09
July 2020 - 2:41 pm IST

Download Our Mobile App

Flash News
Archives

Other news

tom-joseph-share-his-experiences-of-asian-championship-game

ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​നാ​യി ചൈ​ന​യി​ൽ

Published:26 May 2020

# ടോം ​ജോ​സ​ഫ്

സ്ലോ​വാ​ക്യ​യി​ലെ ടോ​മീ​സ് ക​പ്പ് മ​ത്സ​ര​വും റൊ​മാ​നി​യ​യി​ലെ ടെ​സ്റ്റ് മാ​ച്ചും ഞ​ങ്ങ​ള്‍ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ല്‍കി​യ​ത്. ആ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ന്നെ ഞ​ങ്ങ​ള്‍ ബം​ഗ​ളൂ​രു സാ​യി​യി​ല്‍ ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​നാ​യി ഒ​രു​ങ്ങി. ദി​ര്‍ഘ​യാ​ത്ര ക​ഴി​ഞ്ഞു വ​ന്ന​തി​നാ​ല്‍ ര​ണ്ടു ദി​വ​സ​ത്തെ വി​ശ്ര​മം പ​രി​ശീ​ല​ക​ന്‍ ഞ​ങ്ങ​ള്‍ക്ക് അ​നു​വ​ദി​ച്ചു.

സ്ലോ​വാ​ക്യ​യി​ലെ ടോ​മീ​സ് ക​പ്പ് മ​ത്സ​ര​വും റൊ​മാ​നി​യ​യി​ലെ ടെ​സ്റ്റ് മാ​ച്ചും ഞ​ങ്ങ​ള്‍ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ല്‍കി​യ​ത്. ആ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ന്നെ ഞ​ങ്ങ​ള്‍ ബം​ഗ​ളൂ​രു സാ​യി​യി​ല്‍ ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​നാ​യി ഒ​രു​ങ്ങി. ദി​ര്‍ഘ​യാ​ത്ര ക​ഴി​ഞ്ഞു വ​ന്ന​തി​നാ​ല്‍ ര​ണ്ടു ദി​വ​സ​ത്തെ വി​ശ്ര​മം പ​രി​ശീ​ല​ക​ന്‍ ഞ​ങ്ങ​ള്‍ക്ക് അ​നു​വ​ദി​ച്ചു. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ത്തു പോ​യി ക​ളി​ച്ചു വ​ന്ന വി​ശേ​ഷ​ങ്ങ​ള്‍ അ​റി​യാ​ന്‍ അ​ന്ന് സാ​യി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​ത്‌​ല​റ്റി​ക്‌​സ് താ​ര​ങ്ങ​ളും ഹോ​ക്കി താ​ര​ങ്ങ​ളും ഞ​ങ്ങ​ള്‍ക്ക​രി​കി​ലെ​ത്തി. അ​ഞ്ജു ബോ​ബി ജോ​ര്‍ജ്, ശ്രീ​ജേ​ഷ്, ജോ​സ​ഫ്, രാ​മ​ച​ന്ദ്ര​ന്‍, ജി​ജോ തോ​ട്ടാ​ന്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാ​രും ഞ​ങ്ങ​ളോ​ട് വി​ശേ​ഷ​ങ്ങ​ള്‍  ആ​രാ​ഞ്ഞു.  

