03
June 2020 - 9:57 pm IST

Download Our Mobile App

Europe

health-workers

വിദേശ ആരോഗ്യ പ്രവര്‍ത്തകരെ ബ്രിട്ടന്‍ ഹെല്‍ത്ത് സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കി; മലയാളികള്‍ക്ക് അടക്കം പ്രതിവര്‍ഷം 624 പൗണ്ട് ലാഭം

Published:22 May 2020

പെര്‍മനന്‍റ് റെസിഡന്‍സി ഇല്ലാത്ത എല്ലാ വിദേശികള്‍ക്കും ബാധകമായ സര്‍ചാര്‍ജില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കും ഇളവ് ബാധകമായതിനാല്‍ രണ്ടു കുട്ടികളുള്ള കുടുംബത്തിന് ഇതുവഴി പ്രതിവര്‍ഷം ഏകദേശം 2500 പൗണ്ട് ലാഭിക്കാം.

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്‍മാരെ ഹെല്‍ത്ത് സര്‍ചാര്‍ജ് അടയ്ക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. മലയാളി നഴ്‌സുമാര്‍ അടക്കം ബ്രിട്ടനിലെ ആരോഗ്യ മേഖലയില്‍ ജോലിയുള്ളവര്‍ക്ക് പ്രതിവര്‍ഷം 624 പൗണ്ടാണ് ഇതുവഴി ലാഭിക്കാന്‍ കഴിയുക.

പെര്‍മനന്‍റ് റെസിഡന്‍സി ഇല്ലാത്ത എല്ലാ വിദേശികള്‍ക്കും ബാധകമായ സര്‍ചാര്‍ജില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കും ഇളവ് ബാധകമായതിനാല്‍ രണ്ടു കുട്ടികളുള്ള കുടുംബത്തിന് ഇതുവഴി പ്രതിവര്‍ഷം ഏകദേശം 2500 പൗണ്ട് ലാഭിക്കാം.

അതേസമയം, നിലവില്‍ വിസയെടുക്കുന്നതിന് മുന്‍കൂറായി സര്‍ചാര്‍ജ് അടച്ചിരുന്നവര്‍ക്ക് പണം തിരികെ ലഭിക്കുമോ എന്നു വ്യക്തമല്ല. ഇതുവരെ 400 പൗണ്ട് ആയിരുന്ന പ്രതിവര്‍ഷം സര്‍ജാര്‍ജ് ഒക്ടോബര്‍ മുതലാണ് 624 പൗണ്ട് ആകുന്നത്.

രാജ്യത്ത് ആറു മാസത്തിലധികം തങ്ങുന്നവര്‍ക്കാണ് ഇതു ബാധകമാകുക. നിലവില്‍ കൊറോണവൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ വിദേശികളായ ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിനു നല്‍കിയ അമൂല്യ സേവനം കൂടി കണക്കിലെടുത്താണ് സര്‍ചാര്‍ജ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.


വാർത്തകൾ

Sign up for Newsletter



top