03
June 2020 - 10:12 pm IST

Download Our Mobile App

Mollywood

Birthday, Mohanlal, Mohanlal Birthday

നീ ​ഉണ്മ​യാ... പൊ​യ്യാ?

Published:22 May 2020

ലോ​ക​ത്തി​ന്‍റെ​യും എ​ന്‍റെ​യും വ​ഴി​ത്തി​രി​വു​ക​ളി​ലെ ഈ ​വ​ന്നു​നി​ല്‍പ്പ് ഒ​രേ സ​മ​യ​ത്താ​യ​ത് തി​ക​ച്ചും യാ​ദൃ​ച്ഛി​ക​മാ​വാം. അ​ല്ലെ​ങ്കി​ലും ജീ​വി​ത​ത്തി​ലെ അ​ത്ഭു​ത​ക​ര​മാ​യ യാ​ദൃ​ച്ഛി​ക​ത​ക​ളാ​ണ​ല്ലോ എ​ന്നെ ഇ​ങ്ങ​നെ ഈ ​രൂ​പ​ത്തി​ല്‍ ഭാ​വ​ത്തി​ല്‍ ഇ​വി​ടെ വ​രെ എ​ത്തി​ച്ച​ത്.

ലോ​കം അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഒ​രു ദ​ശാ​സ​ന്ധി​യി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ ഞാ​നും ഒ​രു വ​ഴി​ത്തി​രി​വി​ല്‍ വ​ന്ന് നി​ല്‍ക്കു​ക​യാ​ണ്. ഇ​ന്ന് മെ​യ് 21. എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ എ​നി​ക്ക് ഒ​രു വ​യ​സ് കൂ​ടി കൂ​ടു​ന്നു. എ​നി​ക്ക് അ​റു​പ​ത് വ​യ​സ് തി​ക​യു​ന്നു. ലോ​ക​ത്തി​ന്‍റെ​യും എ​ന്‍റെ​യും വ​ഴി​ത്തി​രി​വു​ക​ളി​ലെ ഈ ​വ​ന്നു​നി​ല്‍പ്പ് ഒ​രേ സ​മ​യ​ത്താ​യ​ത് തി​ക​ച്ചും യാ​ദൃ​ച്ഛി​ക​മാ​വാം. അ​ല്ലെ​ങ്കി​ലും ജീ​വി​ത​ത്തി​ലെ അ​ത്ഭു​ത​ക​ര​മാ​യ യാ​ദൃ​ച്ഛി​ക​ത​ക​ളാ​ണ​ല്ലോ എ​ന്നെ ഇ​ങ്ങ​നെ ഈ ​രൂ​പ​ത്തി​ല്‍ ഭാ​വ​ത്തി​ല്‍ ഇ​വി​ടെ വ​രെ എ​ത്തി​ച്ച​ത്.

ക​ലാ​പ​ര​മാ​യ യാ​തൊ​രു പ​ശ്ചാ​ത്ത​ല​വു​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ല്‍ നി​ന്നു വ​രു​ന്ന ആ ​ആ​റാം​ക്ലാ​സു​കാ​ര​ന്‍. അ​വ​ന്‍ പോ​ലും ഇ​ച്ഛി​ക്കാ​തെ അ​വ​നെ എ​ന്തി​നാ​യി​രു​ന്നു ആ​രോ ആ ​നാ​ട​ക​ത്തി​ന്‍റെ മ​ധ്യ​ത്തി​ലേ​ക്ക് പി​ടി​ച്ചു​നി​ര്‍ത്തി​യ​ത്. വേ​ളൂ​ര്‍ കൃ​ഷ്ണ​ന്‍കു​ട്ടി എ​ഴു​തി​യ ആ ​നാ​ട​കം കാ​ല​ത്തി​നും ഏ​റെ മു​ന്‍പേ സ​ഞ്ച​രി​ച്ച ഒ​ന്നാ​യി​രു​ന്നു എ​ന്നു മാ​ത്രം ഇ​ന്ന് ഞാ​ന്‍ ഓ​ര്‍ക്കു​ന്നു. കം​പ്യൂ​ട്ട​റി​നെ​ക്കു​റി​ച്ച് അ​ധി​കം കേ​ട്ടു​കേ​ള്‍വി പോ​ലും ഇ​ല്ലാ​ത്ത ഒ​രു കാ​ല​ത്ത് കം​പ്യൂ​ട്ട​റി​നെ​ക്കു​റി​ച്ച് എ​ഴു​തി​യ ഒ​രു നാ​ട​കം.