ഇ​ന്ത്യ​യു​ടെ ഈ ​മി​ക​ച്ച പ്ര​ക​ട​നം ക​ണ്ട വി​ദേ​ശ ടീം ​പ​രി​ശീ​ല​ക​രൊ​ക്കെ വ​ലി​യ അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്. ഈ ​രീ​തി​യി​ല്‍ തു​ട​ര്‍ന്നാ​ല്‍ ഇ​ന്ത്യ വ​ലി​യ ശ​ക്തി​യാ​കും, ഏ​തൊ​രു ടീ​മി​നും വെ​ല്ലു​വി​ളി​യു​യ​ര്‍ത്താ​നാ​കും എ​ന്നൊ​ക്കെ പ​റ​ഞ്ഞു. ഈ ​വി​വ​ര​മൊ​ക്കെ കൂ​ട്ടു​കാ​രു​മാ​യി പ​ങ്കു​വ​ച്ചു. പി​റ്റേ ദി​വ​സം രാ​വി​ലെ ബ്രേ​ക്ക് ഫാ​സ്റ്റ് ക​ഴി​ക്കാ​നാ​യി മെ​സ്സി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത് ഞ​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ന് പോ​യ​പ്പോ​ള്‍ അ​ത്‌​ല​റ്റി​ക്‌​സ്, ഹോ​ക്കി തു​ട​ങ്ങി​യ പ​ല കാ​യി​ക വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള കൂ​ടു​ത​ല്‍ താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യി​രു​ന്നു.  അ​തു​കൊ​ണ്ടു​ത​ന്നെ മെ​സ്സി​ല്‍ ന​ല്ല ബ​ഹ​ളം. ബ്രേ​ക്ക് ഫാ​സ്റ്റ് ക​ഴി​ച്ചു ഞാ​നും ഷി​ജാ​സും ക​പി​ലും രാ​ജീ​വും വി​നോ​ദും കൂ​ടി ടെ​ലി​വി​ഷ​ന്‍ റൂ​മി​ലേ​ക്കു പോ​യി. അ​വി​ടെ പ​തി​വു തെ​റ്റി​യി​ല്ല, ഹി​ന്ദി ചാ​ന​ലും ക​ണ്ട് കു​റെ ആ​ശാ​ന്മാ​ര്‍ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. 

മ​ല​യാ​ളം വാ​ര്‍ത്ത​ക​ളെ​ങ്കി​ലും കാ​ണാ​നാ​യാ​ണ് ഞ​ങ്ങ​ള്‍ അ​ങ്ങോ​ട്ടേ​ക്കു ചെ​ന്ന​ത്.  ടി​വി റൂ​മി​ല്‍ ഇ​രു​ന്നു ഹി​ന്ദി സി​നി​മ കാ​ണു​ന്ന​വ​രോ​ട് മ​ല​യാ​ളം ചാ​ന​ല്‍ വ​യ്ക്കാ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​തു ന​ട​ക്കി​ല്ല എ​ന്ന് ഉ​റ​പ്പാ​യ​തു​കൊ​ണ്ട് ഞ​ങ്ങ​ള്‍ വി​ഷ​മ​ത്തോ​ടെ തി​രി​ഞ്ഞു ന​ട​ന്നു. ഈ ​സ​മ​യ​ത്താ​ണ് ക​പി​ലി​ന്‍റെ കു​ഞ്ഞു ബു​ദ്ധി​യി​ല്‍ ഒ​രു കാ​ര്യം ഉ​ദി​ച്ച​ത്.  അ​വ​ര്‍ കാ​ണു​ന്ന ടി​വി​യി​ലേ​ക്കു​ള്ള കേ​ബി​ള്‍ ക​ട്ട് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു അ​ത്. ക​പി​ല്‍ എ​ന്നോ​ട് പ​റ​ഞ്ഞു, ടാ ​ടോ​മേ ന​മ്മ​ള്‍ മ​ല​യാ​ളി​ക​ള്‍ ആ​രാ​ണെ​ന്ന് അ​വ​ര്‍ക്ക് കാ​ണി​ച്ചു കൊ​ടു​ക്കാം, നീ ​ഈ ബി​ല്‍ഡിം​ഗി​ന്‍റെ മു​ക​ളി​ല്‍ ക​യ​റി ആ ​കേ​ബി​ള്‍ ക​ണ​ക്ഷ​ന്‍ ഒ​ഴി​വാ​ക്ക്! ക​ണ​ക്ഷ​ന്‍ പോ​യാ​ല്‍ അ​വ​രെ​ല്ലാ​വ​രും എ​ണീ​റ്റു​പൊ​യ്‌​ക്കോ​ളും- ക​പി​ല്‍ പ​റ​ഞ്ഞു. അ​വ​ര്‍ എ​ണീ​റ്റ് പോ​യ ശേ​ഷം ഒ​രു വി​സി​ല്‍ മു​ഴ​ക്കാം, അ​പ്പോ​ള്‍  വീ​ണ്ടും ക​ണ​ക്ട് ചെ​യ്താ​ല്‍ മ​തി​യെ​ന്നു ക​പി​ല്‍ പ​റ​ഞ്ഞ​തി​ല്‍ പ്ര​കാ​രം ഞാ​നെ​ന്‍റെ പ​ണി തു​ട​ങ്ങി. വ​ലി​യ ബി​ല്‍ഡിം​ഗ് ആ​യി​രു​ന്നു എ​ങ്കി​ലും  എ​ങ്ങ​നെ​യൊ​ക്കെ​യോ ഹി​ന്ദി​ക്കാ​രെ അ​വി​ടെ നി​ന്ന് ഓ​ടി​ക്ക​ണം എ​ന്ന വാ​ശി​യി​ല്‍ ഞാ​ന്‍ സാ​ഹ​സ​പ്പെ​ട്ടു മു​ക​ളി​ല്‍ ക​യ​റി കേ​ബി​ള്‍ ക​ണ​ക്ഷ​ന്‍ ഒ​ഴി​വാ​ക്കി. 

