09
July 2020 - 1:42 pm IST

Download Our Mobile App

Flash News
Archives

Other news

tom-joseph

സ്ലോ​വാ​ക്യ​യി​ലെ വെ​ള്ളി​വെ​ളി​ച്ചം

Published:24 May 2020

# ടോം ജോ​സ​ഫ്

ബെ​സ്റ്റ് അ​റ്റാ​ക്ക​ര്‍ ആ​യി ടോം ​ജോ​സ​ഫ് ഫ്രം ​ഇ​ന്ത്യ എ​ന്ന് കേ​ട്ട​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ക​ണ​ക്കാ​ക്കു​ന്നു. ഞാ​ന്‍ ത​ന്നെ ഞെ​ട്ടി​പ്പോ​യി. പ​രി​ശീ​ല​ക​ന്‍ ഓ​ടി​യെ​ത്തി എ​നി​ക്കൊ​രു മു​ത്തം സ​മ്മാ​നി​ച്ചു. ഏ​റെ അ​ഭി​മാ​നം തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. ആ ​കോ​ച്ചി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫ​ല​മാ​യി എ​നി​ക്ക് അ​ന്ന് ല​ഭി​ച്ച ആ​ദ്യ യൂ​റോ​പ്യ​ന്‍ മ​ത്സ​ര​ത്തി​ലെ ബെ​സ്റ്റ് അ​റ്റാ​ക്ക​ര്‍ ട്രോ​ഫി ഇ​ന്നും ഞാ​ന്‍ എ​ന്‍റെ വീ​ട്ടി​ല്‍ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

 സ്ലോ​വാ​ക്യ​യി​ല്‍ വി​മാ​ന​മി​റ​ങ്ങി നേ​രെ ഹോ​ട്ട​ലി​ലേ​ക്ക്. അ​വി​ടെ റൂ​മി​ല്‍ എ​ത്തി അ​ല്പ​നേ​രം വി​ശ്ര​മി​ച്ചു.  ഇ​ന്ത്യ എ​തി​രി​ടു​ന്ന പ​ല വി​ദേ​ശ ടീ​മു​ക​ളും ആ ​ഹോ​ട്ട​ലി​ല്‍ ത​ന്നെ ആ​യി​രു​ന്നു താ​മ​സം.  താ​മ​സം എ​ന്ന് യൂ​റോ​പ്യ​ന്‍ ഭ​ക്ഷ​ണ​മാ​യി​രു​ന്നു ഞ​ങ്ങ​ള്‍ക്കു ല​ഭി​ച്ച​ത്. അ​വി​ടു​ത്തെ ആ​ളു​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത് ഇ​ന്ത്യ​യി​ല്‍ ഉ​ള്ള​ത് പോ​ലെ കൈ​കൊ​ണ്ടു തൊ​ട്ട് ആ​യി​രു​ന്നി​ല്ല, മ​റി​ച്ചു കൈ​കൊ​ണ്ടു തൊ​ടാ​തെ സ്പൂ​ണും ക​ട്ട​റും  മ​റ്റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. ചേ​ര​യെ തി​ന്നു​ന്ന നാ​ട്ടി​ല്‍ പോ​യാ​ല്‍ ന​ടു​ക്ക​ഷ്ണം ക​ഴി​ക്ക​ണം എ​ന്നാ​ണ​ല്ലോ അ​തു​പോ​ലെ ഭ​ക്ഷ​ണം ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ളും ആ​ദ്യ​മൊ​ക്കെ അ​വ​രെ പോ​ലെ കൈ ​കൊ​ണ്ട് തൊ​ടാ​തെ ക​ഴി​ക്കാ​ന്‍ ശ്ര​മി​ച്ചു, എ​ന്നാ​ല്‍, ന​മ്മ​ള്‍ ശീ​ലി​ച്ച​ത​ല്ലേ ചെ​യ്യൂ, ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന​ന്നു​റ​പ്പാ​ക്കി കൈ​കൊ​ണ്ടു ത​ന്നെ എ​ടു​ത്തു ക​ഴി​ച്ചു. 

