09
July 2020 - 1:46 pm IST

Download Our Mobile App

Flash News
Archives

Europe

ireland

ഇംഗ്ലീഷ് പരിജ്ഞാന മാനദണ്ഡങ്ങളില്‍ ഇളവുമായി ഐറിഷ് നഴ്‌സിങ് കൗണ്‍സില്‍; കൂടുതല്‍ വിദേശികള്‍ക്ക് അവസരം

Published:24 May 2020

ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി), ഐഇഎല്‍ടിഎസ് എന്നിവയില്‍ റൈറ്റിങ് സ്‌കില്ലിന് ആവശ്യമായ സ്‌കോര്‍ 'ബി'യില്‍ നിന്ന് 'സി പ്ലസ്' ആയാണ് കുറച്ചിരിക്കുന്നത്.

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി നേടാനുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന നിബന്ധനയില്‍ അയവ് വരുത്തി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലന്‍ഡ്. ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി), ഐഇഎല്‍ടിഎസ് എന്നിവയില്‍ റൈറ്റിങ് സ്‌കില്ലിന് ആവശ്യമായ സ്‌കോര്‍ 'ബി'യില്‍ നിന്ന് 'സി പ്ലസ്' ആയാണ് കുറച്ചിരിക്കുന്നത്.

അതായത്, ഏഴില്‍ നിന്ന് ആറരയായി കുറവ് വരുത്തി. കൊവിഡ് 19 പടര്‍ന്നിപിടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, വിദേശ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നടപടി.

വിദ്യാഭ്യാസ യോഗ്യതയും കഴിവുമുള്ള പല നഴ്‌സുമാര്‍ക്കും ഭാഷാ പരിജ്ഞാന മാനദണ്ഡം കാരണം രാജ്യത്ത് ജോലി ലഭിക്കാതെ പോകുന്നുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് എന്‍എംബിഐ അറിയിച്ചു.

 


വാർത്തകൾ

Sign up for Newsletter



top