ഈ ​സ​മ​യം ഷി​ജാ​സും ക​പി​ലും വി​നോ​ദും രാ​ജീ​വു​മെ​ല്ലാം പു​റ​ത്ത് അ​വ​ര്‍ പോ​വു​ന്ന​ത് കാ​ത്തു നി​ല്‍ക്കു​ക​യാ​യി​രു​ന്നു. ഞാ​ന്‍ കേ​ബി​ള്‍ ക​ണ​ക്ഷ​ന്‍ ഒ​ഴി​വാ​ക്കി​യ​തും ഹി​ന്ദി​ക്കാ​ര്‍ ബ​ഹ​ളം തു​ട​ങ്ങി. കാ​ര​ണം അ​വ​ര്‍ ഏ​തോ ഒ​രു ഹി​ന്ദി സി​നി​മ​യു​ടെ ക്ലൈ​മാ​ക്‌​സ് ഭാ​ഗം ആ​സ്വ​ദി​ച്ചു കാ​ണു​ക​യാ​യി​രു​ന്നു അ​പ്പോ​ള്‍. ചി​ല​ര്‍ കേ​ബി​ളി​ന്‍റെ ആ​ളു​ക​ളെ വി​ളി​ക്കാം എ​ന്നൊ​ക്കെ പ​റ​ഞ്ഞു കൊ​ണ്ട് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​പ്പോ​ള്‍ ആ​ദ്യം ഞാ​ന്‍ ഒ​ന്ന് ഭ​യ​പ്പെ​ട്ടു കാ​ര​ണം ബി​ല്‍ഡി​ങ്ങി​ന്   മു​ക​ളി​ല്‍ ഇ​രി​ക്കു​ന്ന എ​നി​ക്ക് താ​ഴെ​ക്ക് ഇ​റ​ങ്ങ​ണം എ​ങ്കി​ല്‍ പു​റ​ത്തു​ള്ള ഹി​ന്ദി​ക്കാ​രു​ടെ മു​ന്നി​ലൂ​ടെ ഇ​റ​ങ്ങ​ണം. അ​വ​ര്‍ ഇ​നി അ​വി​ടെ നി​ന്ന് പോ​യി​ട്ടി​ല്ലെ​ങ്കി​ല്‍ എ​ന്നെ കൈ​യ്യോ​ടെ പൊ​ക്കു​ക​യും ചെ​യ്യും.  ഈ ​ജ​യി​ലി​നു ഉ​ള്ളി​ലേ​ക്ക് ഏ​ത് കേ​ബി​ളു​കാ​ര​ന്‍ വ​രാ​നാ​ണ് എ​ന്ന് ആ​ലോ​ചി​ച്ച് അ​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും കൂ​ട്ടു​കാ​രു​ടെ സി​ഗ്ന​ല്‍ ല​ഭി​ച്ചു. ഇ​തോ​ടെ കേ​ബി​ള്‍ ഞാ​ന്‍ വീ​ണ്ടും ക​ണ​ക്ട് ചെ​യ്തു താ​ഴേ​ക്കി​റ​ങ്ങി.മ​ല​യാ​ളി​ക​ളോ​ടാ ഹി​ന്ദി​ക്കാ​രു​ടെ ക​ളി എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് ഞ​ങ്ങ​ള്‍ മ​നഃ​സ​മാ​ധാ​ന​ത്തോ​ടെ മ​ല​യാ​ളം ചാ​ന​ല്‍ വ​ച്ചു ടി​വി കാ​ണാ​ന്‍ ആ​രം​ഭി​ച്ചു. കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ നാ​ലോ അ​ഞ്ചോ ഹി​ന്ദി​ക്കാ​ര്‍ വ​ന്നെ​ങ്കി​ലും ഞ​ങ്ങ​ള്‍ മ​ല​യാ​ളം ചാ​ന​ല്‍ കാ​ണു​ന്ന​ത് കൊ​ണ്ട് ഒ​ന്നും പ​റ​യാ​തെ തി​രി​ച്ചു പോ​യി. അ​ങ്ങ​നെ രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​ത്തെ ഭ​ക്ഷ​ണം സ​മ​യം വ​രെ മ​ല​യാ​ളം വാ​ര്‍ത്ത​യും സി​നി​മ​യു​മാ​യി ഞ​ങ്ങ​ള്‍ സ​മ​യം പോ​ക്കി. 