പി​ന്നീ​ട് ആ ​രാ​ജ്യ​ത്തെ ഭ​ക്ഷ​ണ രീ​തി​യോ​ടും ഭ​ക്ഷ​ണ​ത്തോ​ടു​മെ​ല്ലാം ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും പൊ​രു​ത്ത​പ്പെ​ട്ടുപോ​ള​ണ്ട്, സ്ലോ​വാ​ക്യ, ബ​ള്‍ഗേ​റി​യ, റൊ​മാ​നി​യ എ​ന്നീ പ്ര​ഗ​ത്ഭ ടീ​മു​ക​ളാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍. വേ​ള്‍ഡ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലും ലോ​ക​ക​പ്പി​ലും മ​റ്റു​മെ​ല്ലാം പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളാ​ണ് ഇ​വ. അ​വ​ര്‍ക്കു മു​ന്നി​ല്‍ മോ​ശ​മാ​ക​രു​ത​ല്ലോ. ഉ​യ​ര​ക്കൂ​ടു​ത​ലു​ള്ള സു​ബ്ബ​റാ​വു​വി​നെ മു​ന്നി​ല്‍ ന​ട​ത്തി കൊ​ണ്ട് അ​ല്‍പ്പം ജാ​ഡ​യോ​ട് കൂ​ടി അ​പ്പ​റും ലോ​വെ​റും ധ​രി​ച്ചാ​യി​രു​ന്നു ഞ​ങ്ങ​ള്‍ പു​റ​ത്തൊ​ക്കെ ഇ​റ​ങ്ങി​യി​രു​ന്ന​ത്. മ​ത്സ​രം ന​ട​ക്കു​ന്ന വ​ലി​യ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ത​ന്നെ ആ​യി​രു​ന്നു ഓ​രോ ദി​വ​സ​വും ഞ​ങ്ങ​ളു​ടെ പ്രാ​ക്ടീ​സ്.  ഒ​ടു​വി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന ദി​വ​സ​മെ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഞ​ങ്ങ​ള്‍ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ബ​ള്‍ഗേ​റി​യ​യാ​യി​രു​ന്നു എ​തി​രാ​ളി​ക​ള്‍. സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ബ​ള്‍ഗേ​റി​യ​ന്‍ ടീം ​ജേ​ഴ്‌​സി​യും മ​റ്റും ധ​രി​ച്ചു റെ​ഡി ആ​യി നി​ല്‍ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു​പോ​ലെ ന​ല്ല ഉ​യ​ര​വും ത​ടി​യു​മു​ള്ള  ക​ളി​ക്കാ​ര്‍.

ടീം ​ശ​ക്ത​രാ​ണെ​ന്നു ക​ണ്ട​പ്പോ​ള്‍ത്ത​ന്നെ മ​ന​സ്സി​ലാ​യി. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ യ​ഥാ​ര്‍ഥ ശ​ക്തി എ​ന്തെ​ന്നു കാ​ണി​ച്ചു​കൊ​ടു​ക്ക​ണം എ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു.  ന​മ്മു​ടെ ശ​ക്തി എ​ന്താ​ണെ​ന്ന് കാ​ണി​ച്ചു കൊ​ടു​ക്ക​ണം എ​ന്നും ന​ന്നാ​യി ക​ളി​ച്ചാ​ല്‍ ജ​യി​ക്കാ​നാ​കു​മെ​ന്നും പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു.  ഞ​ങ്ങ​ള്‍ കോ​ച്ചി​നോ​പ്പം ചേ​ര്‍ന്ന്  പ്ര​യ​ര്‍ ചൊ​ല്ലി മ​ത്സ​ര​ത്തി​നാ​യി കോ​ര്‍ട്ടി​ലേ​ക്ക് ഇ​റ​ങ്ങി. ന​ന്നാ​യി ട്ര​യ​ല​ടി​ച്ചു. മ​ത്സ​രം ആ​രം​ഭി​ക്കാ​ന്‍ ഉ​ള്ള വി​സി​ല്‍ മു​ഴ​ങ്ങി​യ​തോ​ടെ എ​ല്ലാ​വ​രും ത​യ്യാ​റാ​യി കോ​ച്ചി​ന്‍റെ ക്യാം​പി​ലെ പ​ല ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളു​ടെ ഫ​ല​വും ഞ​ങ്ങ​ള്‍ക്ക് ക​ളി​യി​ലൂ​ടെ ല​ഭി​ച്ച​തോ​ടെ എ​ല്ലാ​വ​രും ന​ല്ല ഫോ​മി​ലേ​ക്ക് ഉ​യ​ര്‍ന്നു കൊ​ണ്ട് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ത്തെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി. ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ത്സ​രം ആ​യ​തു​കൊ​ണ്ട് എ​ല്ലാ ടീ​മും പ​ര​സ്പ​രം നേ​രി​ട​ണം. ര​ണ്ടാ​മ​ത്തെ മ​ത്സ​രം റൊ​മാ​നി​യ​യോ​ട്. 

എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ക​ളി​യെ കു​റി​ച്ച് അ​വ​ര്‍ക്ക് വ​ലി​യ അ​റി​വ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷോ​ട്ട് ബോ​ള്‍, ഹൈ ​ബോ​ള്‍, ബാ​ക്ക് ലൈ​ന്‍ തു​ട​ങ്ങി​യ കോ​മ്പി​നേ​ഷ​നു​ക​ള്‍ എ​ല്ലാം വ​ള​രെ സ്ലോ ​പി​ന്തു​ട​ര്‍ന്ന​ത്. മ​ത്സ​രം തു​ട​ങ്ങി​യ​തോ​ടെ അ​വ​രി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ന്ത്യ​ന്‍ ടീം ​സ്പീ​ഡ്  കോ​മ്പി​നേ​ഷ​ന്‍ ഗെ​യിം ക​ളി​ച്ചു. ആ​ദ്യ ര​ണ്ടു സെ​റ്റ് ഇ​ന്ത്യ നേ​ടി. മൂ​ന്നാ​മ​ത്തെ സെ​റ്റ് റൊ​മാ​നി​യ​യ്ക്ക്. നാ​ലാം സെ​റ്റും നേ​ടി ഇ​ന്ത്യ വി​ജ​യ​ത്തി​ലെ​ത്തി. അ​ങ്ങ​നെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ന്‍ ടീം ​വി​ജ​യം നേ​ടി. മൂ​ന്നാ​മ​ത്തെ മ​ത്സ​രം ക​ളി​ക്കേ​ണ്ടി​യി​രു​ന്ന​ത് യൂ​റോ​പ്പ്യ​ന്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന ടീ​മും ഹോം ​ടീ​മും ആ​യി​രു​ന്ന സ്ലോ​വാ​ക്യ​ന്‍ ടീ​മി​നോ​ടാ​ണ്.  മ​ത്സ​ര​ത്തി​നാ​യി ഇ​രു ടീ​മും കോ​ര്‍ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഗാ​ല​റി​യി​ല്‍ ഹോം ​ടീം ആ​യ സ്ലോ​വാ​ക്യ​യു​ടെ ആ​രാ​ധ​ക​രെ മാ​ത്രം ആ​യി​രു​ന്നു കാ​ണാ​ന്‍ സാ​ധി​ച്ച​ത്. ഇ​ന്ത്യ​ന്‍ ടീ​മി​നെ സ​പ്പോ​ര്‍ട്ട് ചെ​യ്യാ​ന്‍ ഗാ​ല​റി​യി​ല്‍ ഒ​രാ​ളും ഇ​ല്ലാ​യി​രു​ന്നു. വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ന്നെ ഇ​ന്ത്യ ഇ​റ​ങ്ങി. ആ​ദ്യ സെ​റ്റ് സ്ലോ​വാ​ക്യ​ക്ക്. ര​ണ്ടാ​മ​ത്തെ സെ​റ്റി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച ഇ​ന്ത്യ സ്ലോ​വാ​ക്യ​യെ മ​റി​ക​ട​ന്നു.

