09
July 2020 - 3:06 pm IST

Download Our Mobile App

Flash News
Archives

Market

fitch

സാമ്പത്തിക വ്യവസ്ഥ അഞ്ചു ശതമാനം ചുരുങ്ങും: ഫിച്ച് റിപ്പോർട്ട്

Published:27 May 2020

ലോക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക മേഖലയിലെ സ്തംഭനം മൂലമാണിത്. പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് ലോക് ഡൗൺ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാക്കിയതെന്ന് ഫിച്ച് പറയുന്നു.

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച അഞ്ചു ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസി ഫിച്ചിന്‍റെ റിപ്പോർട്ട്. ലോക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക മേഖലയിലെ സ്തംഭനം മൂലമാണിത്. പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് ലോക് ഡൗൺ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാക്കിയതെന്ന് ഫിച്ച് പറയുന്നു.

2019-20ലെ സാമ്പത്തിക വളർച്ച 3.9 ശതമാനം മാത്രമാണെന്നും അവർ. അതേസമയം, 2021-22ൽ വളർച്ചയിൽ വൻ കുതിപ്പുണ്ടാകുമെന്നും മേയ് മാസത്തിലെ അവരുടെ ആഗോള സാമ്പത്തിക ഔട്ട്ലുക്കിൽ പറയുന്നു. അടുത്ത വർഷം 9.5 ശതമാനം വളർച്ചയാണ് അവർ പ്രവചിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ 0.8 ശതമാനം ചുരുങ്ങുമെന്നാണ് ഏപ്രിലിൽ ഫിച്ച് പറഞ്ഞിരുന്നത്. അതാണിപ്പോൾ അഞ്ചു ശതമാനമായി തിരുത്തിയിരിക്കുന്നത്.

റഷ്യയിലും അഞ്ചു ശതമാനം ചുരുങ്ങുമെന്നാണ് അവരുടെ നിഗമനം. ബ്രസീലിലും മെക്സിക്കോയിലും ആറു മുതൽ ഏഴു വരെ ശതമാനം ചുരുങ്ങും. ഏപ്രിൽ- ജൂൺ ക്വാർട്ടറിൽ ഇന്ത്യയുടെ വളർച്ച നെഗറ്റീവ് 2.7 ശതമാനമാകും. ജൂലൈ- സെപ്റ്റംബറിൽ അത് നെഗറ്റീവ് 12.4 ശതമാനം എന്നാണു ഫിച്ച് കരുതുന്നത്. ലോക് ഡൗൺ നീണ്ടുപോയതാണ് ഇത്ര വലിയ തിരിച്ചടിക്കു കാരണമെന്ന് അവർ. ജൂലൈ- സെപ്റ്റംബറിൽ 1.2 ശതമാനം ചുരുങ്ങും എന്നായിരുന്നു ആദ്യ നിഗമനം.


വാർത്തകൾ

Sign up for Newsletter



top