03
June 2020 - 10:36 pm IST

Download Our Mobile App

National

thailand.jpg

ലിഫ്റ്റിൽ കയറാൻ ഇനി കൈകൾ വേണ്ട, കാലുകൊണ്ട് അമർത്തിയാൽ മതി; പെഡൽ സ്വിച്ചുകൾ അവതരിപ്പിച്ച് തായ്‌ലാൻഡ്

Published:22 May 2020

കാലുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന പെഡൽ സ്വിച്ചുകൾ അവതരിപ്പിക്കുകയാണ് തായ്‌ലൻഡ് തലസ്ഥാനത്തെ മാൾ അധികൃതർ. ബാങ്കോക്കിലെ സീകോൺ സ്ക്വയറിലാണ് ലിഫ്റ്റുകളിൽ ബട്ടൺ സ്വിച്ചുകൾക്കു പകരം പെഡൽ സ്വിച്ചുകൾ സ്ഥാപിച്ചത്.

ബാങ്കോക്ക്: ലിഫ്റ്റുകളുടെ ബട്ടൺ സ്വിച്ചുകൾ വഴി കൈയിലേക്കും അതുവഴി ശരീരത്തിലേക്കും കൊവിഡ് 19 പടരുമെന്ന ഭീതി ഇനി വേണ്ട. കാലുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന പെഡൽ സ്വിച്ചുകൾ അവതരിപ്പിക്കുകയാണ് തായ്‌ലൻഡ് തലസ്ഥാനത്തെ മാൾ അധികൃതർ. ബാങ്കോക്കിലെ സീകോൺ സ്ക്വയറിലാണ് ലിഫ്റ്റുകളിൽ ബട്ടൺ സ്വിച്ചുകൾക്കു പകരം പെഡൽ സ്വിച്ചുകൾ സ്ഥാപിച്ചത്.

ഏതു നിലയിലേക്കാണു പോകേണ്ടതെന്നതിനു സ്വിച്ചിൽ മൃദുവായി ചവിട്ടിയാൽ മതിയാകും. തുടക്കത്തിൽ ആളുകൾക്ക് അൽപ്പം ആശയക്കുഴപ്പമുണ്ടായെങ്കിലും ഇപ്പോൾ അതു നല്ലതെന്നു പറയുന്നു ഉപയോക്താക്കളെന്ന് അധികൃതർ.

""വളരെ നല്ലകാര്യമാണ് ഇവർ ചെയ്തത്. കൈകൊണ്ട് നമ്മൾ പലയിടത്തും തൊടും. എന്നിട്ടു ലിഫ്റ്റിൽ തൊടുമ്പോൾ രോഗം പകരാൻ സാധ്യതയുണ്ട്. എന്നാൽ, ഇവിടെ അത്തരമൊരു സാധ്യതയില്ലാതാകുന്നു. ചെരുപ്പിന്‍റെ അടിവശം കൊണ്ടാണല്ലോ ലിഫ്റ്റിൽ തൊടുന്നത്''- ഒരു ഉപയോക്താവ് പറഞ്ഞു.
കൊവിഡ് വ്യാപനം തടയാൻ മാർച്ച് 30 മുതൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്ന തായ്‌ലൻഡ് ഞായറാഴ്ചയാണ് മാളുകൾ തുറക്കാൻ അനുമതി നൽകിയത്. രാജ്യത്ത് 3,034 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 56 പേർ മരിച്ചു.


വാർത്തകൾ

Sign up for Newsletter



top