11
July 2020 - 10:11 pm IST

Download Our Mobile App

Religious

Ramadan 2020, Special Story, Ramadan

റ​മ​ദാ​ന്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ളെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക

Published:23 May 2020

# ഹു​മ​യൂ​ണ്‍ ക​ള്ളി​യ​ത്ത് (കൈ​ര​ളി ടി​എം​ടി സ്റ്റീ​ല്‍ ബാ​ര്‍സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​ര്‍)

വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളും രാ​വേ​റെ​ചെ​ല്ലു​ന്ന ന​മ​സ്കാ​ര​ങ്ങ​ളാ​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഈ ​പു​ണ്യ​മാ​സ​ത്തി​ൽ ഇ​താ​ദ്യ​മാ​ണ് കൊ​വി​ഡെ​ന്ന മ​ഹാ​മാ​രി കാ​ര​ണം പ​ള്ളി​ക​ളി​ൽ വി​ശ്വാ​സി​ക​ളെ​ത്താ​ത്ത​ത്. വീ​ട്ടി​ലി​രു​ന്നാ​ണ് എ​ല്ലാ​വ​രും പ്രാ​ർ​ത്ഥ​ന​യു​ടെ​യും സ​ഹ​ന​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും നാ​ളു​ക​ളാ​ൽ മു​ന്നോ​ട്ട് പോ​യ​ത്. 

റ​മ​ദാ​ൻ മാ​സം ആ​ത്മീ​യ​ത​യും പ്രാ​ർ​ഥ​ന​ക​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ല​മാ​ണ്. മ​നു​ഷ്യ കു​ല​ത്തി​ന് നേ​രാ​യ മാ​ര്‍ഗം കാ​ണി​ക്കാ​ന്‍ പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​ക്ക് അ​ല്ലാ​ഹു ഖു​ര്‍ആ​ന്‍ അ​വ​ത​രി​പ്പി​ച്ച് കൊ​ടു​ത്ത മാ​സം​കൂ​ടി​യാ​ണ് റ​മ​ദാ​ന്‍. പ്രാ​യ​ശ്ചി​ത്ത​ങ്ങ​ള്‍ക്കും പ്രാ​ര്‍ഥ​ന​ക​ള്‍ക്കും ദൈ​വ​ത്തി​ങ്ക​ല്‍ ഏ​റ്റ​വും സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന രാ​പ​ക​ലു​ക​ളു​ടെ പു​ണ്യ​വും റ​മ​ദാ​ന്‍ മാ​സ​ത്തെ കാ​ല​ത്തി​ന്‍റെ പ്ര​കാ​ശ ഗോ​പു​ര​മാ​ക്കു​ന്നു. വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളും രാ​വേ​റെ​ചെ​ല്ലു​ന്ന ന​മ​സ്കാ​ര​ങ്ങ​ളാ​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഈ ​പു​ണ്യ​മാ​സ​ത്തി​ൽ ഇ​താ​ദ്യ​മാ​ണ് കൊ​വി​ഡെ​ന്ന മ​ഹാ​മാ​രി കാ​ര​ണം പ​ള്ളി​ക​ളി​ൽ വി​ശ്വാ​സി​ക​ളെ​ത്താ​ത്ത​ത്. വീ​ട്ടി​ലി​രു​ന്നാ​ണ് എ​ല്ലാ​വ​രും പ്രാ​ർ​ത്ഥ​ന​യു​ടെ​യും സ​ഹ​ന​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും നാ​ളു​ക​ളാ​ൽ മു​ന്നോ​ട്ട് പോ​യ​ത്. 

ഒ​രു യാ​ഥാ​സ്ഥി​തി​ക മു​സ്‌​ലിം കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഞാ​ൻ ആ​ദ്യ​മൊ​ക്കെ റ​മ​ദാ​ൻ മാ​സ​ത്തെ വ​ർ​ഷ​ത്തി​ൽ വ​ന്ന് പോ​കു​ന്ന എ​ല്ലാ​വ​രും വ്ര​തം അ​നു​ഷ്ഠി​ക്കു​ക​യും അ​ത് ക​ഴി​ഞ്ഞ് പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന ഒ​രു മാ​സ​മാ​യി​ട്ടാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഞാ​ൻ കൂ​ടു​ത​ൽ അ​റി​വ് നേ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ആ​ണ് എ​നി​ക്ക് റ​മ​ദാ​ൻ മാ​സ​ത്തി​ന്‍റെ പു​ണ്യ​വും അ​ത് വെ​റും ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ൽ മാ​ത്ര​മ​ല്ല ആ​ത്മ ശു​ദ്ധി​കൂ​ടി കൈ​വ​രി​ക്കേ​ണ്ട മാ​സ​മാ​യി എ​നി​ക്ക് തോ​ന്നി​യ​ത്. അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് സ​ക്കാ​ത്ത് ന​ല്ക​ലാ​ണ്. ഉ​ള്ള​വ​ൻ ഇ​ല്ലാ​ത്ത​വ​ന് ന​ല്കേ​ണ്ട അ​വ​കാ​ശം.