ചാ​യ​മി​ട്ട സൗ​ഹൃ​ദ​ങ്ങ​ൾ

അ​പ്പോ​ഴും അ​ഭി​ന​യം എ​ന്‍റെ ഒ​രു പാ​ഷ​നേ അ​ല്ലാ​യി​രു​ന്നു. എ​ന്‍റെ വ​ഴി ഇ​താ​ണ് എ​ന്ന ബോ​ധ്യ​വും ഇ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് തി​ര​നോ​ട്ടം എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു. എ​ല്ലാ​ത്തി​ലും സൗ​ഹൃ​ദ​ങ്ങ​ളാ​ണ് എ​ന്‍റെ മു​ഖ​ത്ത് ചാ​യ​മി​ട്ട​ത്. അ​വ​രാ​ണ് എ​ന്നി​ല്‍നി​ന്ന് ഭാ​വ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. യാ​തൊ​രു പ​രി​ശീ​ല​ന​വു​മി​ല്ലാ​ത്ത ഞാ​ന്‍ എ​ന്തൊ​ക്കെ​യോ ചെ​യ്തു. അ​ത് ഇ​ങ്ങ​നെ​യൊ​ക്കെ ആ​വു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

പി​ന്നീ​ട് ന​വോ​ദ​യ നി​ർ​മി​ച്ച് ഫാ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ എ​ന്ന സി​നി​മ​യി​ലേ​ക്ക് എ​ന്നെ എ​ത്തി​ക്കു​ന്ന​തും എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​പേ​ക്ഷ അ​യ​ച്ച​തു പോ​ലും അ​വ​രാ​ണ്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഞാ​ന്‍ അ​ഭി​ന​യി​ക്കാ​ന്‍ വി​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​യ​ക​നൊ​ന്നു​മ​ല്ലാ​യി​രു​ന്നു. വി​ല്ല​നാ​യി​രു​ന്നു. നാ​യ​ക​നാ​വാ​ന്‍ പോ​ന്ന സൗ​ന്ദ​ര്യ​മൊ​ന്നും എ​നി​ക്കി​ല്ലാ​യി​രു​ന്നു (അ​ന്നും ഇ​ന്നും). എ​ന്താ​യാ​ലും ആ ​വി​ല്ല​ന്‍ ന​രേ​ന്ദ്ര​നെ ജ​ന​ങ്ങ​ള്‍ക്ക് ഇ​ഷ്ട​പ്പെ​ട്ടു. അ​തോ​ടെ ഞാ​ന്‍ സി​നി​മ​യു​ടെ മാ​യാ​പ്ര​പ​ഞ്ച​ത്തി​ല്‍ അ​ക​പ്പെ​ട്ടു. ചു​റ്റു​മി​രു​ന്ന് ആ​ളു​ക​ള്‍ നോ​ക്കി​ക്കൊ​ണ്ടേ​യി​രു​ന്നു. എ​നി​ക്ക് എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യു​ക​യ​ല്ലാ​തെ വ​ഴി​യി​ല്ലാ​യി​രു​ന്നു.