 ര​ണ്ടാ​മ​ത്തെ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ അ​ന്ന് മെ​യി​ന്‍ സി​ക്‌​സി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഞാ​ന്‍, ക​പി​ല്‍, അ​ഭി​ജി​ത്ത്, സു​ബ്ബാ​റാ​വു, അ​മീ​ര്‍സി​ങ്, രാ​ജീ​വ്, മ​നോ​ജ്(​ലി​ബ​റോ ) എ​ല്ലാ​വ​രും മി​ക​ച്ച ഫോ​മി​ലേ​ക്കു​യ​ര്‍ന്നു. അ​ങ്ങ​നെ മൂ​ന്നാ​മ​ത്തെ സെ​റ്റും ഇ​ന്ത്യ​ക്ക്. നാ​ലാം സെ​റ്റ് നി​ര്‍ണ്ണാ​യ​ക​മാ​യി. സ്ലോ​വാ​ക്യ​ന്‍ ടീ​മും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു എ​ങ്കി​ലും ക​പി​ലി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ കോ​മ്പി​നേ​ഷ​നു​ക​ളി​ലൂ​ടെ രാ​ജീ​വി​ന്‍റെ ഷോ​ട്ട് ബോ​ള്‍ അ​റ്റാ​ക്കു​ക​ളും അ​മീ​ര്‍സിം​ഗി​ന്‍റെ കി​ടി​ല​ന്‍ സ്മാ​ഷു​ക​ളും എ​തി​ര്‍ കോ​ര്‍ട്ടി​ല്‍ പ്ര​വ​ഹി​ച്ച​തോ​ടെ നാ​ലാ​മ​ത്തെ സെ​റ്റും സ്വ​ന്ത​മാ​ക്കി സ്ലോ​വാ​ക്യ​ന്‍ മ​ണ്ണി​ല്‍ നി​ന്നും ഇ​ന്ത്യ വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു ഇ​ന്ത്യ​യു​ടെ അ​ടു​ത്ത എ​തി​രാ​ളി പോ​ള​ണ്ടാ​യി​രു​ന്നു. അ​വ​രാ​ക​ട്ടെ, യൂ​റോ​പ്യ​ന്‍ ചാം​പ്യ​ന്മാ​രും.  മ​ത്സ​രം ആ​രം​ഭി​ച്ചു.

 മി​ക​ച്ച രീ​തി​യി​ല്‍ ത​ന്നെ​യാ​ണ് ഇ​ന്ത്യ ക​ളി തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍, ക​രു​ത്തു​റ്റ പോ​ള​ണ്ട് ടീ​മി​നോ​ട് പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു എ​ങ്കി​ലും ഞ​ങ്ങ​ള്‍ക്കും കോ​ച്ചി​നും വ​ലി​യ സ​ന്തോ​ഷം ത​ന്നെ ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ങ്ങ​നെ എ​ല്ലാ മ​ത്സ​ര​ത്തി​ലും ജ​യി​ച്ച പോ​ള​ണ്ട് ഒ​ന്ന​മ​തും ഇ​ന്ത്യ ര​ണ്ടാ​മ​

തും സ്ലോ​വാ​ക്യ മൂ​ന്നാ​മ​തും ഫി​നി​ഷ് ചെ​യ്തു. മ​ത്സ​ര​ത്തി​ന് ശേ​ഷം വി​ക്ട​റി സ്റ്റാ​ന്‍ഡ് റെ​ഡി​യാ​യി. ഏ​റ്റ​വും താ​ഴെ​യാ​യി സ്ലോ​വാ​ക്യ​ന്‍  ടീ​മി​നെ​യും ര​ണ്ടാ​മ​താ​യി ഇ​ന്ത്യ​ന്‍ ടീ​മി​നെ​യും ഏ​റ്റ​വും മു​ക​ളി​ല്‍ ആ​യി പോ​ള​ണ്ട് ടീ​മി​നെ​യും നി​ര്‍ത്തി മെ​ഡ​ലു​ക​ള്‍ സ​മ്മാ​നി​ച്ചു. അ​ങ്ങ​നെ ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ ടീം ​ഒ​രു യൂ​റോ​പ്യ​ന്‍ മ​ത്സ​ര​ത്തി​ല്‍ ക​ളി​ച്ചു സി​ല്‍വ​ര്‍ മെ​ഡ​ല്‍ നേ​ടി. അ​തി​നു​ശേ​ഷം മ​ത്സ​ര​ത്തി​ലെ ബെ​സ്റ്റ് പ്ല​യെ​ര്‍, ബെ​സ്റ്റ് സെ​റ്റെ​ര്‍, ബെ​സ്റ്റ് അ​റ്റാ​ക്ക​ര്‍ തു​ട​ങ്ങി​യ അം​ഗീ​കാ​രം ല​ഭി​ച്ച ഓ​രോ ക​ളി​ക്കാ​രെ​യും അ​നൗ​ണ്‍സ് ചെ​യ്തു.   ബെ​സ്റ്റ് അ​റ്റാ​ക്ക​ര്‍ ആ​യി ടോം ​ജോ​സ​ഫ് ഫ്രം ​ഇ​ന്ത്യ എ​ന്ന് കേ​ട്ട​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ക​ണ​ക്കാ​ക്കു​ന്നു. ഞാ​ന്‍ ത​ന്നെ ഞെ​ട്ടി​പ്പോ​യി. പ​രി​ശീ​ല​ക​ന്‍ ഓ​ടി​യെ​ത്തി എ​നി​ക്കൊ​രു മു​ത്തം സ​മ്മാ​നി​ച്ചു. ഏ​റെ അ​ഭി​മാ​നം തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്.  ആ ​കോ​ച്ചി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫ​ല​മാ​യി എ​നി​ക്ക് അ​ന്ന്  ല​ഭി​ച്ച ആ​ദ്യ യൂ​റോ​പ്യ​ന്‍  മ​ത്സ​ര​ത്തി​ലെ ബെ​സ്റ്റ് അ​റ്റാ​ക്ക​ര്‍ ട്രോ​ഫി ഇ​ന്നും ഞാ​ന്‍ എ​ന്‍റെ വീ​ട്ടി​ല്‍ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. 

