06
July 2020 - 2:40 pm IST

Download Our Mobile App

Flash News
Archives

Kerala

checkpost

കുമളി അതിര്‍ത്തി വഴി ഇന്നലെ എത്തിയത് 281 പേർ

Published:26 May 2020

ഇതില്‍ 108 പേർ ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 47 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്.

കുമളി: സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 281 പേര്‍. 150 പുരുഷന്‍മാരും 110 സ്ത്രീകളും 21 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് - 190, കര്‍ണ്ണാടക - 29, മഹാരാഷ്ട്ര - 7, ആന്ധ്രപ്രദേശ് - 1, തെലുങ്കാന - 45, പോണ്ടിച്ചേരി - 4, ബീഹാർ - 5 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം.

ഇതില്‍ 108 പേർ ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 47 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 234 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്‍റൈൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.


വാർത്തകൾ

Sign up for Newsletter



top