പ​റ​ന്ന ചി​റ​കു​ക​ൾ

ഇ​ന്ന് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ള്‍ ഞാ​ന്‍ അ​മ്പ​ര​ന്നു പോ​വു​ന്നു. എ​ന്തൊ​രു ഓ​ട്ട​മാ​യി​രു​ന്നു പി​ന്നീ​ട്... സി​നി​മ​ക​ള്‍ക്ക് പി​ന്നാ​ലെ സി​നി​മ​ക​ള്‍ വ​ന്നു. ക​ഥാ​പാ​ത്ര​ങ്ങ​ള്‍ക്ക് പി​റ​കെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ത്തി​ക്കൊ​ണ്ടേ​യി​രു​ന്നു. കൊ​ടു​ങ്കാ​റ്റി​ല്‍പ്പെ​ട്ട ഒ​രു ക​രി​യി​ല പോ​ലെ ഞാ​ന്‍ ഉ​ഴ​റി​പ്പ​റ​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍റെ ചി​റ​കു​ക​ളാ​യി​രു​ന്നി​ല്ല എ​ന്നെ പ​റ​പ്പി​ച്ച​ത്. മ​റി​ച്ച് കൊ​ടു​ങ്കാ​റ്റി​ന്‍റെ ശ​ക്തി​യാ​യി​രു​ന്നു. നി​ല​ത്തു വീ​ഴാ​തി​രി​ക്കാ​ന്‍ ഞാ​ന്‍ പ​റ​ന്ന് പ​റ​ന്ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മ​ഹാ​ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ലൂ​ടെ ഒ​ഴു​കി​യൊ​ഴു​കി വ​രു​ന്ന ക​ല്ലി​ന്‍ക​ഷ​ണം പോ​ലാ​യി​രു​ന്നു ഞാ​ന്‍.
ന​ദി​യു​ടെ വേ​ഗ​ത്തി​നും താ​ള​ത്തി​നു​മ​നു​സ​രി​ച്ച് ഞാ​ന്‍ നി​ന്നു കൊ​ടു​ത്തു. വെ​ള്ള​ത്തി​ന്‍റെ ശ​ക്തി ക​ല്ലി​നെ​യെ​ന്ന പോ​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ശ​ക്തി എ​ന്നെ രൂ​പ​പ്പെ​ടു​ത്തി. ഞാ​ന്‍ പോ​ലു​മ​റി​യാ​തെ. എ​ന്നി​ലെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് എ​നി​ക്ക് അ​ശേ​ഷം ബോ​ധ്യ​മി​ല്ലാ​തി​രു​ന്ന​തു കൊ​ണ്ട് സി​നി​മ​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ എ​നി​ക്കു സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. 

അ​പ്ര​ത്യ​ക്ഷ​നാ​കു​ന്ന നേ​രം

ഏ​തൊ​ക്കെ​യോ വേ​ഷ​ങ്ങ​ള്‍ ഞാ​ന്‍ കെ​ട്ടി​യാ​ടി. ഇ​ന്ന് അ​വ​യെ​ല്ലാം കാ​ണു​മ്പോ​ള്‍ അ​വ ഏ​ത് സി​നി​മ​യി​ലേ​താ​ണെ​ന്നു പോ​ലും എ​നി​ക്ക് പ​റ​യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. എ​വി​ടെ വ​ച്ചാ​ണ് അ​വ ചി​ത്രീ​ക​രി​ച്ച​ത് എ​ന്ന് ഓ​ര്‍ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ഏ​തോ ഒ​രു ശ​ക്തി എ​ന്നെ​ക്കൊ​ണ്ട് എ​ന്തൊ​ക്കെ​യോ ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു മാ​ത്ര​മേ പ​റ​യാ​ന്‍ സാ​ധി​ക്കു​ന്നു​ള്ളു.

