03
June 2020 - 9:58 pm IST

Download Our Mobile App

Market

Ginger

ഇ​ഞ്ചി​ കർഷകർക്ക് തിരിച്ചടി

Published:22 May 2020

കൊ​വി​ഡ് ക​ഴി​ഞ്ഞി​ട്ടും ച​ര​ക്ക് എ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​ത് ഇ​ഞ്ചി ക​ര്‍ഷ​ക​ര്‍ക്ക് തി​രി​ച്ച​ടി​യാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​സ​മ​യ​ത്ത് ചാ​ക്കി​ന് 5,000 രൂ​പ​യി​ല​ധി​കം വി​ല ല​ഭി​ച്ചി​രു​ന്ന ഇ​ഞ്ചി​യു​ടെ വി​ല ഇ​ക്കൊ​ല്ലം കു​ത്ത​നെ​യി​ടി​ഞ്ഞു. സീ​സ​ണ്‍ ആ​രം​ഭ​ത്തി​ല്‍ 3,000 രൂ​പ​യോ​ളം വി​ല​യു​ണ്ടാ​യി​രു​ന്നു.

പു​ല്‍പ​ള്ളി: കൊ​വി​ഡ് ക​ഴി​ഞ്ഞി​ട്ടും ച​ര​ക്ക് എ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​ത് ഇ​ഞ്ചി ക​ര്‍ഷ​ക​ര്‍ക്ക് തി​രി​ച്ച​ടി​യാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​സ​മ​യ​ത്ത് ചാ​ക്കി​ന് 5,000 രൂ​പ​യി​ല​ധി​കം വി​ല ല​ഭി​ച്ചി​രു​ന്ന ഇ​ഞ്ചി​യു​ടെ വി​ല ഇ​ക്കൊ​ല്ലം കു​ത്ത​നെ​യി​ടി​ഞ്ഞു. സീ​സ​ണ്‍ ആ​രം​ഭ​ത്തി​ല്‍ 3,000 രൂ​പ​യോ​ളം വി​ല​യു​ണ്ടാ​യി​രു​ന്നു. നാ​ട് ലോ​ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു.  ഇ​പ്പോ​ള്‍ അ​ത് 2000 ത്തി​ന​ടു​ത്തു​മാ​ണ്. ക​ര്‍ഷ​ക​ര്‍ സ​ജീ​വ​മാ​യി ഇ​ഞ്ചി​വി​ള​വെ​ടു​പ്പി​ലാ​ണ്. മ​ണ്ണി​ലി​രു​ന്ന് ഇ​ഞ്ചി വെ​ന്തു​പോ​യ​തി​നാ​ല്‍ വ​ന്‍ ന​ഷ്ടം ക​ര്‍ഷ​ക​ര്‍ നേ​രി​ടു​ന്നു.

വി​ള​വെ​ടു​ത്ത​പ്പോ​ള്‍ പ​കു​തി​യി​ല​ധി​കം ഇ​ഞ്ചി വെ​ന്തു​പോ​യ ക​ര്‍ഷ​ക​രു​ണ്ട്. പ​ല സ്ഥ​ല​ത്തും ഉ​ട​മ​സ്ഥ​രും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും ഇ​ല്ലാ​യി​രു​ന്നു. .ഏ​ക്ക​റി​ല്‍ നി​ന്ന് 400 ചാ​ക്കി​ല​ധി​കം വി​ള പ്ര​തീ​ക്ഷി​ച്ച​വ​ര്‍ക്ക് 100 ചാ​ക്ക് പോ​ലും ല​ഭി​ക്കാ​ത്ത ക​ര്‍ഷ​ക​രു​ണ്ട്.
 
വി​പ​ണി സ​ജീ​വ​മാ​യാ​ല്‍ വി​ല​വ​ര്‍ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ഭാ​ഗ്യം പ​രീ​ക്ഷി​ച്ച് ഇ​നി​യും മ​ണ്ണി​ല്‍ ഇ​ഞ്ചി​യി​ടാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍ കി​ട്ടു​ന്ന വി​ല​യ്ക്ക് ഉ​ത്പ​ന്നം പ​റി​ക്കു​ക​യാ​ണ്. പാ​ട്ട​ക​ര്‍ഷ​ക​രാ​ണ് ഇ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും പ​ല​രു​ടെ​യും പാ​ട്ട​ക്കാ​ലാ​വ​ധി മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ്. അ​തി​ന് മു​ന്‍പ് വി​ള​പ​റി​ച്ചി​ല്ലെ​ങ്കി​ല്‍ സ്ഥ​ല ഉ​ട​മ പ​റ​യു​ന്ന തു​ക വേ​റെ ന​ല്‍ക​ണം. നി​ല​വി​ലു​ള്ള കൃ​ഷി​യു​ടെ ആ​വ​ശ്യ​ത്തി​നും ക​ടം​വീ​ട്ടാ​നും മാ​ര്‍ഗ​മി​ല്ലാ​തെ കു​റ​ഞ്ഞ വി​ല​യ്ക്കും ഉ​ത്പ​ന്നം വി​ല്‍ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ നി​ര്‍ബ​ന്ധി​ത​രാ​കു​ന്നു.
 
രാ​ജ്യ​ത്തെ പ്ര​ധാ​ന മാ​ര്‍ക്ക​റ്റു​ക​ള്‍ ഇ​പ്പോ​ഴും അ​ട​ഞ്ഞ​തി​നാ​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ഞ്ചി​ലോ​ഡു​ക​ളെ​ത്തു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ക്ക​ലെ​ത്തു​മ്പോ​ള്‍ ഇ​ഞ്ചി​ക്ക് പൊ​ന്നും വി​ല​യാ​കു​ന്നു​മു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ല്‍ 100 ഗ്രാം ​ഇ​ഞ്ചി​ക്ക് 200 രൂ​പ ന​ല്‍കേ​ണ്ടി വ​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ഞ്ചി​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ച്ചി​രു​ന്നു. കൃ​ഷി തു​ട​രു​ന്ന​വ​ര്‍ക്ക് ഇ​ക്കൊ​ല്ലം ന​ഷ്ടം സ​ഹി​ക്കേ​ണ്ടി വ​രും. ക​ടം​വാ​ങ്ങി കൃ​ഷി​ക്കി​റ​ങ്ങി​യ​വ​രാ​ണ് ഇ​പ്പോ​ള്‍ പ്ര​തി​സ​ന്ധി​യു​ടെ ന​ടു​വി​ലാ​യ​ത്. ഇ​ഞ്ചി​പ്പാ​ട​ത്ത് കു​ടു​ങ്ങി​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും കാ​ര്യ​മാ​യി ന​ട​ക്കു​ന്നി​ല്ല.


വാർത്തകൾ

Sign up for Newsletter



top