01
December 2020 - 8:46 am IST

Download Our Mobile App

Religious

Covid 19, Ramadan 2020, Religious

കൊ​വി​ഡി​ലൂ​ടെ ദൈ​വം ന​മ്മെ പ​ഠി​പ്പി​ച്ചു.

Published:22 May 2020

# ഹു​സൈ​ൻ ര​ണ്ട​ത്താ​ണി ( ച​രി​ത്ര ഗ​വേ​ഷ​ക​ൻ, ഗ്ര​ന്ഥ​ക​ർ​ത്താ​വ്)

അ​വ​ൻ കി​ഴ​ക്കോ​ട്ടും പ​ടി​ഞ്ഞാ​ട്ടും തി​രി​ഞ്ഞു പ്രാ​ർ​ഥി​ച്ചി​രു​ന്നാ​ൽ​മാ​ത്രം പോ​രാ, മ​റി​ച്ച് ത​ന്‍റെ സ​മ്പ​ത്ത് ദൈ​വ​ഹി​ത​പ്ര​കാ​രം ചെ​ല​വ​ഴി​ക്ക​ണം. ത​ന്‍റെ ധ​നം അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും ദ​രി​ദ്ര​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ര​നും ആ​വ​ശ്യ​ക്കാ​ർ​ക്കും അ​ടി​മ​യെ മോ​ചി​പ്പി​ക്കാ​നും കൊ​ടു​ക്ക​ണം. ന​മ​സ്കാ​രം അ​ർ​പ്പി​ക്ക​ണം.

വി​ശ്വാ​സം എ​പ്പോ​ഴും മ​നു​ഷ്യ​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി​യു​ള്ള​താ​വ​ണം. ഒ​രു​ത്ത​ൻ ദൈ​വ​ത്തി​ലും കി​ത്താ​ബി​ലും മാ​ലാ​ഖ​മാ​രി​ലും വി​ശ്വ​സി​ക്കു​ന്ന​ത് അ​വ​ന്‍റെ വ്യ​ക്തി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ, വ്യ​ക്തി സ​മൂ​ഹ​ത്തോ​ട് എ​ങ്ങ​നെ ബ​ന്ധ​പ്പെ​ടു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ്‌ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​ത പ്ര​ക​ട​മാ​വു​ന്ന​ത്. 

 അ​ഞ്ചു​നേ​ര​വും പ്രാ​ർ​ഥി​ക്കു​ന്നു​ണ്ടോ, നോ​മ്പെ​ടു​ക്കു​ന്നു​ണ്ടോ എ​ന്നു​നോ​ക്കി മാ​ത്ര​മ​ല്ല ഒ​രാ​ളു​ടെ വി​ശ്വാ​സ​ത്തെ അ​ള​ക്കേ​ണ്ട​ത്; എ​ല്ലാ മ​നു​ഷ്യ​രെ​യും മ​നു​ഷ്യ​നാ​യി കാ​ണു​ന്നു​ണ്ടോ എ​ന്നു​നോ​ക്കി​യാ​ണ്. ഏ​ക​ദൈ​വ​ത്വ​ത്തി​ന്‍റെ പ്രാ​യോ​ഗി​ക​ത എ​ന്ന​ത് സ്വാ​ത​ന്ത്ര്യ​വും സാ​ഹോ​ദ​ര്യ​വും സ്നേ​ഹ​വു​മാ​ണെ​ന്ന് വി​ശ്വ​ക​വി ഇ​ഖ്ബാ​ൽ പ​റ​യു​ന്നു​ണ്ട്. ഉ​റ​ച്ച വി​ശ്വാ​സം, നി​ഷ്കാ​മ​ക​ർ​മം, വി​ശ്വാ​സ​ത്തെ അ​തി​ജ​യി​ക്കു​ന്ന സ്നേ​ഹം (യ​ഖീ​ൻ മ​ഹ്കം, അ​മ​ൽ പൈ​ഹാം, മു​ഹ​ബ്ബ​ത് ഫാ​തി​ഹേ ആ​ലം) എ​ന്നി​വ​യാ​ണ് വി​ശ്വാ​സ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​ക​ളാ​യി ക​വി എ​ണ്ണു​ന്ന​ത്. ന​ന്മ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും തി​ന്മ​യെ വി​രോ​ധി​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ത്ത​മ​സ​മു​ദാ​യ​ത്തെ​യാ​ണ് ഖു​ർ​ആ​ൻ ല​ക്ഷ്യ​മാ​ക്കു​ന്ന​ത് (3/104). പ​ള്ളി​യും പ്രാ​ർ​ഥ​ന​യു​മാ​യി ഭ​ജ​ന​മി​രു​ന്നാ​ൽ​മാ​ത്രം വി​ശ്വാ​സി​യു​ടെ ക​ട​മ തീ​രി​ല്ല. ഓ​രോ സ​മു​ദാ​യ​ത്തി​നും ദൈ​വം വെ​വേ​റെ ക​ർ​മ​പ​ദ്ധ​തി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ആ​രോ​ടും വ​ഴ​ക്കി​ടാ​ൻ പോ​വ​രു​തെ​ന്നും (22/67) ന​ല്ല​കാ​ര്യ​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു​മു​ന്നേ​റ​ണ​മെ​ന്നും അ​ല്ലാ​ഹു ക​ല്പി​ക്കു​ന്നു (2/148). ധ​ന​മു​ള്ള​വ​രെ ദൈ​വം കൂ​ടു​ത​ൽ ക​ർ​ത്ത​വ്യ​ങ്ങ​ളേ​ൽ​പ്പി​ക്കു​ന്നു. 