അ​ഭി​ന​യ​ത്തി​ന്‍റെ യാ​തൊ​രു​വി​ധ ഗ്ര​ന്ഥ​ങ്ങ​ളും ഇ​ന്നു​വ​രെ ഞാ​ന്‍ വാ​യി​ച്ചി​ട്ടി​ല്ല. എ​ങ്ങ​നെ​യാ​ണ് ഒ​രു ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്ന​ത് എ​ന്നു ചോ​ദി​ച്ചാ​ല്‍ സ്വ​ന്ത​മാ​യി ഒ​രു ഉ​ത്ത​രം എ​നി​ക്കി​ല്ല. എ​ന്‍റെ അ​നു​ഭ​വ​ത്തി​ല്‍ ഏ​റെ​ക്കു​റെ ശ​രി എ​ന്ന് തോ​ന്നി​യ​ത് യോ​ഷി ഒ​യ്ദ എ​ന്ന ജാ​പ്പ​നീ​സ് ന​ട​ന്‍ പ​റ​ഞ്ഞ​താ​ണ്. അ​പ്ര​ത്യ​ക്ഷ​നാ​വു​ക എ​ന്ന​താ​ണ് അ​ഭി​ന​യം. ഞാ​നെ​ന്ന മ​നു​ഷ്യ​നെ നി​ല​നി​ര്‍ത്തി​കൊ​ണ്ട് മ​റ്റൊ​രാ​ളി​ലേ​ക്ക് മ​റ​യു​ക.

ക​ഥാ​പാ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് ഞാ​ന്‍ പ്ര​വേ​ശി​ക്കു​ക. അ​ങ്ങ​നെ​യാ​വു​മ്പോ​ഴും ഞാ​ന്‍ അ​ഭി​ന​യി​ക്കു​ക​യാ​ണ് എ​ന്ന ബോ​ധ്യം നി​ല​നി​ര്‍ത്തു​ക. സി​നി​മ​യി​ലാ​ണെ​ങ്കി​ല്‍ ക്യാ​മ​റ​യെ​ക്കു​റി​ച്ചു മു​ത​ല്‍ ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും മു​ഖ​ത്തേ​ക്ക് വീ​ഴു​ന്ന വെ​ളി​ച്ച​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ വി​ന്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും വ​രെ ബോ​ധ്യ​മു​ള്ള​വ​നാ​യി​രി​ക്കു​ക. ഷോ​ട്ട് ക​ഴി​യു​മ്പോ​ള്‍ ക​ഥാ​പാ​ത്ര​ത്തി​ല്‍ നി​ന്നു വി​ടു​ത​ല്‍ തേ​ടി ഞാ​നെ​ന്ന മ​നു​ഷ്യ​നി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക. ഒ​രു​പ​ക്ഷേ ഇ​താ​യി​രി​ക്കാം ഇ​ത്ര​യും കാ​ലം ഞാ​ന്‍ ചെ​യ്ത​ത്. 

ഒ​രു കാ​ട്ടു​ശി​ല പോ​ലെ

ന​ല്ല തി​ര​ക്ക​ഥ​ക​ളാ​ണെ​ങ്കി​ല്‍ അ​വ മ​ന​സ്സി​രു​ത്തി വാ​യി​ക്കു​മ്പോ​ള്‍ ക​ഥാ​പാ​ത്രം ന​മ്മ​ള​റി​യാ​തെ ന​മ്മു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റി​വ​രും. എ​ഴു​ത്തി​ന്‍റെ ശ​ക്തി​യാ​ണ​ത്. പി​ന്നെ സം​വി​ധാ​യ​ക​ന്‍റെ മി​ടു​ക്കാ​ണ്. ന​മ്മി​ല്‍ നി​ന്നും എ​ന്തെ​ടു​ക്ക​ണം എ​ന്ന​ത് അ​വ​രാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. എ​ന്തെ​ടു​ക്കേ​ണ്ട എ​ന്ന​തും അ​വ​രാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം എ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ എ​ഴു​ത്തു​കാ​രു​ടെ​യും സം​വി​ധാ​യ​ക​രു​ടെ​യും കൂ​ടെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ച്ചു എ​ന്ന​താ​ണ്. അ​വ​രാ​ണ് എ​ന്നി​ലെ ന​ട​നെ രൂ​പ​പ്പെ​ടു​ത്തി​യ​ത്. അ​വ​രാ​ണ് എ​നി​ക്ക് വേ​ണ്ടി ചി​ന്തി​ച്ച​ത്. അ​വ​രാ​ണ് എ​ന്നെ ച​മ​യ​മ​ണി​യി​ച്ച​ത്. അ​വ​രാ​ണ് എ​ന്നി​ലെ സാ​ധ്യ​ത​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. അ​വ​രു​ടെ സ്പ​ര്‍ശം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മോ​ഹ​ന്‍ലാ​ല്‍ ഇ​ന്നും ഒ​രു കാ​ട്ടു​ശി​ല​യാ​യി ശേ​ഷി​ച്ചേ​നെ.

