06
July 2020 - 1:57 pm IST

Download Our Mobile App

National

hydroxychloroquine

ഹൈഡ്രോക്സി ക്ലോറോക്വിൻ ക്ലിനിക്കൽ ട്രയൽ നിർത്തിവയ്ക്കാൻ ലോകാരോഗ്യ സംഘടന

Published:26 May 2020

കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഏറെ ഫലപ്രദമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് അതു രോഗികൾക്കു കൊടുക്കുന്നത് പൂർണമായി ലോകാരോഗ്യ സംഘടന തടയുന്നത്.

ജനീവ: കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഫലപ്രദമാണോ എന്നതു സംബന്ധിച്ച ക്ലിനിക്കൽ ട്രയലുകൾ താത്കാലികമായി നിർത്തിവയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ ഉപദേശം. സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണിതെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്റ്റർ ജനറൽ ടെഡ്റോസ് അധനോം ഗെബ്രെയെസസ് പറഞ്ഞു.

കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഏറെ ഫലപ്രദമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് അതു രോഗികൾക്കു കൊടുക്കുന്നത് പൂർണമായി ലോകാരോഗ്യ സംഘടന തടയുന്നത്. രോഗം വരുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി താൻ ദിവസവും ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എക്സിക്യൂട്ടിവ് ഗ്രൂപ്പാണ് താത്കാലിക വിലക്ക് തീരുമാനിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  ക്ലിനിക്കൽ ട്രയലിന്‍റെ ഭാഗമായല്ലാതെ ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകരുതെന്ന് നേരത്തേ ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നു.

ഇതേസമയം, പ്രതിരോധ മരുന്നെന്ന നിലയിൽ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാൻ ഇന്ത്യയിൽ ഐസിഎംആർ അനുമതി നൽകിയിട്ടുണ്ട്. ഹൈഡ്രോക്സി ക്ലോറോക്വിന്‍റെ ഉപയോഗം ഗുണമാണോ എന്നതു സംബന്ധിച്ച് അടുത്തിടെ ഐസിഎംആർ നടത്തിയ പഠനങ്ങളും പോസിറ്റീവ് ഫലങ്ങളാണു നൽകിയത്.

എന്നാൽ, ലോകത്തിന്‍റെ മറ്റു ചില ഭാഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ കാര്യമായ പാർശ്വഫലങ്ങളുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനാ വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇതിന്‍റെ ഉപയോഗം കൊവിഡ് രോഗികൾക്കു ഗുണം ചെയ്യുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന.


വാർത്തകൾ

Sign up for Newsletter



top