09
July 2020 - 3:11 pm IST

Download Our Mobile App

Flash News
Archives

Mollywood

minnal-murali

പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ ?

Published:25 May 2020

ഇത്രയേറെ വിഷചിന്തകളുമായി ഈ നാട്ടിലും ആളുകൾ ജീവിക്കുന്നു എന്നറിയുന്നത് തന്നെ വേദനയാണ്!! ചെയ്ത നെറികേടിനു കൂട്ടു പിടിക്കുന്നതോ മഹാദേവനെ.

മി​ന്ന​ൽ മു​ര​ളി എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി കാ​ല​ടി മ​ണ​പ്പു​റ​ത്ത് നി​ർ​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്രതിഷേധം ഉയരുകയാണ്. ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രത്തിന്‍റെ ക്ലൈമാക്സിനായി ഒരുക്കിയ ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാഷ്ട്രീയ ബജ്റംഗ് ദൾ പ്രവർത്തകർ സംഭവത്തിൽ രൂക്ഷപ്രതികരണവുമായെത്തിയിരിക്കുകയാണ് സിനിമ പ്രവർത്തകരും. 

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ എന്നാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഇത്രയേറെ വിഷചിന്തകളുമായി ഈ നാട്ടിലും ആളുകൾ ജീവിക്കുന്നു എന്നറിയുന്നത് തന്നെ വേദനയാണ്!! ചെയ്ത നെറികേടിനു കൂട്ടു പിടിക്കുന്നതോ മഹാദേവനെ.. പുള്ളിക്ക് അമ്പലവും പള്ളിയുമെല്ലാം ഒന്നാണെന്നും, പേരുകൾക്ക് മാത്രമാണ് മാറ്റമെന്നും, ദൈവത്തിനു മാറ്റമില്ലെന്നും ഇവർക്കാരാ ഒന്ന് പറഞ്ഞുകൊടുക്കുക!!
ഇതിനെന്തായാലും മഹാദേവൻ അനുഗ്രഹിക്കും അത് വിയൂർ ആണോ പൂജപ്പുരയിലാണോ എന്ന് അറിയില്ല എന്തായാലും അനുഗ്രഹം ഉറപ്പു..!!

ബേസിലിന്‍റെ സ്വപ്നം ഒരുപാട് പേരുടെ അന്നം സിനിമയ്ക്കൊപ്പം നിന്ന നിർമ്മാതാവിന്‍റെ പണം ഇതിനൊക്കെ ഉത്തരം പറയുക തന്നെ ചെയ്യും.. സംവിധായകൻ അരുൺ ഗോപി പ്രതികരിച്ചു. 

നന്നായി ഉണർത്തിയല്ലൊ ഹിന്ദുവിനെ.. മരവും,ആണിയും കൊണ്ട് കുറച്ചു മനുഷ്യർ ഒരു സിനിമക്ക് വേണ്ടി ഉണ്ടാക്കിയ ഈ സാങ്കൽപ്പിക ദേവാലയം എങ്ങനെയാണ് നിങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല. ഇത് നല്ലതിനല്ല... സംവിധായകൻ മനു അശോകൻ കുറിച്ചു.


വാർത്തകൾ

Sign up for Newsletter



top