ന​മ്മ​ള്‍ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത​ത് മു​മ്പി​ല്‍ കൊ​ണ്ടു​വ​യ്ക്കു​ക എ​ന്ന​ത് ജീ​വി​ത​ത്തി​ന്‍റെ ഒ​രു വി​കൃ​തി​യാ​ണ്. സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ല്‍ അ​തി​ലൊ​രു വെ​ല്ലു​വി​ളി ഉ​ണ്ടാ​കും. അ​ല്ലെ​ങ്കി​ല്‍ ഒ​രു വാ​ക്ക് പോ​ലും സം​സ്‌​കൃ​തം അ​റി​യാ​ത്ത എ​ന്നെ നൂ​റ്റാ​ണ്ടു​ക​ള്‍ക്ക് പി​റ​കി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക​ര്‍ണ​ഭാ​രം പോ​ലു​ള്ള അ​തീ​വ ഭാ​ര​മേ​റി​യ ഒ​രു നാ​ട​കം ചെ​യ്യി​ച്ച​തി​നെ എ​ങ്ങ​നെ വി​ശ​ദീ​ക​രി​ക്കും. അ​ശേ​ഷം ക​ഥ​ക​ളി അ​റി​യാ​ത്ത എ​ന്നെ​കൊ​ണ്ട് ക​ഥ​ക​ളി​യി​ലെ മി​ക്ക വേ​ഷ​ങ്ങ​ളും ആ​ടി​ച്ച​തി​നെ എ​ങ്ങ​നെ വി​ശ​ദീ​ക​രി​ക്കും. ചു​വ​ടു​ക​ളി​ല്‍ അ​തി​സൂ​ക്ഷ്മ​ത വേ​ണ്ട നൃ​ത്ത​ങ്ങ​ള്‍ ചെ​യ്യാ​ന്‍ എ​ന്നെ നി​യോ​ഗി​ച്ച​തി​നെ എ​ങ്ങ​നെ ന്യാ​യീ​ക​രി​ക്കും.