പി​റ്റേ ദി​വ​സം ക്യാം​പ് ആ​രം​ഭി​ച്ചു, യൂ​റോ​പ്യ​ന്‍ മ​ത്സ​ര​ങ്ങ​ളി​ലെ ഞ​ങ്ങ​ളു​ടെ പി​ഴ​വു​ക​ളും പ്ല​സ് പോ​യി​ന്‍റു​ക​ളും മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ട് കോ​ച്ച് ബോ​ഡി ഫി​റ്റ്‌​ന​സ് ട്രെ​യി​നി​ങ്ങു​ക​ളേ​ക്കാ​ളും ബോ​ള്‍ ട്രെ​യി​നി​ങ്ങു​ക​ളും ടെ​ക്നി​ക്ക​ല്‍ ട്രെ​യി​നി​ങ്ങു​ക​ളും ചെ​യ്യി​പ്പി​ച്ചു തു​ട​ങ്ങി. വ​ള​രെ പ്രൊ​ഫ​ഷ​ണ​ലാ​യാ​യി​രു​ന്നു കോ​ച്ചി​ങ് ന​ട​ന്ന​ത്. അ​ങ്ങ​നെ ഞ​ങ്ങ​ള്‍ ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​നു പോ​കാ​ന്‍ ത​യാ​റെ​ടു​ത്തു.​ചൈ​ന​യി​ലാ​യി​രു​ന്നു ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പ്. ആ​ദ്യ​മാ​യാ​ണ് ആ ​നാ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത്. പ​റ​ഞ്ഞു കേ​ട്ട ചൈ​ന ഡ്യൂ​പ്ലി​ക്കേ​റ്റു​ക​ളു​ടെ നാ​ടാ​ണ്. പ​ല സാ​ധ​ന​ങ്ങ​ളും വി​ല​കു​റ​ച്ചു​കി​ട്ടു​മ​ല്ലോ എ​ന്നു​ള്ള​തു​കൊ​ണ്ട് മൊ​ബൈ​ല്‍ ഫോ​ണ്‍, ക്യാ​മ​റ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​മെ​ന്നു മ​ന​സി​ല്‍ ക​ണ​ക്കു​കൂ​ട്ടി, കൈ​യ്യി​ല്‍ അ​ത്യാ​വ​ശ്യം പ​ണം ക​രു​തി. 

മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ദി​നം പ​തി​വു​പോ​ലെ സാ​യി​യു​ടെ മു​ന്നി​ലു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ പ്രാ​ര്‍ഥി​ച്ചു. തു​ട​ര്‍ന്നു ബം​ഗ​ളൂ​രു എ​യ​ര്‍പോ​ര്‍ട്ടി​ല്‍ നി​ന്നും ഡ​ല്‍ഹി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ഡ​ല്‍ഹി​യി​ല്‍ നി​ന്നും ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യി​ങ്ങി​ലെ​ത്തി. അ​വി​ടെ​നി​ന്ന് ചാം​പ്യ​ന്‍ഷി​പ്പ് ന​ട​ക്കു​ന്ന ടെ​ന്‍ജി​ങ് എ​ന്ന സ്ഥ​ല​ത്തെ​ത്തി. അ​വി​ടെ ചൈ​ന​യി​ലെ വോ​ളി​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ ആ​ളു​ക​ളും പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റും ചേ​ര്‍ന്നു ഞ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. അ​വ​രു​ടെ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ക്ക് ചൈ​നീ​സ് ഭാ​ഷ അ​ല്ലാ​തെ മ​റ്റൊ​രു ഭാ​ഷ​യും അ​റി​യി​ല്ല എ​ന്ന​ത് കൊ​ണ്ട് ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്പ​രം ആം​ഗ്യ ഭാ​ഷ​യി​ല്‍ എ​ല്ലാം സം​സാ​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. തു​ട​ര്‍ന്നു ഞ​ങ്ങ​ള്‍ക്ക് താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യ ഹോ​ട്ട​ലി​ലേ​ക്ക് പോ​യി. അ​വി​ടെ​യെ​ത്തി വി​ശ്ര​മി​ച്ചു. 

