09
July 2020 - 1:22 pm IST

Download Our Mobile App

Flash News
Archives

Crime

kannur

കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

Published:26 May 2020

സിപിഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി ആദർശിനെ ഒരു സംഘം ആളുകൾ കണ്ണപുരം പറമ്പത്ത് വച്ചാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്.

കണ്ണൂർ: കണ്ണപുരത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു. സിപിഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി ആദർശിനെ ഒരു സംഘം ആളുകൾ കണ്ണപുരം പറമ്പത്ത് വച്ചാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. തലയ്ക്കും കൈക്കും പരുക്കേറ്റ ആദർശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം. ആദർശിനെ അക്രമിച്ചതിൽ ആർഎസ്എസ് – ബിജെപി നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ നന്ദകുമാറിന്‍റെ വീടിന് നേരെ ബോംബേറും ഉണ്ടായി. കണ്ണൂർ കണ്ണപുരത്തെ വീടിന് നേരയായിരുന്നു ബോംബേറ്. ബോംബേറിൽ വീടിന്‍റെ ചില്ലുകൾ തകർന്നു. വീട്ടുകാർ വീടിനുള്ളിലായതിനാൽ വൻ ദുരന്തം ഒഴിവായി.


വാർത്തകൾ

Sign up for Newsletter



top