റൊ​മാ​നി​യ​യി​ല്‍ 

സ്ലോ​വാ​ക്യ​യി​ല്‍ ന​ട​ന്ന ടോ​മീ​സ് ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന് സി​ല്‍വ​ര്‍ മെ​ഡ​ല്‍ നേ​ടാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷ​വും  ബെ​സ്റ്റ് അ​റ്റാ​ക്ക​ര്‍ ബ​ഹു​മ​തി നേ​ടി​യ സ​ന്തോ​ഷ​വു​മാ​യി ഞാ​ന്‍ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം റൊ​മാ​നി​യ​യി​ല്‍  ന​ട​ക്കു​ന്ന ടെ​സ്റ്റ് മാ​ച്ചി​നാ​യി ത​യാ​റെ​ടു​ത​ത്തു. എ​ന്നാ​ല്‍ അ​ങ്ങോ​ട്ടേ​ക്കു പോ​കും​മു​മ്പ് സ്ലോ​വാ​ക്യ എ​ന്ന മ​നോ​ഹ​ര​രാ​ജ്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​യി പു​റ​പ്പെ​ട്ടു.  ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം  മ​ന​സ്സി​ലാ​ക്കി​യ കോ​ച്ച് ഹ​രി​ സ്റ്റോ​ലി​വേ സാ​ര്‍ ത​ന്നെ​യാ​ണ് അ​തി​നു​ള്ള ഏ​ര്‍#​പ​പ്പാ​ടു​ക​ള്‍ ചെ​യ്ത​ത്.

 ആ​ദ്യ​മാ​യി ഒ​രു യൂ​റോ​പ്യ​ന്‍ രാ​ജ്യ​ത്തെ​ത്തി​യ ഞ​ങ്ങ​ള്‍ അ​വി​ടു​ത്തെ പ​ല സ്ഥ​ല​ങ്ങ​ളും മ​റ്റും കൗ​തു​ക​ത്തോ​ടെ വീ​ക്ഷി​ച്ചു. ജീ​വി​ത​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത യാ​ത്ര​യാ​യി​രു​ന്നു അ​ത്.പി​റ്റേ ദി​വ​സം റൊ​മാ​നി​യ​യി​ലേ​ക്ക്. പാ​ര്‍സോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നാ​ണ റൊ​മാ​നി​യ​യി​ലേ​ക്കു പ​റ​ന​ന്ന​ത്. ഏ​ക​ദേ​ശം നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​ര്‍ യാ​ത്ര​യ്ക്ക് ശേ​ഷം ഞ​ങ്ങ​ള്‍ റൊ​മാ​നി​യ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ എ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് ഞ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ന്‍ റൊ​മാ​നി​യ​യി​ലെ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ളു​ക​ളും മ​റ്റും കാ​ത്തു നി​ല്‍ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഹ​രി​സ്റ്റോ​ലി​വേ സാ​റി​ന്‍റെ ജ​ന്മ​നാ​ട് കൂ​ടി ആ​യി​രു​ന്നു റൊ​മാ​നി​യ എ​ന്നു​ള്ള​തു​കൊ​ണ്ട് അ​വി​ടെ യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​യി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു പോ​കാ​നാ​യി ഇ​ന്ത്യ​ന്‍ ടീ​മി​ന് ഒ​രു​ക്കി​യ വാ​ഹ​ന​ത്തി​ല്‍ ക​യ​റി, താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യ ഹോ​ട്ട​ലി​ലേ​ക്ക് പോ​യി.  ഹോ​ട്ട​ലി​ലേ​ക്ക് ഉ​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ റൊ​മാ​നി​യ​ന്‍ രാ​ജ്യ​ത്തി​ന്‍റെ ഭം​ഗി​യെ ന​ന്നാ​യി ആ​സ്വ​ദി​ച്ചി​രു​ന്നു, ഇ​ന്ത്യ​യി​ലേ​തു പോ​ലെ റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​ക​ളോ മ​റ്റു ബ​ഹ​ള​ങ്ങ​ളോ ഒ​ന്നും ത​ന്നെ​യി​ല്ല വി​ശാ​ല​മാ​യ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി വ്യ​ത്യ​സ്ത​മാ​യ ബി​ല്‍ഡിം​ഗു​ക​ളും മ​റ്റും കാ​ണാ​ന്‍ സാ​ധി​ച്ചു. 