ഓ​രോ രാ​ജ്യ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍ക്കും നി​ശ്ചി​ത സ​മ​യം തീ​രു​മാ​നി​ച്ച് ആ ​സ​മ​യ​ത്താ​യി​രു​ന്നു ഭ​ക്ഷ​ണം ന​ല്‍കി​യ​ത്. ചൈ​നീ​സ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​റ​യ്ക്ക​ണം എ​ന്നൊ​ക്കെ​യു​ള്ള ക​ഥ​ക​ളാ​യി​രു​ന്നു നാ​ട്ടി​ല്‍നി​ന്നു പോ​കു​മ്പോ​ള്‍ കേ​ട്ട​ത്. പാ​റ്റ​യും പാ​മ്പു​മൊ​ക്കെ​യാ​ണ് അ​വി​ടു​ത്തെ പ്ര​ധാ​ന ഭ​ക്ഷ​ണം എ​ന്നു​ള്ള​തു​കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​കു​മ്പോ​ള്‍ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. പ​ല ത​ര​ത്തി​ലു​ള്ള ചൈ​നീ​സ് ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍ ഞ​ങ്ങ​ള്‍ക്ക് മു​ന്നി​ല്‍ നി​ര​ന്നു. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ​ല സം​ശ​യ​ങ്ങ​ളു​മു​ള്ള​തു​കൊ​ണ്ട് പ​രി​ച​യ​മു​ള്ള ഭ​ക്ഷ​ണം തെ​ര​ഞ്ഞു നോ​ക്കി. ഓ​രോ രാ​ജ്യ​ങ്ങ​ളി​ലെ​യും ടീ​മി​ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പ്ര​ത്യേ​കം ടേ​ബി​ളു​ക​ള്‍ ത​യ്യാ​റാ​ക്കി​യി​രു​ന്നു.  ഇ​ന്ത്യ​യു​ടെ ടേ​ബി​ളി​ല്‍ ഇ​ന്ത്യ​യു​ടെ ഒ​രു പ​താ​ക ആ​യി​രു​ന്നു മ​ന​സി​ലാ​കാ​ന്‍ വ​ച്ചി​രു​ന്ന​ത്. മ​റ്റു പ​ല രാ​ജ്യ​ത്തെ ക​ളി​ക്കാ​രെ​യും ക​ണ്ടി​ട്ട് ഞ​ങ്ങ​ള്‍ക്ക് വ​ലി​യ ഭ​യം ഒ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല, കാ​ര​ണം യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ പോ​യി അ​വി​ടെ ഉ​ള്ള ടീ​മു​ക​ളോ​ട് മ​ത്സ​രി​ച്ച​തി​ന്‍റെ ഒ​രു ധൈ​ര്യം ഞ​ങ്ങ​ള്‍ക്കു​ണ്ട​ല്ലോ. ഇ​ന്ത്യ പൂ​ള്‍ എ​യി​ലാ​യി​രു​ന്നു. നാ​ലു ടീ​മു​ക​ളു​ള്ള പൂ​ളി​ല്‍നി​ന്ന് മു​ന്നി​ലെ​ത്തു​ന്ന ര​ണ്ടു ടീ​മു​ക​ള്‍ സൂ​പ്പ​ര്‍ സോ​ള്‍ പൂ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കും. കൂ​ടാ​തെ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യ​തു കൊ​ണ്ട് ന​മ്മ​ള്‍ മു​ന്‍പ് തോ​ല്‍പ്പി​ച്ച അ​തെ ടീം ​ന​മ്മ​ളോ​ട് സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ന് എ​ത്തി​യാ​ല്‍ ആ ​ടീ​മി​നോ​ട് മ​ത്സ​രി​ക്കാ​തെ നേ​രിട്ട്് ഫൈ​ന​ലി​ല്‍ ക​ളി​ക്കാ​നാ​കു​മാ​യി​രു​ന്നു. 

തയാറാക്കിയത്:  സി.കെ. രാജേഷ്കുമാർ


വാർത്തകൾ

Sign up for Newsletter



top