09
July 2020 - 3:11 pm IST

Download Our Mobile App

Flash News
Archives

Special

black-panther

ഏഴു വർഷത്തിന് ശേഷം കരിമ്പുലിയെത്തി; ബഗീരയാണോയെന്ന് സോഷ്യൽ മീഡിയ

Published:23 May 2020

കരിമ്പുലിക്ക് നാട്ടുകാര്‍ ബഗീരയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. കരിമ്പുലിയുടെ സുരക്ഷിതത്വം കരുതി ഇതിനെ കണ്ടെത്തിയ സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ബിലാസ്പൂര്‍: ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരിമ്പുലിയെ കണ്ടെത്തിയെന്ന് ഛത്തീസ്ഗഡ് വനംവകുപ്പ്. ബിലാസ്പൂറിലെ അച്ചാനക് മാര്‍ഗ് ടൈഗര്‍ റിസര്‍വിലാണ്  അപൂര്‍വമായി കാണുന്ന കരിമ്പുലിയെ കണ്ടത്. ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്രയാണ് കരിമ്പുലിയുടെ ചിത്രം പങ്കുവച്ചത്. കടുവകളുടെ എണ്ണമെടുപ്പിന് വേണ്ടി ക്രമീകരിച്ച ക്യാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്.

കരിമ്പുലിക്ക് നാട്ടുകാര്‍ ബഗീരയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. കരിമ്പുലിയുടെ സുരക്ഷിതത്വം കരുതി ഇതിനെ കണ്ടെത്തിയ സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗരിയാബന്ദ് ജില്ലയിലുള്ള ഉഡാന്ദി സീതാനദി ടൈഗര്‍ റിസര്‍വിലും കരിമ്പുലിയെ കണ്ടെത്തിയിരുന്നു. കരിമ്പുലിയുടെ ചിത്രത്തിന് നിരവധിപ്പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

റുഡ്യാർഡ് കിപ്ലിംഗിന്‍റെ ദി ജംഗിള്‍ ബുക്കിലെ കഥാപാത്രമായ ബഗീരയാണോ ഇതെന്നാണ് നിരവധിപ്പേര്‍ ചിത്രത്തിനിടുന്ന കമന്‍റുകൾ. ഷേര്‍ഖാനെ തേടിയിറങ്ങിയതാണോയെന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top