06
July 2020 - 2:29 pm IST

Download Our Mobile App

Flash News
Archives

Special

cat

രണ്ടു മുഖങ്ങളുമായി ജനിച്ച പൂച്ചക്കുഞ്ഞ് വിടപറഞ്ഞു

Published:25 May 2020

കിംഗ് കുടുംബത്തിലെ കീൻലി എന്ന പൂച്ചയ്ക്ക് ജനിച്ച ആറ് കുഞ്ഞുങ്ങളിൽ ഒന്നായിരുന്നു ഇത്. ജനിച്ചു വീണ സമയത്ത് പൂച്ചക്കുഞ്ഞ് കുറച്ച് ഉഷാറായിരുന്നുവെന്നും പിന്നീട് വളർച്ചയില്ലാതാകുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

രണ്ടു മുഖവുമായി ജനിച്ച ഒരു പൂച്ചക്കുഞ്ഞിന്‍റെ ചിത്രം കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുഎസിലെ ഒറിഗോണിൽ ജനിച്ച ഈ പൂച്ചക്കുട്ടിക്ക് ബിസ്കറ്റ് എന്നും ഗ്രേവിയെന്നുമായിരുന്നു പേര് നൽകിയിരുന്നത്. എന്നാലിപ്പോൾ ഈ പൂച്ചക്കുഞ്ഞ് മരിച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 
നാല് കണ്ണുകളും രണ്ട് മൂക്കുകളും രണ്ട് വായ്കളുമുള്ള പൂച്ചക്കുഞ്ഞ് 20 നാണ് ജനിച്ചത്.

കിംഗ് കുടുംബത്തിലെ കീൻലി എന്ന പൂച്ചയ്ക്ക് ജനിച്ച ആറ് കുഞ്ഞുങ്ങളിൽ ഒന്നായിരുന്നു ഇത്. ജനിച്ചു വീണ സമയത്ത് പൂച്ചക്കുഞ്ഞ് കുറച്ച് ഉഷാറായിരുന്നുവെന്നും പിന്നീട് വളർച്ചയില്ലാതാകുകയായിരുന്നുവെന്നും കുടുംബം പറയുന്നു. രണ്ട് മുഖങ്ങളുള്ള പൂച്ചകളെ ജാനസ് എന്നാണ് വിളിക്കുന്നത്. റോമൻ ദേവനായ ജാനസിന് രണ്ട് മുഖമുണ്ട്.

ഒരു തലകൊണ്ട് ഭാവിയിലേക്കും മറ്റൊന്നു കൊണ്ട് ഭൂതകാലത്തിലേക്കും നോക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഇതിനു മുൻപ് രണ്ടു മുഖങ്ങളോടെ ജനിച്ച ഫ്രാങ്ക്, ലൂയി എന്ന പൂച്ചക്കുഞ്ഞ് 15 വർഷത്തോളം ജീവിച്ചിരുന്നു. 

 


വാർത്തകൾ

Sign up for Newslettertop