ഒ​ടു​വി​ല്‍ ഹോ​ട്ട​ലി​ലെ​ത്തി അ​വ​ര​വ​രു​ടെ മു​റി​ക​ളി​ലേ​ക്കു പോ​യി. മു​റി​യി​ല്‍ ല​ഗേ​ജ് വ​ച്ച് ലോ​ബി​യി​ലേ​ക്കു പോ​യി പു​റം കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ച്ചു. വെ​യി​ലി​ന്‍റെ തി​ള​ക്ക​ത്തി​ല്‍ തൊ​ട്ട​ടു​ത്തു​ള്ള ബീ​ച്ചി​നു ന​ല്ല തി​ള​ക്കം. ഉ​ച്ച​സ​മ​യ​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​കാം ബീ​ച്ചി​ല്‍ ആ​രും ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. പ​ച്ച​പ്പ് നി​റ​ഞ്ഞ കു​റേ​യി​ട​ങ്ങ​ള്‍ ക​ണ്ടു. പി​ന്നീ​ട് കു​ളി​ച്ച് ഫ്ര​ഷാ​യി ഭ​ക്ഷ​ണ​കാ​ര്യ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു. റൊ​മാ​നി​യ​ന്‍ വി​ഭ​വ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​മാ​യി​രു​ന്നു തീ​ന്‍ മേ​ശ​യി​ല്‍. ഏ​തു ക​ഴി​ക്ക​ണം എ​ന്നാ​യി. ഒ​ടു​വി​ല്‍ റൊ​മാ​നി​യ​ന്‍ റൊ​ട്ടി ക​ഴി​ച്ച് വി​ശ​പ്പ​ട​ക്കി മു​റി​യി​ലേ​ക്കു പോ​ന്നു. എ​ന്ന ക​ണ്‍ഫ്യൂ​ഷ​ന്‍ വ​ന്നു, അ​വ​സാ​നം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന റൊ​മാ​നി​യ​ന്‍ റൊ​ട്ടി​യും ക​ഴി​ച്ചു വി​ശ​പ്പ​ട​ക്കി കൊ​ണ്ട് റൂ​മി​ല്‍ വ​ന്നു അ​ല്‍പ്പം ഒ​ന്ന് മ​യ​ങ്ങി. വൈ​കു​ന്നേ​ര​മാ​യ​തോ​ടെ പു​റം കാ​ഴ്ച​ക​ള്‍ കാ​ണാ​നാ​യി റൂ​മി​ന് പു​റ​ത്തേ​ക്ക് വ​ന്നു. ഉ​ച്ച​യ്ക്ക് ഒ​രാ​ളു​മി​ല്ലാ​തി​രു​ന്ന ബീ​ച്ചി​ല്‍ വ​ലി​യ തി​ര​ക്ക്.  വൈ​കു​ന്നേ​ര​മാ​യാ​ല്‍ സ​കു​ടും​ബം ഓ​രോ​രു​ത്ത​രും 

