09
July 2020 - 2:28 pm IST

Download Our Mobile App

Flash News
Archives

Wellness

madagaskar.jpg

കർപ്പൂര തുളസി കൊവിഡിനെ ശമിപ്പിക്കുമോ ?

Published:22 May 2020

കൊവിഡിനെ ശമിപ്പിക്കാൻ കർപ്പൂര തുളസിയുടെ നീരിന് കഴിയുമെന്നാണ് ഇവിടുത്തുകാരുടെ വാദം. അതുകൊണ്ട് തന്നെ ഈ ചെടിയുടെ നീര് ഉപയോഗിച്ച് നിർമിച്ച പാനീയത്തെ മഡഗാസ്കർ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

കൊവിഡ് ചികിത്സയ്ക്ക് മഡഗാസ്കറിൽ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത് കേരളത്തിന്‍റെ സ്വന്തം കർപ്പൂര തുളസി. കൊവിഡിനെ ശമിപ്പിക്കാൻ കർപ്പൂര തുളസിയുടെ നീരിന് കഴിയുമെന്നാണ് ഇവിടുത്തുകാരുടെ വാദം. അതുകൊണ്ട് തന്നെ ഈ ചെടിയുടെ നീര് ഉപയോഗിച്ച് നിർമിച്ച പാനീയത്തെ മഡഗാസ്കർ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

എന്നാൽ ഇത് തെറ്റാണെന്നും അപകടം ക്ഷണിച്ചുവരുത്തുമെന്നും വിദഗ്ധർ പറയുന്നുണ്ട്. മഡഗാസ്കർ പ്രസിഡന്‍റ് ആൻഡ്രി രാജോലിന ഇപ്പോൾ കർപ്പൂര തുളസി ഉപയോഗിച്ചുള്ള പാനീയത്തിന്‍റെ പ്രമോട്ടർ-ഇൻ-ചീഫ് ആണ്. ആഫ്രിക്കയുടെ പല ഭാഗങ്ങളിലേക്കും ഇതിപ്പോൾ കയറ്റി അയക്കപ്പെടുന്നുമുണ്ട്.

മുൻപ് മലേറിയെയും പ്രതിരോധിക്കാനുള്ള കഴിവ് കർപ്പൂര തുളസിക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഇതിന്‍റെ വസ്തുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ടെന്ന് തെളിയാക്കാൻ ക്ലിനിക്കൽ പരിശോധനകൾക്കായുള്ള പണം സ്വരൂപിക്കാനും തുടങ്ങിയിരിക്കുകയാണ് ആഫ്രിക്കൻ ഗവേഷകരിപ്പോൾ.


വാർത്തകൾ

Sign up for Newsletter



top