03
June 2020 - 8:28 pm IST

Download Our Mobile App

National

covid19-india.jpg

ആറായിരത്തിലേറെ പേർക്കു കൂടി വൈറസ്ബാധ, വർധനയിൽ പുതിയ റെക്കോഡ്

Published:22 May 2020

ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 6,088 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 148 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം കൊവിഡ് മരണം 3,583 ആയും മൊത്തം രോഗബാധിതർ 1,18,447 ആയും ഉയർന്നു.

ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇതാദ്യമായി ആറായിരം കടന്നു. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 6,088 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 148 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം കൊവിഡ് മരണം 3,583 ആയും മൊത്തം രോഗബാധിതർ 1,18,447 ആയും ഉയർന്നു. 66,330 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 48,500ലേറെ പേർ രോഗവിമുക്തരായി.

അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 64 പേരും ഗുജറാത്തിൽ 24 പേരും ഡൽഹിയിൽ 18 പേരും മരിച്ചു. യുപിയിൽ 11, തമിഴ്നാട്ടിൽ ഏഴ്, പശ്ചിമ ബംഗാളിൽ ആറ്, തെലങ്കാനയിൽ അഞ്ച്, രാജസ്ഥാനിൽ നാല്, മധ്യപ്രദേശിൽ മൂന്ന് വീതം പേരാണു മരിച്ചത്. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് ബാധിതർ 41,640 ആയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 1,454 പേർ മരിച്ചു. തമിഴ്നാട്ടിൽ 13,967 പേർക്കും ഗുജറാത്തിൽ 12,905 പേർക്കും രോഗബാധയുണ്ടായിട്ടുണ്ട്; ഡൽഹിയിൽ 11,569. രാജസ്ഥാനിൽ 6227, മധ്യപ്രദേശിൽ 5981, യുപിയിൽ 5515 എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവർ.


വാർത്തകൾ

Sign up for Newsletter



top