് ഇപ്പോൾ പരീക്ഷാ തീയതി മാറ്റിയിരിക്കുന്നത്. 

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സർവകലാശാലയുടെ എഫ്.ബി പേജിൽ ഈ അറിയിപ്പ് എത്തിയത്. ഇതോടെ പേജിൽ കാലാവസ്ഥ മാറി ട്രോളുകളുടെ പെരുമഴയായി. ചീത്തവിളിയും ആത്മഗതവും ഉപദേശവുമെല്ലാമായി അരമണിക്കൂറിനുള്ളിൽ മുന്നൂറിലധികം ട്രോൾ കമന്റുകളാണ് പേജിൽ എത്തിയത്. ഈ അരമണിക്കൂറിനുള്ളിൽ പേജ് ലൈക് ചെയ്ത് ഫോളോ ചെയ്തവരുടെ എണ്ണവും മുന്നൂറ് കവിഞ്ഞു. നിലവിൽ എം.ജി സർവകലാശാല മാത്രമാണ് അറിയിപ്പുകൾ സമൂഹ മാധ്യമങ്ങൾ വഴി എത്തിക്കുന്നത്.

 'ഇതെങ്കിലും സത്യമാണോ അതോ ഓന്തിനെപ്പോലെ നാളെ രാവിലെ എഴുന്നേറ്റ് വന്ന് ഈ പോസ്റ്റ് മുക്കുവോ?..' ഇങ്ങനെ തുടങ്ങുന്നു. ഇത് കണ്ട അടുത്തയാളുടെ പോസ്റ്റ് ഇങ്ങനെ 'പോയി പഠിച്ചോ എല്ലാം.. നാളെ രാവിലെ മാറ്റിപ്പറയും'. ഒരു അപേക്ഷയുണ്ട് പോസ്റ്റ് മുക്കരുതെന്നായിരുന്നു മറ്റൊരാളുടെ ട്രോൾ പോസ്റ്റ്. ആരും പേടിക്കണ്ട അൽപ സമയത്തിനുള്ളിൽ പോസ്റ്റ് മാറ്റും ട്വിസ്റ്റ്.. ട്വിസ്റ്റ്.. എന്നായിരുന്നു അടുത്തത്. 

പറ്റിക്കാനാണേലും ഇങ്ങനൊന്നും പറയല്ലേ എന്നായിരുന്നു അടുത്തയാളുടേത്. പുതുക്കിയ തീയതി 27 ആണോയെന്ന ചോദ്യവുമായി മറ്റൊരു ട്രോളൻ. പുലിവാൽ കല്യാണത്തിലെ ജഗതിയുടെ അവസ്ഥയായല്ലോ നമ്മുടേതെന്ന് പറഞ്ഞു കരഞ്ഞുകൊണ്ടുള്ള സ്മൈലിയുമായി അടുത്ത വിദ്യാർഥിനിയെത്തി. അല്ല പേജ് ആരെങ്കിലും ഹാക്ക് ചെയ്തോ എന്നായിരുന്നു ഒരാളുടെ സംശയം. വിശ്വസിക്കാമോ, ഉറപ്പിക്കാമോ, സത്യമാണോ, ആശ തരുവാണോ.. ഇങ്ങനെ പോകുന്നു പോസ്റ്റുകൾ.. എന്തായാലും പരീക്ഷ മാറ്റി വച്ചതിന്റെ സന്തോഷവും മിക്ക പോസ്റ്റുകളിലും കാണാൻ സാധിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top