03
July 2020 - 6:10 pm IST

Download Our Mobile App

Other news

PT Usha, Sports Medicine, Latest News

സ്പോ​ർ​ട്സ് മെ​ഡി​സി​നി​ൽ പി.ടി. ഉ​ഷ​യു​ടെ മ​ക​ന് ഉ​ജ്വ​ല നേ​ട്ടം

Published:24 May 2020

# സി.​കെ. രാ​ജേ​ഷ്കു​മാ​ർ

സ്പോ​ർ​ട്സ് വ​ള​രെ താ​ത്പ​ര്യ​മു​ള്ള​യാ​ളാ​യി​രു​ന്നു വി​ഗ്നേ​ഷ്. മം​ഗ​ലാ​പു​ര​ത്തു പ​ഠി​ക്കു​മ്പോ​ൾ ഫു​ട്ബോ​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ വി​ഗ്നേ​ഷ്  കോ​ള​ജ് ടീ​മി​ലു​ണ്ടാ​യി​രു​ന്നു. സ്പോ​ർ​ട്സ് മെ​ഡി​സി​ൻ എ​ന്ന കോ​ഴ്സ് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് മ​ക​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഉ​ഷ മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു. 

കൊ​ച്ചി: കാ​യി​ക​രം​ഗ​ത്തു​നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ഒ​ളിം​പ്യ​ൻ പി.​ടി. ഉ​ഷ​യു​ടെ മ​ന​സ്സും ചി​ന്ത​യും സ്പോ​ർ​ട്സി​നൊ​പ്പ​മാ​ണെ​ന്ന് ഏ​വ​ർ​ക്കു​മ​റി​യാം. ഉ​ഷ സ്കൂ​ൾ ഓ​ഫ് അ​ത്‌​ല​റ്റി​ക്സി​ലൂ​ടെ ടി​ന്‍റു ലൂ​ക്ക​യെ​പ്പോ​ലു​ള്ള നി​ര​വ​ധി പ്ര​തി​ഭ​ക​ളെ ഇ​ന്ത്യ​ക്കു സം​ഭാ​വ​ന ന​ൽ​കി. ഇ​പ്പോ​ഴി​താ സ്വ​ന്തം മ​ക​നെ​യും കാ​യി​ക രം​ഗ​ത്തി​ന്‍റെ മി​ക​വി​നാ​യി സം​ഭാ​വ​ന ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ  ഉ​ഷ. മ​ക​ൻ ഡോ. ​വി​ഗ്നേ​ഷ് ഉ​ജ്വ​ൽ, അ​ന്താ​രാ​ഷ്‌​ട്ര ഒ​ളിം​പി​ക് ക​മ്മി​റ്റി​യു​ടെ കീ​ഴി​ലുള്ള സ്പോ​ർ​ട്സ് മെ​ഡി​സി​ൻ ഡി​പ്ലോ​മ കോ​ഴ്സി​ൽ (ലോ​സാ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്) ഡി​സ്റ്റി​ങ്ഷ​നോ​ടെ വി​ജ​യി​ച്ചു​കൊ​ണ്ടാ​ണ് ഉ​ഷ​യു​ടെ മ​ക​ൻ മി​ക​വു പു​ല​ർ​ത്തി​യ​ത്. 

നോ​ർ​വെ​യി​ൽ​വ​ച്ചാ​യി​രു​ന്നു ഫൈ​ന​ൽ പ​രീ​ക്ഷ. കൊ​റോ​ണ മൂ​ലം ഓ​ൺ​ലൈ​നാ​യാ​യി​രു​ന്നു പ​രീ​ക്ഷ  ന​ട​ന്ന​ത്. കോ​ഴ്സ് കാ​ലാ​വ​ധി​യി​ൽ ല​ണ്ട​ൻ തു​ട​ങ്ങി വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളി​ൽ വി​ഗ്നേ​ഷ് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. മം​ഗ​ലാ​പു​രം എ.​ജെ. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​ണ് വി​ഗ്നേ​ഷ് എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്പോ​ർ​ട്സ് വ​ള​രെ താ​ത്പ​ര്യ​മു​ള്ള​യാ​ളാ​യി​രു​ന്നു വി​ഗ്നേ​ഷ്. മം​ഗ​ലാ​പു​ര​ത്തു പ​ഠി​ക്കു​മ്പോ​ൾ ഫു​ട്ബോ​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ വി​ഗ്നേ​ഷ്  കോ​ള​ജ് ടീ​മി​ലു​ണ്ടാ​യി​രു​ന്നു. സ്പോ​ർ​ട്സ് മെ​ഡി​സി​ൻ എ​ന്ന കോ​ഴ്സ് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് മ​ക​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഉ​ഷ മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു. 

സ്പോ​ർ​ട്സ് മെ​ഡി​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ​യെ സ​ഹാ​യി​ക്കാ​ൻ മ​ക​ൻ മി​ക്ക​പ്പോ​ഴും ഉ​ഷ സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു. ഇ​നി അ​വ​ൻ ഇ​ഷ്ട​മു​ള്ള സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യ​ട്ടേ. എ​നി​ക്ക് എ​പ്പോ​ഴും അ​വ​ന്‍റെ സ​ഹാ​യ​മു​ണ്ട​ല്ലോ. ഇ​ന്ത്യ​യി​ൽ സ്പോ​ർ​ട്സ് മെ​ഡി​സി​ൻ രം​ഗം വ​ള​രെ ദു​ർ​ബ​ല​മാ​ണ്.  മ​ക​നി​ലൂ​ടെ അ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര ഒ​ളിം​പി​ക് ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഈ ​കോ​ഴ്സ് പാ​സാ​കു​ന്ന​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും ഉ​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു. 


വാർത്തകൾ

Sign up for Newsletter



top