03
June 2020 - 9:01 pm IST

Download Our Mobile App

Updates

Crude

ക്രൂ​ഡ് ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ന്‍ ഒ​പ്പ​ക്

Published:22 May 2020

ക്രൂ​ഡോ​യി​ല്‍ വി​പ​ണി​യി​ലെ വി​ല​യി​ടി​വ് ത​ട​യാ​നു​ള്ള ക​ര്‍ശ​ന ന​ട​പ​ടി​ക​ളു​മാ​യി എ​ണ്ണ ഉ​ത്പാ​ദ​ന രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു നീ​ങ്ങു​ന്നു. ഉ​ത്പാ​ദ​നം നി​ര്‍ത്തി​വ​ക്കു​ന്ന​തി​നൊ​പ്പം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും അ​ട​ച്ചി​ടു​മെ​ന്നും കു​വൈ​ത്ത് ഗ​ള്‍ഫ് ഓ​യി​ല്‍ ക​മ്പ​നി ആ​ക്റ്റി​ങ് സി​ഇ​ഒ അ​ബ്ദു​ല്ല അ​ല്‍ സു​മൈ​ത് പു​റ​ത്തി​റ​ക്കി​യ പ​ത്ര​കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

ദു​ബാ​യ്: ക്രൂ​ഡോ​യി​ല്‍ വി​പ​ണി​യി​ലെ വി​ല​യി​ടി​വ് ത​ട​യാ​നു​ള്ള ക​ര്‍ശ​ന ന​ട​പ​ടി​ക​ളു​മാ​യി എ​ണ്ണ ഉ​ത്പാ​ദ​ന രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു നീ​ങ്ങു​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ​യും കു​വൈ​ത്തി​ന്‍റെ​യും സം​യു​ക്ത മേ​ഖ​ല​യി​ലു​ള്ള ഖ​ഫ്ജി എ​ണ്ണ​പ്പാ​ട​ത്ത് നി​ന്നും ജൂ​ണ്‍1 മു​ത​ല്‍ 30 ദി​വ​സം ഉ​ത്പാ​ദ​നം നി​ര്‍ത്തി​വ​ച്ചു.

ഉ​ത്പാ​ദ​നം നി​ര്‍ത്തി​വ​ക്കു​ന്ന​തി​നൊ​പ്പം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും അ​ട​ച്ചി​ടു​മെ​ന്നും കു​വൈ​ത്ത് ഗ​ള്‍ഫ് ഓ​യി​ല്‍ ക​മ്പ​നി ആ​ക്റ്റി​ങ് സി​ഇ​ഒ അ​ബ്ദു​ല്ല അ​ല്‍ സു​മൈ​ത് പു​റ​ത്തി​റ​ക്കി​യ പ​ത്ര​കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

50% കു​റ​വ് വ​രു​ത്താ​നാ​ണ് കു​വൈ​റ്റും സൗ​ദി​യും ആ​ദ്യം ആ​ലോ​ചി​ച്ച​ത്. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ഉ​ത്പാ​ദ​നം പൂ​ര്‍ണ​മാ​യും നി​ര്‍ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ പ്ര​തി​ദി​നം 9.7 ദ​ശ​ല​ക്ഷം ബാ​ര​ല്‍ ഉ​ത്പാ​ദ​നം കു​റ​ക്കാ​നാ​ണ് എ​ണ്ണ​യു​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​നം. രാ​ജ്യാ​ന്ത​ര എ​ണ്ണ​വി​പ​ണി സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ത്.


വാർത്തകൾ

Sign up for Newsletter



top