11
July 2020 - 11:12 pm IST

Download Our Mobile App

Wellness

hydroxychloroquine

ആരോഗ്യ പ്രവർത്തകർക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കാം: ഐസിഎംആർ

Published:23 May 2020

ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുണം ചെയ്യുന്നില്ലെന്നും കൊവിഡ് രോഗികളിൽ കാർഡിയാക് റിസ്ക് കൂട്ടുന്നുവെന്നും അടുത്തിടെ ചില പഠന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഐസിഎംആർ കൂടുതൽ പരിശോധന നടത്തി മാർഗനിർദേശങ്ങൾ പുതുക്കിയിറക്കിയിരിക്കുന്നത്.

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനു മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും മുൻകരുതലെന്ന നിലയിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളിക കഴിക്കാമെന്ന് ഐസിഎംആർ വ്യക്തമാക്കി. വൈറസ് ബാധിക്കാനുള്ള സാധ്യത ഹൈഡ്രോക്സി ക്ലോറോക്വിൻ കുറയ്ക്കുമെന്ന് കണ്ടെത്തിയെന്നാണ് അവർ പറയുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുണം ചെയ്യുന്നില്ലെന്നും കൊവിഡ് രോഗികളിൽ കാർഡിയാക് റിസ്ക് കൂട്ടുന്നുവെന്നും അടുത്തിടെ ചില പഠന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഐസിഎംആർ കൂടുതൽ പരിശോധന നടത്തി മാർഗനിർദേശങ്ങൾ പുതുക്കിയിറക്കിയിരിക്കുന്നത്. പ്രതിരോധ മരുന്നെന്ന നിലയിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗം വ്യാപിപ്പിക്കാമെന്ന് അവർ നിർദേശിക്കുന്നു.

ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡിനെ തടയുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ആരോപണം ഉയർന്നിരുന്നത്. ഡൽഹിയിലെ മൂന്നു കേന്ദ്ര സർക്കാർ ആശുപത്രികളിൽ ഐസിഎംആർ ഇതു സംബന്ധിച്ചു പഠനവും പരിശോധനകളും നടത്തി. ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിച്ച ആരോഗ്യപ്രവർത്തകരിൽ മറ്റുള്ളവരെ അപേക്ഷിച്ച് രോഗവ്യാപനം കുറവായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡൽഹി എയിംസിൽ 334 ആരോഗ്യ പ്രവർത്തകരിൽ നിരീക്ഷണ പഠനം നടത്തി. ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിച്ച 248 പേർക്ക് കഴിക്കാത്തവരെക്കാൾ രോഗസാധ്യത കുറഞ്ഞു. മൊത്തം 1323 ആരോഗ്യ പ്രവർത്തകരിലാണ് ഐസിഎംആർ പഠനം നടത്തിയത്. കുറച്ചു പേരിൽ നേരിയ പാർശ്വഫലങ്ങൾ കണ്ടെങ്കിലും അതു ഗുരുതരപ്രശ്നങ്ങളല്ല.

കണ്ടെയ്മെന്‍റ് സോണുകളിൽ നിരീക്ഷണത്തിനു നിയോഗിക്കപ്പെടുന്നവർ, പൊലീസ്, അർധസൈനിക വ്യൂഹങ്ങൾ, കൊവിഡ് രോഗികൾക്കു വേണ്ടിയല്ലാത്ത ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകാമെന്ന ശുപാർശ സർക്കാരിനു നൽകിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top