03
June 2020 - 10:18 pm IST

Download Our Mobile App

Updates

Khaadi mask

വി​ദേ​ശ വി​പ​ണി​ക​ള്‍ കീ​ഴ​ട​ക്കി ഖാ​ദി മാ​സ്‌​കു​ക​ള്‍

Published:22 May 2020

ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി ഖാ​ദി​യു​ടെ ജ​ന​പ്രീ​തി കാ​ര്യ​മാ​യി വ​ര്‍ധി​ച്ച ദു​ബൈ, യു​എ​സ്എ, മൗ​റീ​ഷ്യ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഖാ​ദി മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് കെ​വി​ഐ​സി​യു​ടെ പ​ദ്ധ​തി.

ന്യൂ​ഡ​ല്‍ഹി : വ്യാ​പ​ക ജ​ന​പ്രീ​തി നേ​ടി​യ ഖാ​ദി മാ​സ്‌​കു​ക​ള്‍ ആ​ഗോ​ള​ശ്ര​ദ്ധ​യി​ലേ​ക്ക്. എ​ല്ലാ​ത്ത​രം നോ​ണ്‍ മെ​ഡി​ക്ക​ല്‍, നോ​ണ്‍ സ​ര്‍ജി​ക്ക​ല്‍ മാ​സ്‌​കു​ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നീ​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ ഖാ​ദി കോ​ട്ട​ണ്‍, സി​ല്‍ക് മാ​സ്‌​കു​ക​ള്‍ വി​ദേ​ശ വി​പ​ണി​ക​ളി​ല്‍ വ​ന്‍ ത​രം​ഗ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടു​ക​യാ​ണ് ഖാ​ദി വി​ല്ലേ​ജ് ഇ​ന്‍ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ന്‍ (കെ​വി​ഐ​സി). ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഫോ​റി​ന്‍ ട്രേ​ഡ് (ഡി​ജി​എ​ഫ്ടി) മെ​യ് 16ന് ​ഇ​തു സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു.

ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​ത് അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക​ത​യി​ല്‍ നി​ന്ന് ആ​ഗോ​ള​ത​ലം വ​രെ എ​ന്ന്  പ്ര​ധാ​ന​മ​ന്ത്രി  ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി ഖാ​ദി​യു​ടെ ജ​ന​പ്രീ​തി കാ​ര്യ​മാ​യി വ​ര്‍ധി​ച്ച ദു​ബൈ, യു​എ​സ്എ, മൗ​റീ​ഷ്യ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഖാ​ദി മാ​സ്‌​കു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് കെ​വി​ഐ​സി​യു​ടെ പ​ദ്ധ​തി. ഇ​ന്ത്യ​ന്‍ എം​ബ​സി വ​ഴി ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ ഖാ​ദി മാ​സ്‌​കു​ക​ള്‍ വി​ല്‍ക്കാ​നാ​ണ് കെ​വി​ഐ​സി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ കെ​വി​ഐ​സി​ക്ക് എ​ട്ട് ല​ക്ഷം മാ​സ്‌​കു​ക​ളു​ടെ ഓ​ര്‍ഡ​ര്‍ ല​ഭി​ക്കു​ക​യും ആ​റു ല​ക്ഷം എ​ണ്ണം വി​ത​ര​ണം ചെ​യ്തു​ക​ഴി​യു​ക​യും ചെ​യ്തു. വി​ല്‍ക്കു​ന്ന​തി​നു പു​റ​മേ, ഏ​ഴ​ര ല​ക്ഷ​ത്തി​ല​ധി​കം മാ​സ്‌​കു​ക​ള്‍ ഖാ​ദി സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി രാ​ജ്യ​മെ​മ്പാ​ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യും വി​ത​ര​ണം ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top