24
October 2020 - 12:20 pm IST

Download Our Mobile App

Kerala

covid

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തൃശൂർ സ്വദേശിനിയുടെ ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം

Published:22 May 2020

ഇ​വ​ർ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്നാ​ണ് ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം എ​ത്തി​യ​ത്. ഇ​തോ​ടെ കൊവി​ഡ് മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

തൃ​ശൂ​ർ: മും​ബൈ​യി​ൽ ​നി​ന്ന് ചാ​വ​ക്കാ​ട്ടെ​ത്തി​യ സ്ത്രീ കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി കെ​ട്ടി​ങ്ങ​ൽ പോ​ക്കാ​ക്കി​ല്ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ക​ദീ​ജ​ക്കു​ട്ടി(73) യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്നാ​ണ് ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം എ​ത്തി​യ​ത്. ഇ​തോ​ടെ കൊവി​ഡ് മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

മും​ബൈ​യി​ൽ​നി​ന്ന് കാ​റി​ൽ മ​ക​നും ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ മ​റ്റു മൂ​ന്നു​പേ​രോ​ടു​മൊ​പ്പം തിങ്കളാഴ്ചയാ​ണ് ക​ദീ​ജ നാ​ട്ടി​ലെ​ത്തി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി​യ ഇ​വ​ർ​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളെജി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു.

മും​ബൈ​യി​ൽ നി​ന്നു വ​ന്ന​യാ​ളാ​യ​തി​നാ​ൽ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ക​ദീ​ജ​ക്കു​ട്ടി​ക്കു നേ​രത്തേ​ത​ന്നെ പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദ​വും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി​രു​ന്നു. ക​ദീ​ജ​യ്ക്കൊ​പ്പം കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​നും മ​റ്റ് മൂ​ന്നു​പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ദീ​ജ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​റും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം നാ​ലാ​യി. കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ക​ണ​ക്കി​ൽ മ​ര​ണം അ​ഞ്ചാ​ണ്. കേ​ര​ള​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ശേ​ഷം മ​രി​ച്ച മാ​ഹി സ്വ​ദേ​ശി​യെ​ക്കൂ​ടി കൂ​ട്ടി​യ​തി​നാ​ലാ​ണി​ത്. 


വാർത്തകൾ

Sign up for Newsletter



top