റൊ​മാ​നി​യ​ക്കാ​ര്‍ ബീ​ച്ചി​ലെ​ത്തും. ബീ​ച്ചി​നു സൈ​ഡി​ല്‍ ത​ന്നെ അ​വ​ര്‍ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ക​ഴി​ക്കും. സ്ലോ​വാ​ക്യ​യി​ല്‍ നി​ന്നും മ​ത്സ​രം ക​ഴി​ഞ്ഞു വ​ന്ന​തി​ന്‍റെ ക്ഷീ​ണം പ​തി​യെ മാ​റി. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാ​യി​രു​ന്നു ടെ​സ്റ്റ് മ​ത്സ​രം. പി​റ്റേ ദി​വ​സം ഹോ​ട്ട​ലി​ന് 200 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​നോ​ഹ​ര​മാ​യ ബീ​ച്ചി​ല്‍ പോ​യി സ​മ​യം ചെ​ല​വി​ട്ടു. ഉ​യ​ര​ര​മു​ള്ള ഞ​ങ്ങ​ളെ അ​വി​ടെ​യെ​ത്തി​യ ജ​ന​ങ്ങ​ള്‍ കൗ​തു​ക​ത്തോ​ടെ നോ​ക്കി.  ചി​ല ആ​ളു​ക​ള്‍ ഞ​ങ്ങ​ളു​ടെ എ​ടു​ത്തു വ​ന്നു വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ആ​ള്‍ക്കാ​ര്‍ കൂ​ടി​യ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ അ​ത്ര പ​ന്തി​യ​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കി സ്ഥ​ലം കാ​ലി​യാ​ക്കി. 

പി​റ്റേ ദി​വ​സം രാ​വി​ലെ പ​രി​ശീ​ല​നം, കോ​ര്‍ട്ടു​മാ​യി ഒ​രു പ​രി​ച​യ​പ്പെ​ട​ല്‍. പ്രാ​ക്ടീ​സ് ക​ഴി​ഞ്ഞു പോ​രു​മ്പോ​ള്‍ കോ​ച്ചി​ന്‍റെ പ​രി​ച​യ​ത്തി​ലു​ള്ള കു​റ​ച്ചു പേ​രു​മാ​യി സം​സാ​രി​ച്ചു. അ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ത്സ​രം. ടീം ​മീ​റ്റി​ങ്ങി​ല്‍ റൊ​മാ​നി​യ​ന്‍ ടീ​മി​നെ​ക്കു​റി​ച്ച് കോ​ച്ച് വി​ശ​ദീ​ക​രി​ച്ചു.  മ​ത്സ​രം ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്.  ആ​ദ്യ മ​ത്സ​രം റൊ​മാ​നി​യ​ന്‍ ടീ​മു​മാ​യി​ട്ടാ​യി​രു​ന്നു. മ​ത്സ​രം ആ​രം​ഭി​ച്ച​തോ​ടെ തു​ട​ക്ക​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും തു​ല്യ പോ​യി​ന്‍റു​ക​ളോ​ടെ മു​ന്നേ​റി​കൊ​ണ്ടി​രു​ന്നു. 12-12 എ​ന്ന നി​ല​യി​ല്‍ പോ​യി​ന്‍റ് എ​ത്തി​യ സ​മ​യം. അ​പ്പോ​ഴാ​ണ് കോ​ച്ച് ടൈം ​ഔ​ട്ട് വി​ളി​ച്ച​ത്. സെ​റ്റ​ര്‍ ആ​യി​രു​ന്ന ക​പി​ലി​നോ​ട് സ്പീ​ഡ് ഗെ​യി​മി​ലൂ​ടെ പ​ല കോ​മ്പി​നേ​ഷ​നു​ക​ളും വി​ളി​ച്ചു ക​ളി​ക്കാ​ന്‍ കോ​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു.​പി​ന്നീ​ട് കോ​ര്‍ട്ടി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ മി​ന്ന​ല്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ആ​യി​രു​ന്നു. എ​തി​ര്‍ ടീ​മി​ന്‍റെ ബ്ലോ​ക്ക് റീ​ച്ചി​ന് മു​ക​ളി​ലൂ​ടെ ഉ​ള്ള സു​ബ്ബ​റാ​വു​വി​ന്‍റെ സെ​ന്‍റ​ര്‍ ഷോ​ട്ടു​ക​ളും അ​മീ​ര്‍സി​ങ്ങി​ന്‍റെ ക​ന​ത്ത സ്മാ​ഷു​ക​ളും രാ​ജീ​വി​ന്‍റെ​യും മ​റ്റു പ്ല​യേ​ഴ്സി​ന്‍റെ​യും മി​ക​ച്ച പ്ര​ക​ട​ന​വും ആ​യ​തോ​ടെ ക​ളി ആ​കെ മാ​റി. ആ​ദ്യ സെ​റ്റ് ഇ​ന്ത്യ നേ​ടു​ക​യും ചെ​യ്തു. അ​തോ​ടെ ഗാ​ല​റി​യി​ല്‍ ഉ​ള്ള കു​റ​ച്ചു പേ​രെ​ങ്കി​ലും ഇ​ന്ത്യ​ക്കൊ​പ്പം ചേ​ര്‍ന്നു. തു​ട​ര്‍ന്നു​ള്ള സെ​റ്റു​ക​ളും മി​ക​ച്ച ഫോ​മി​ല്‍ തു​ട​ര്‍ന്നു കൊ​ണ്ട് ആ​ദ്യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ റൊ​മാ​നി​യ​യെ ത​ക​ര്‍ത്തു. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ക​ളി. 

ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ക​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഈ ​ടെ​സ്റ്റ് മാ​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത​ത് ടീ​മി​നു വ​ലി​യ ഗു​ണം ചെ​യ്തു. പി​ന്നീ​ട് ഓ​രോ ദി​വ​സ​വും അ​വി​ടു​ത്തെ വി​വി​ധ ക്ല​ബ് ടീ​മു​ക​ളോ​ടാ​ണ് ഇ​ന്ത്യ മ​ത്സ​രി​ച്ച​ത്. അ​ഞ്ചു മ​ത്സ​ര​പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ മൂ​ന്നി​ല്‍ ജ​യി​ച്ച​പ്പോ​ള്‍ റൊ​മാ​നി​യ​ന്‍ ക്ല​ബ്ബു​ക​ള്‍ ര​ണ്ടി​ല്‍ ജ​യി​ച്ചു. ഈ ​ടെ​സ്റ്റ് മാ​ച്ച് ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ത്യ​ന്‍ ടീം ​ഏ​ത് ടീ​മി​നെ​യും നേ​രി​ടാ​ന്‍ ഉ​ള്ള ക​രു​ത്ത് ആ​ര്‍ജി​ച്ചു. 

 ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു പോ​രു​മ്പോ​ള്‍ ഞ​ങ്ങ​ളൊ​ക്കെ വി​ചാ​രി​ച്ചി​രു​ന്ന​ത് സ്ലോ​വാ​ക്യ വ​ഴി ത​ന്നെ ആ​യി​രി​ക്കും മ​ട​ക്കം എ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍, പാ​രീ​സ് വ​ഴി​യാ​യി​രു​ന്നു ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​ട​ക്കം. സ്വ​പ്‌​ന ന​ഗ​ര​മാ​യ പാ​രീ​സ് കാ​ണ​ണ​മെ​ന്ന ആ്ഗ്ര​ഹ​വും ഉ​ള്ളി​ലു​ദി​ച്ചു. അ​ങ്ങ​നെ  റൊ​മാ​നി​യ​യി​ല്‍ നി​ന്നും ഫ്‌​ലൈ​റ്റ് ക​യ​റി​കൊ​ണ്ട് പാ​രീ​സ് എ​യ​ര്‍പോ​ര്‍ട്ടി​ല്‍ എ​ത്തി​ച്ചേ​ര്‍ന്നു. പു​റ​ത്തി​റ​ങ്ങി പാ​രീ​സ് ന​ഗ​രം അ​ത്യാ​വ​ശ്യം ക​ണ്ടു. പി​ന്നീ​ട് ഇ​ന്ത്യ​യി​ലേ​ക്ക്.  ബാം​ഗ്ലൂ​രി​ല്‍ തി​രി​ച്ചെ​ത്തി​യ ഞ​ങ്ങ​ള്‍ ചൈ​ന​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലേ​ര്‍പ്പെ​ട്ടു. 

ത​യാ​റാ​ക്കി​യ​ത് സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍


വാർത്തകൾ

Sign up for Newsletter



top