ഏ​തൊ​രു ബി​സി​ന​സു​കാ​ര​ന്‍റെ ചു​മ​ത​ല ത​ന്‍റെ ക​ച്ച​വ​ട​ത്തി​ൽ സ​ത്യ​സ​ന്ത​ത​യും നീ​തി​യും പു​ല​ർ​ത്ത​ലാ​ണ്. വ​ർ​ഷ​ത്തി​ൽ ത​നി​ക്ക് ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ പ​ങ്ക് സ​മൂ​ഹ​ത്തി​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന അ​ർ​ഹ​രാ​യ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ്. എ​നി​ക്ക് സ​മൂ​ഹ​ത്തോ​ട് പ​റ​യാ​നു​ള്ള​ത് എ​ന്തെ​ന്നാ​ൽ ഈ ​പു​ണ്യ​മാ​സ​ത്തി​ൽ സ​ക്കാ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി എ​ല്ലാ​വ​രും ഇ​സ്‌​ലാം നി​ഷ്ക​ർ​ഷി​ച്ച രീ​തി​യി​ൽ സ​ക്കാ​ത്ത് ന​ല്കു​ക​യാ​ണെ​ങ്കി​ൽ ഈ ​ഭൂ​മി​യി​ൽ പ​ട്ടി​ണി ഒ​രു പ​രി​ധി വ​രെ ന​മു​ക്ക് ത​ട​യാ​നാ​കും.

പ​ക​ല്‍ സ​മ​യ​ത്തെ നോ​മ്പും രാ​ത്രി​യി​ലെ നി​സ്കാ​ര​ങ്ങ​ളും വ​ഴി ശാ​രീ​രി​ക​മാ​യി ത​ന്നെ ചി​ല പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ങ്ങ​ള്‍ റ​മ​ദാ​ന്‍ വി​ശ്വാ​സി​ക​ളി​ല്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ശാ​സ്ത്ര​പ​ര​മാ​യി വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​ത് എ​ന്ന് നാം ​ക​രു​തു​ന്ന ചി​ല ശാ​രീ​രി​ക പ്ര​ക്രി​യ​ക​ളി​ല്‍ മാ​റ്റ​ങ്ങ​ളും നി​യ​ന്ത്ര​ണ​വും വ​രു​ത്തി​യാ​ണ് വി​ശ്വാ​സി​ക​ള്‍ ഈ ​പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. ശാ​രീ​രി​ക​മാ​യ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളെ ആ​ത്മീ​യ ത​ല​ത്തി​ല്‍ മ​ന​സി​ലാ​ക്കു​ക​യും അ​തി​ന​നു​സ​രി​ച്ചു​ള്ള ഒ​രു ലോ​ക​വീ​ക്ഷ​ണം രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് റ​മ​ദാ​ന്‍റെ അ​ടി​സ്ഥാ​ന​പ​ര​മാ​യ ആ​ശ​യ​ങ്ങ​ളി​ല്‍ ഒ​ന്ന്.

റ​മ​ദാ​നി​ല്‍ കൈ​വ​രി​ച്ച ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഈ ​അ​ച്ച​ട​ക്ക​ത്തെ ത​ന്‍റെ ത​ന്നെ വ​രും കാ​ല​ത്തേ​ക്കും പു​റ​ത്തെ സ​മൂ​ഹ​ത്തി​ലേ​ക്കും കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​കാ​ര്യം. അ​തു​കൊ​ണ്ടു ത​ന്നെ റ​മ​ദാ​ന്‍ ക​ഴി​ഞ്ഞാ​ലും റ​മ​ദാ​ന്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ളെ, ശി​ക്ഷ​ണ​ങ്ങ​ളെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​വാ​ന്‍ വി​ശ്വാ​സി​ക​ള്‍ക്ക് ബാ​ധ്യ​ത​യു​ണ്ട്. ആ ​ബാ​ധ്യ​ത​യെ ഓ​ര്‍മ​പ്പെ​ടു​ത്തു​ന്ന ആ​ഘോ​ഷ​മാ​ണ് പെ​രു​ന്നാ​ള്‍.


വാർത്തകൾ

Sign up for Newsletter



top