11
July 2020 - 11:53 pm IST

Download Our Mobile App

Europe

Vande-Bharat

വന്ദേ ഭാരത് വിമാന ടിക്കറ്റ് നിരക്ക് നീതിക്ക് നിരക്കാത്തത്: ഒഐസിസി

Published:25 May 2020

നിലവില്‍ ഗള്‍ഫില്‍ നിന്നും 12000 രൂപ മുതല്‍ 15000 രൂപ വരെയും, യൂറോപ്പില്‍ നിന്ന് 50000 രൂപയ്ക്കു മുകളിലും, അമെരിക്കയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയുമാണാണ് ടിക്കറ്റ് നിരക്കായി ഈടാക്കി വരുന്നത്.

ഡബ്ലിന്‍: കൊവിഡ് ഭീതിയില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നടത്തുന്ന വന്ദേ ഭാരത് ദൗത്യത്തിന് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് നീതിക്കു നിരക്കാത്തതെന്ന് ഒഐസിസി അയര്‍ലന്‍ഡ് ആരോപിച്ചു. നിലവില്‍ ഗള്‍ഫില്‍ നിന്നും 12000 രൂപ മുതല്‍ 15000 രൂപ വരെയും, യൂറോപ്പില്‍ നിന്ന് 50000 രൂപയ്ക്കു മുകളിലും, അമെരിക്കയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയുമാണാണ് ടിക്കറ്റ് നിരക്കായി ഈടാക്കി വരുന്നത്.

30 വര്‍ഷം മുമ്പ് 1990 ല്‍ ഒന്നാം ഗള്‍ഫ് യുദ്ധം നടന്നപ്പോള്‍ അന്നത്തെ ഇന്ത്യാ ഗവണ്‍മെന്‍റ് 170000 പേരെ സൗജന്യമായി 68 ദിവസം കൊണ്ട് ഇന്ത്യയിലെത്തിച്ചതാണെന്ന് ഒഐസിസി അയര്‍ലന്‍ഡ് ജോയിന്‍റ് സെക്രട്ടറി റോണി കുരിശിങ്കല്‍പറമ്പില്‍ ചൂണ്ടിക്കാട്ടി. ലോകത്തിലുള്ള എല്ലാ ഇന്ത്യന്‍ എംബസികള്‍ക്കും അടിയന്തിരസാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടുണ്ട്.

അതില്‍ നിന്ന് കുറച്ച് പണമെങ്കിലും ചെലവാക്കി നാട്ടിലേക്കു പോകുന്നവര്‍ക്കു മേലുള്ള ഭാരം കുറയ്ക്കാമായിരുന്നു. അമിതമായ ടിക്കറ്റ് നിരക്കില്‍ ഒഐസിസി അയര്‍ലന്‍ഡ് പ്രതിഷേധിക്കുന്നതായി ഭാരവാഹികളായ എം.എം. ലിങ്ക്വിന്‍സ്‌ററാര്‍, സാന്‍ജോ മുളവരിക്കല്‍, പി.എം. ജോര്‍ജ്കുട്ടി, പ്രശാന്ത് മാത്യു, ഡിനോ ജേക്കബ്, സുനില്‍ ഫിലിപ്പ്, ഫ്രാന്‍സിസ് ഇടണ്ട്രി, ജിംസണ്‍ ജെയിംസ്, വിന്‍സന്‍റ് നിരപ്പേല്‍, ഏബ്രഹാം തുടങ്ങിയവര്‍ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top