06
July 2020 - 2:59 pm IST

Download Our Mobile App

Flash News
Archives

World

sars-cov-2

കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രം വുഹൈനിലെ വൈറോളജി ലാബ് അല്ലെന്നു ലാബ് ഡയറക്റ്റർ

Published:25 May 2020

വുഹാൻ ലാബിൽ സൂക്ഷിച്ചിട്ടുള്ള കൊറോണ വൈറസുകളല്ല, കൊവിഡ് 19ന് കാരണമായതെന്നും ഇവിടെ സൂക്ഷിച്ചിട്ടുള്ള വൈറസിന്‍റെ ജനിതകഘടന വ്യത്യസ്തമാണെന്നും വാങ് യാൻയി അവകാശപ്പെട്ടു.

വുഹാൻ: കൊവിഡ് 19നു കാരണമായ സാർസ് കൊവ് 2 വൈറസിന്‍റെ പ്രഭവ കേന്ദ്രം വുഹൈനിലെ വൈറോളജി ലാബ് അല്ലെന്നു ലാബ് ഡയറക്റ്റർ വാങ് യാൻയി. വുഹാൻ ലാബിൽ സൂക്ഷിച്ചിട്ടുള്ള കൊറോണ വൈറസുകളല്ല, കൊവിഡ് 19ന് കാരണമായതെന്നും ഇവിടെ സൂക്ഷിച്ചിട്ടുള്ള വൈറസിന്‍റെ ജനിതകഘടന വ്യത്യസ്തമാണെന്നും വാങ് യാൻയി അവകാശപ്പെട്ടു. വൈറസിന്‍റെ വ്യാപനത്തെച്ചൊവ്വി യുഎസും ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയനും ചൈനയ്ക്കെതിരേ രംഗത്തെത്തിയതോടെയാണ് ലാബ് ഡയറക്റ്ററുടെ വിശദീകരണം.

ഇരുപതു വർഷത്തോളം മുൻപ് സാർസ് പടർന്നു പിടിച്ചപ്പോൾ പഠനാവശ്യത്തിനായി മൂന്നു കൊറോണ വൈറസുകളെ ലാബിൽ സൂക്ഷിച്ചിരുന്നു. ഇവയ്ക്ക് സാർസ് കൊവ് 2 വൈറസുമായി സാമ്യമില്ല. ഏറെക്കുറെ സമാനമായ ജനിതകവസ്തുവിനു പോലും 79.8 ശതമാനം മാത്രമാണ് സാദൃശ്യം. ഡിസംബർ 30നാണ് ലാബിൽ സാർസ് കൊവ് 2 വൈറസിന്‍റെ ആദ്യ സാംപ്‌ൾ ലഭിക്കുന്നത്. ജനുവരി രണ്ടിനാണ് ഗവേഷകർ ഇതിന്‍റെ ജനിതകഘടന വേർതിരിക്കുന്നത്. ജനുവരി 11ന് ഇതുസംബന്ധിച്ചു ലോകാരോഗ്യ സംഘടനയ്ക്കു റിപ്പോർട്ട് നൽകി. ഡിസംബറിൽ സാംപ്‌ൾ ലഭിക്കുന്നതു വരെ ലാബിലെ ഗവേഷക സംഘത്തിന് സാർസ് കൊവ് 2 വൈറസിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും യാൻയി.

വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്. വുഹാനിലെ ലാബിലുള്ള വൈറസ് വവ്വാലുകളില്‍ ഉണ്ടായതാണെന്ന് ലാബ് ഡയറക്റ്റര്‍ പറഞ്ഞു. ലാബില്‍ നിന്ന് വൈറസ് വ്യാപനം നടന്നെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദം വ്യാജമാണ്. ഒരിക്കലും ലാബില്‍ നിന്ന് വൈറസ് പുറത്തെത്താന്‍ സാധ്യതയില്ല. നിലവിലുള്ള കൊറോണയുടെ വീര്യം ഈ വൈറസുകള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു


വാർത്തകൾ

Sign up for Newsletter



top