11
July 2020 - 11:46 pm IST

Download Our Mobile App

Food

Egg Fry, Recipe, Cooking Tips

മു​ട്ട വ​ര​ട്ടി​പ്പെ​ര​ട്ടി​യ​ത്

Published:23 May 2020

# ബിനിത ദേവസ്ി

വേ​ണ്ട​ത്

കോ​ഴി​മു​ട്ട - 5 എ​ണ്ണം 
(താ​റാ​വ്മു​ട്ട​യാ​യാ​ലും കാ​ട​മു​ട്ട​യാ​യാ​ലും കു​ഴ​പ്പ​മി​ല്ല)
വെ​ളി​ച്ചെ​ണ്ണ - 4 ടേ​ബി​ൾ​സ്പൂ​ൺ
വേ​പ്പി​ല - 2 ത​ണ്ട്
പ​ച്ച​മു​ള​ക് - 5 എ​ണ്ണം (നീ​ള​ത്തി​ൽ കീ​റി​യ​ത്)
സ​വാ​ള - 3 എ​ണ്ണം (അ​രി​ഞ്ഞ​ത്)
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
ഇ​ഞ്ചി - ചെ​റി​യ ക​ഷ​ണം
വെ​ളു​ത്തു​ള്ളി - 4 അ​ല്ലി
ത​ക്കാ​ളി - 1 എ​ണ്ണം 
(ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)
മ​ഞ്ഞ​പ്പൊ​ടി - 1/2 ടീ​സ്പൂ​ൺ
മ​ല്ലി​പ്പൊ​ടി - 1/4 ടീ​സ്പൂ​ൺ
കു​രു​മു​ള​ക് - 6 എ​ണ്ണം
പെ​രും​ജീ​ര​കം - 1/2 ടീ​സ്പൂ​ൺ
വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്
ഗ​രം മ​സാ​ല - 1/2 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കേ​ണ്ട​ത്

ഒ​രു മ​ൺ​ച​ട്ടി​യി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. അ​തി​ലേ​ക്ക് ആ​ദ്യം വേ​പ്പി​ല ഇ​ടു​ക, ശേ​ഷം പ​ച്ച​മു​ള​കും അ​രി​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന സ​വാ​ള​യും ആ​വ​ശ്യ​ത്തി​നു ഉ​പ്പും ചേ​ർ​ത്ത് വ​ഴ​റ്റു​ക. ശേ​ഷം നീ​ള​ത്തി​ൽ അ​രി​ഞ്ഞ ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ത​ക്കാ​ളി​യു​ടെ ക​ഷ​ണ​ങ്ങ​ളും ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​തി​ലേ​ക്ക് അ​ര ടീ​സ്പൂ​ൺ മ​ഞ്ഞ​പ്പൊ​ടി​യും കാ​ൽ ടീ​സ്പൂ​ൺ മ​ല്ലി​പ്പൊ​ടി​യും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ശേ​ഷം കു​രു​മു​ള​കും പെ​രും​ജീ​ര​ക​വും ച​ത​ച്ച​ത് കൂ​ടി ചേ​ർ​ക്കു​ക. ന​ന്നാ​യി വ​ഴ​റ്റി​വ​രു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. അ​തി​ലേ​ക്ക് കോ​ഴി​മു​ട്ട പൊ​ട്ടി​ച്ച് ഒ​ഴി​ക്കു​ക, ആ​വ​ശ്യ​ത്തി​നു ഉ​പ്പും ചേ​ർ​ക്കു​ക. തീ ​കു​റ​ച്ച് വ​ച്ച് ന​ന്നാ​യി ഇ​ള​ക്കി വ​ര​ട്ടി​യെ​ടു​ക്ക​ണം. അ​തി​ലേ​ക്ക് 1 ടീ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ​യും അ​ര ടീ​സ്പൂ​ൺ ഗ​രം മ​സാ​ല​യും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി​യ​തി​നു​ശേ​ഷം തീ ​ഓ​ഫ് ചെ​യ്യു​ക. അ​വ​സാ​നം ക​റി​വേ​പ്പി​ല​യും ചെ​റു​താ​യി അ​രി​ഞ്ഞ പ​ച്ച​മു​ള​കി​ന്‍റെ ക​ഷ​ണ​ങ്ങ​ളും കു​റ​ച്ച് പ​ച്ച​വെ​ളി​ച്ച​ണ്ണ​യും കൂ​ടി ഒ​ഴി​ച്ച് മൂ​ടി​വ​യ്ക്കു​ക. മു​ട്ട വ​ര​ട്ടി​പെ​ര​ട്ടി​യ​ത് റെ​ഡി. 


വാർത്തകൾ

Sign up for Newslettertop