03
July 2020 - 8:09 pm IST

Download Our Mobile App

National

icmr

പരിശോധന കൂട്ടാൻ ഐസിഎംആർ

Published:26 May 2020

ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡിശ സംസ്ഥാനങ്ങളിൽ വ്യാപക പരിശോധന നടത്തേണ്ടതുണ്ടെന്നാണ് ഐസിഎംആറിന്‍റെ നിഗമനം. ഒരു ദിവസത്തെ സാംപിൾ പരിശോധന ഇപ്പോൾ തന്നെ 1.40 ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്. അതു രണ്ടു ലക്ഷമാക്കാനാണ് നീക്കം.

ന്യൂഡൽഹി: ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽനിന്നു ജന്മനാടുകളിലെത്തിയത് ഗ്രാമങ്ങളിലെ കൊവിഡ് വ്യാപന സാധ്യത കൂട്ടിയേക്കാമെന്ന നിഗമനത്തിൽ പരിശോധനകൾ വർധിപ്പിക്കാൻ ഐസിഎംആർ. പ്രത്യേകിച്ച് ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡിശ സംസ്ഥാനങ്ങളിൽ വ്യാപക പരിശോധന നടത്തേണ്ടതുണ്ടെന്നാണ് ഐസിഎംആറിന്‍റെ നിഗമനം. ഒരു ദിവസത്തെ സാംപിൾ പരിശോധന ഇപ്പോൾ തന്നെ 1.40 ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്. അതു രണ്ടു ലക്ഷമാക്കാനാണ് നീക്കം.

ബുദ്ധിപൂർവമുള്ള ടെസ്റ്റിങ് സ്ട്രാറ്റജിയാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഐസിഎംആർ വൃത്തങ്ങൾ അവകാശപ്പെടുന്നു. 2009ൽ സ്വൈൻ ഫ്ലൂ പടർന്നപ്പോഴത്തെ അനുഭവങ്ങൾ വച്ചാണ് കൊവിഡ് പ്രതിരോധ സ്ട്രാറ്റജിയുണ്ടാക്കിയത്. പരിശോധനാ സംവിധാനങ്ങളിലെ വലിയ കുറവ് അന്ന് അനുഭവപ്പെട്ടിരുന്നു. ഇപ്പോഴും സൗകര്യങ്ങൾ അപര്യാപ്തമാണെങ്കിലും കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. അത് ബുദ്ധിപൂർവം വിനിയോഗിക്കുക എന്നതാണു തന്ത്രം.

കൊവിഡ് പരിശോധനയ്ക്ക് 610 ലബോറട്ടറികളാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഇതിൽ 178 എണ്ണം സ്വകാര്യ മേഖലയിലാണ്. ലക്ഷത്തിലേറെ സാംപിളുകൾ ദിനംപ്രതി പരിശോധിക്കാൻ ഇതിലൂടെ കഴിയുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവർ, കുടിയേറ്റ തൊഴിലാളികൾ, മുൻനിര ആരോഗ്യ പ്രവർത്തകർ തുടങ്ങി കൂടുതൽ ആളുകൾക്ക് ഇനി പരിശോധന വേണ്ടിവരും. അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.


വാർത്തകൾ

Sign up for Newsletter



top