03
June 2020 - 9:41 pm IST

Download Our Mobile App

Analysis

Icra

പാ​ക്കെ​ജ് ഫ​ല​പ്ര​ദ​മ​ല്ല; ക​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​നു സാ​ധ്യ​ത​യെ​ന്ന് ഐ​സി​ആ​ര്‍എ

Published:21 May 2020

ലോ​ക്ഡൗ​ണ്‍ തീ​വ്ര​മാ​കു​ക​യും തൊ​ഴി​ല്‍ ക്ഷാ​മം രൂ​ക്ഷ​മാ​വു​ക​യും ചെ​യ്തി​ട്ടും ഫ​ല​പ്ര​ദ​മാ​യ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക ന​ട​പ​ടി​ക​ളു​ടെ അ​ഭാ​വം പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ രാ​ജ്യ​ത്തു​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത് ക​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​മെ​ന്ന് ആ​ഭ്യ​ന്ത​ര റേ​റ്റി​ങ് ഏ​ജ​ന്‍സി​യാ​യ ഐ​സി​ആ​ര്‍എ.

മും​ബൈ: ലോ​ക്ഡൗ​ണ്‍ തീ​വ്ര​മാ​കു​ക​യും തൊ​ഴി​ല്‍ ക്ഷാ​മം രൂ​ക്ഷ​മാ​വു​ക​യും ചെ​യ്തി​ട്ടും ഫ​ല​പ്ര​ദ​മാ​യ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക ന​ട​പ​ടി​ക​ളു​ടെ അ​ഭാ​വം പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ രാ​ജ്യ​ത്തു​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത് ക​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​മെ​ന്ന് ആ​ഭ്യ​ന്ത​ര റേ​റ്റി​ങ് ഏ​ജ​ന്‍സി​യാ​യ ഐ​സി​ആ​ര്‍എ. 2020-2021 സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​ഞ്ച് ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന പ്ര​വ​ച​ന​വു​മു​ണ്ട്. 1-2 ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്നാ​ണ്‌ നേ​ര​ത്തെ ലോ​ക്ഡൗ​ണ്‍ വ​രും മു​മ്പേ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ണി​ന്‍റെ ര​ണ്ട് ഘ​ട്ട​ങ്ങ​ള്‍ക്ക് ശേ​ഷം, വ​ള​ര്‍ച്ച​യി​ല്‍ ചെ​റി​യ സ​ങ്കോ​ച​മു​ണ്ടാ​കു​മെ​ന്ന് പ​ല വി​ദ​ഗ്ധ​രും മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, ലോ​ക്ഡൗ​ണ്‍ മെ​യ് അ​വ​സാ​നം വ​രെ നീ​ട്ടു​ക​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​തി​ന് ശേ​ഷം വി​ത​ര​ണ ശൃം​ഖ​ല​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ല്‍ ഗ​ണ്യ​മാ​യ കാ​ല​താ​മ​സം പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്ത​തോ​ടെ, ഒ​ന്നാം പാ​ദ​ത്തി​ലെ വ​ള​ര്‍ച്ചാ മു​ര​ടി​പ്പ് കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലാ​കും. കൂ​ടാ​തെ വീ​ണ്ടെ​ടു​ക്ക​ല്‍ കാ​ല​താ​മ​സ​മേ​റി​യ​താ​വു​മെ​ന്നും ഐ​സി​ആ​ര്‍എ വ്യ​ക്ത​മാ​ക്കി.

മു​ന്‍വ​ര്‍ഷ​ത്തെ 1-2 ശ​ത​മാ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 2021 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ വ​ള​ര്‍ച്ച നെ​ഗ​റ്റീ​വ് അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഐ​സി​ആ​ര്‍എ ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് അ​ദി​തി നാ​യ​രും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ന്‍ ആ​ര്‍സൂ പ​ഹ്വ​യും പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.​സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കെ​ജ് ജി​ഡി​പി​യു​ടെ 10 ശ​ത​മാ​നം അ​ല്ലെ​ങ്കി​ല്‍ 20.9 ല​ക്ഷം കോ​ടി രൂ​പ​യാ​ണെ​ന്ന് സ​ര്‍ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ജി​ഡി​പി​യു​ടെ വെ​റും 0.8-1.2 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ സ​മ്പ​ദ്ഘ​ട​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ള​ര്‍ച്ച​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി ആ​ഗോ​ള ബാ​ങ്കി​ങ് സ്ഥാ​പ​ന​മാ​യ ഗോ​ള്‍ഡ്മാ​ന്‍ സാ​ക്‌​സി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍ട്ട് നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ര​ണ്ടാം പാ​ദ​ത്തി​ല്‍ 45 ശ​ത​മാ​നം ഇ​ടി​വ് നേ​രി​ടു​മെ​ന്നാ​ണ് ഈ ​റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കെ​ജ് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യി​ല്‍ പെ​ട്ടെ​ന്ന് പ്ര​തി​ഫ​ലി​ക്കി​ല്ലെ​ന്ന് ഗോ​ള്‍ഡ്മാ​ന്‍ സാ​ക്‌​സ് വി​ല​യി​രു​ത്തു​ന്നു.

പാ​ക്കെ​ജ് മ​ധ്യ കാ​ല​യ​ള​വി​ലേ ഗു​ണം ചെ​യ്യു​ക​യു​ള്ളൂ​വെ​ന്നാ​ണ് ഗോ​ള്‍ഡ്മാ​ന്‍ സാ​ക്‌​സ് പ​റ​യു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം അ​ഞ്ച് ശ​ത​മാ​നം ഇ​ടി​യും. അ​തേ​സ​മ​യം, ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദം മു​ത​ല്‍ സ​മ്പ​ദ്ഘ​ട​ന ശ​ക്ത​മാ​യ നി​ല​യി​ല്‍ തി​രി​ച്ചു​ക​യ​റു​മെ​ന്ന പ്ര​തീ​ക്ഷ​യും ഗോ​ള്‍ഡ്മാ​ന്‍ സാ​ക്‌​സ് പ​ങ്കു​വ​യ്ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top