 അ​വ​ൻ കി​ഴ​ക്കോ​ട്ടും പ​ടി​ഞ്ഞാ​ട്ടും തി​രി​ഞ്ഞു പ്രാ​ർ​ഥി​ച്ചി​രു​ന്നാ​ൽ​മാ​ത്രം പോ​രാ, മ​റി​ച്ച് ത​ന്‍റെ സ​മ്പ​ത്ത് ദൈ​വ​ഹി​ത​പ്ര​കാ​രം ചെ​ല​വ​ഴി​ക്ക​ണം. ത​ന്‍റെ ധ​നം അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും ദ​രി​ദ്ര​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ര​നും ആ​വ​ശ്യ​ക്കാ​ർ​ക്കും അ​ടി​മ​യെ മോ​ചി​പ്പി​ക്കാ​നും കൊ​ടു​ക്ക​ണം. ന​മ​സ്കാ​രം അ​ർ​പ്പി​ക്ക​ണം. സ​ക്കാ​ത്ത് മു​റ​പ്ര​കാ​രം ന​ൽ​ക​ണം. ക​രാ​റു​ചെ​യ്താ​ൽ അ​ത് പാ​ലി​ക്ക​ണം. ക​ഷ്ട​പ്പാ​ട് വ​രു​മ്പോ​ഴും ദു​രി​ത​മു​ണ്ടാ​വു​മ്പോ​ഴും സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​വു​മ്പോ​ഴും ക്ഷ​മി​ക്ക​ണം. അ​വ​രാ​ണ് സ​ത്യ​സ​ന്ധ​രാ​യ വി​ശ്വാ​സി​ക​ളെ​ന്ന് ഖു​ർ​ആ​ൻ അ​സ​ന്ദി​ഗ്ധ​മാ​ക്കു​ന്നു (2/177).

 ആ​രാ​ധാ​ല​യ​ങ്ങ​ളാ​യ പ​ള്ളി​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ച​ർ​ച്ചും ഇ​പ്പോ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് മ​നു​ഷ്യ​ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്. ദു​ര​ന്ത​ങ്ങ​ൾ വ​രു​മ്പോ​ൾ അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​ങ്ങ​നെ ചെ​യ്യേ​ണ്ട​ത് വി​ശ്വാ​സി​യു​ടെ ക​ട​മ​യാ​ണ്. വി​ശ്വാ​സ​ങ്ങ​ൾ മ​നു​ഷ്യ​നു​വേ​ണ്ടി​യു​ള്ള​താ​ണ​ല്ലോ?  മ​നു​ഷ്യ​ന് സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ലേ​ക്ക് വ​ഴി​കാ​ട്ടു​ക​യാ​ണ് വി​ശ്വാ​സി​യു​ടെ ക​ർ​ത്ത​വ്യം. വി​ശ്വാ​സ​ത്തെ ഭ്രാ​ന്ത​മാ​യി കൊ​ണ്ടു​ന​ട​ക്കു​മ്പോ​ഴാ​ണ് മ​നു​ഷ്യ​ത്വം ന​ഷ്ട​പ്പെ​ട്ടു​പോ​വു​ന്ന​ത്. ഒ​ന്നി​ലും വി​ശ്വാ​സ​മി​ല്ലാ എ​ന്ന​തും ഒ​രു മാ​ന​സി​ക​പ്ര​ശ്ന​മാ​ണ്. മ​നു​ഷ്യ​നാ​ണെ​ങ്കി​ൽ; അ​വ​ന് ഒ​രു​മ​ന​സു​ണ്ടെ​ങ്കി​ൽ അ​വ​ൻ കു​റെ​കാ​ര്യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​ണം. ഏ​തു​വി​ശ്വാ​സ​വും സ​മൂ​ഹ​ത്തി​ന് അ​നു​ഗു​ണ​മാ​വ​ണ​മെ​ന്ന് പ്ര​ള​യ​വും കൊ​വി​ഡും ഒ​ക്കെ ന​മു​ക്ക് പ​ഠി​പ്പി​ച്ചു​ത​രു​ന്നു​ണ്ട്. ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ എ​ത്ര​യാ​ണ് നാം ​ധൂ​ർ​ത്ത​ടി​ച്ചി​രു​ന്ന​ത്. ദൈ​വ​ത്തെ വേ​ർ​തി​രി​വു​ണ്ടാ​ക്കി ക​ള​ത്തി​ലാ​ക്കി. പ​ക്ഷേ, ത​ന്‍റെ മു​മ്പി​ൽ ഇ​തൊ​ന്നും ന​ട​ക്കി​ല്ലാ എ​ന്ന് കൊ​വി​ഡി​ലൂ​ടെ ദൈ​വം ന​മ്മെ പ​ഠി​പ്പി​ച്ചു.


വാർത്തകൾ

Sign up for Newsletter



top