ഉ​പ​ക​ര​ണം മാ​ത്രം

ഏ​തോ ശ​ക്തി​യു​ടെ കൈ​യി​ലെ ഉ​പ​ക​ര​ണ​മാ​ണ് ഞാ​ന്‍. എ​ന്‍റേ​തെ​ന്ന് പ​റ​യു​വാ​ന്‍ എ​ന്‍റെ ഉ​ള്ളി​ല്‍ ഒ​ന്നു​മി​ല്ല. എ​ന്തി​നാ​ണ് മോ​ഹ​ന്‍ലാ​ല്‍ ഇ​ത്ത​രം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്ന് പ​ല​രും എ​ല്ലാ​ക്കാ​ല​ത്തും എ​ന്നോ​ട് ചോ​ദി​ക്കാ​റു​ണ്ട്. സി​നി​മ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴാ​ണ് ഈ ​ചോ​ദ്യം എ​പ്പോ​ഴും ഉ​യ​ര്‍ന്നു​വ​രാ​റു​ള​ള​ത്. ഞാ​ൻ എ​ന്‍റെ എ​ഴു​ത്തു​കാ​രെ​യും സം​വി​ധാ​യ​ക​രെ​യും വി​ശ്വ​സി​ച്ച് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.​അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലേ​ക്ക് അ​പ്ര​ത്യ​ക്ഷ​നാ​യി​ക്കൊ​ണ്ടേ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ശ​രാ​ശ​രി മ​നു​ഷ്യാ​യു​സ് 120 വ​യ​സാ​ണ്. ഞാ​നി​പ്പോ​ൾ അ​തി​ന്‍റെ പാ​തി​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു.​ഇ​തൊ​രു നാ​ൽ​ക്ക​വ​ല​യാ​ണ്. ഈ ​നാ​ൽ​ക്കൂ​ട്ട​പ്പെ​രു​വ​ഴി​യി​ൽ നി​ന്നു​കൊ​ണ്ട് ഞാ​ൻ ഇ​തു​വ​രെ ന​ട​ന്നെ​ത്തി​യ വ​ഴി​ക​ളി​ലേ​ക്ക് നി​സം​ഗം നോ​ക്കി​നി​ൽ​ക്കു​മ്പോ​ൾ എ​ന്‍റെ​യു​ള്ളി​ൽ നി​റ​യു​ന്ന​ത് ഒ.​വി. വി​ജ​യ​ന്‍റെ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​ത്തി​ലെ അ​ള്ളാ​പ്പി​ച്ച മൊ​ല്ലാ​ക്ക​യു​ടെ ചോ​ദ്യ​മാ​ണ്: "" നീ ​ഉ​ൺ​മ​യാ... പൊ​യ്യാ? ''ലോ​ക്ഡൗ​ണി​ന്‍റെ ച​ങ്ങ​ല​ക​ൾ പ​തി​യെ​പ്പ​തി​യെ അ​ഴി​ച്ച ലോ​കം മെ​ല്ലെ മെ​ല്ലെ ച​ലി​ച്ചു തു​ട​ങ്ങു​ക​യാ​ണ്. ഞാ​നി​വി​ടെ ചെ​ന്നൈ​യി​ൽ,​ ക​ട​ലോ​ര​ത്തു​ള്ള വീ​ട്ടി​ൽ ഉ​ദ​യാ​സ്ത​മ​യ​ങ്ങ​ൾ ആ​സ്വ​ദി​ച്ചി​രി​ക്കു​ന്നു. ഈ ​നാ​ൽ​ക്ക​വ​ല​യി​ൽ നി​ന്ന് ഞാ​ൻ യാ​ത്ര തു​ട​രാ​ൻ ഒ​രു​ങ്ങു​ന്നു. 

എ​ല്ലാ ദി​ശ​ക​ളി​ലേ​ക്കും പ​ച്ച​വെ​ളി​ച്ച​മാ​ണ് ക​ത്തു​ന്ന​ത്. എ​ന്‍റെ തു​ട​ർ​യാ​ത്ര​യു​ടെ വേ​ഷം,​ അ​തി​ന്‍റെ ഭാ​വം,​ അ​തി​ന്‍റെ ശ​ബ്ദം,​ അ​തി​ന്‍റെ ചു​വ​ടു​ക​ൾ,​ നി​റ​ങ്ങ​ൾ.. അ​വ​യെ​ല്ലാം വ്യ​ക്ത​മാ​യി എ​ന്‍റെ മ​ന​സ്സി​ൽ രൂ​പ​പ്പെ​ടു​ക​യാ​ണ്. ലോ​കം അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ തി​രി​ച്ചു​വ​രു​മ്പോ​ൾ ന​മു​ക്ക് കാ​ണാം. ന​ന്ദി​യോ​ടെ...


വാർത്തകൾ

Sign up for Newsletter



top