11
July 2020 - 11:49 pm IST

Download Our Mobile App

Comment

ad-attamaker

'വീട്ടുടമയുടെ കൈയും അഴുക്കുനിറഞ്ഞതാവില്ലേ'; ആട്ടാ മേക്കർ പരസ്യം വിവാദത്തിൽ

Published:27 May 2020

‘നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ സഹായിയെ ചപ്പാത്തി മാവ് കുഴക്കാന്‍ അനുവദിക്കാറുണ്ടോ, അവരുടെ കൈകളില്‍ അണുക്കളുണ്ടായേക്കാം, ആരോഗ്യത്തിലും ശുദ്ധിയിലും ഒത്തുതീര്‍പ്പ് വേണ്ട’ എന്നും തങ്ങളുടെ ആട്ട മേക്കര്‍ വാങ്ങൂ എന്നും പരസ്യ വാചകങ്ങളില്‍ പറയുന്നു.

വീടുകളില്‍ സഹായികളായി ജോലി ചെയ്യുന്നവരെ രോഗാണു വാഹകരായി ചിത്രീകരിക്കുന്ന ഹോം അപ്ലൈയന്‍സസ് കമ്പനിയുടെ പരസ്യം വിവാദത്തില്‍. പ്രമുഖ കമ്പനിയുടെ റോട്ടി മേക്കറിന്‍റെ പരസ്യത്തിലാണ് ഗാര്‍ഹിക തൊഴിലാളികളുടെ കൈകള്‍ ശുചിത്വമില്ലാത്തവയായിരിക്കുമെന്നും രോഗാണു ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പരാമര്‍ശങ്ങളുള്ളത്.

‘നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ സഹായിയെ ചപ്പാത്തി മാവ് കുഴക്കാന്‍ അനുവദിക്കാറുണ്ടോ, അവരുടെ കൈകളില്‍ അണുക്കളുണ്ടായേക്കാം, ആരോഗ്യത്തിലും ശുദ്ധിയിലും ഒത്തുതീര്‍പ്പ് വേണ്ട’ എന്നും തങ്ങളുടെ ആട്ട മേക്കര്‍ വാങ്ങൂ എന്നും പരസ്യ വാചകങ്ങളില്‍ പറയുന്നു. പരസ്യത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ഈ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ തീര്‍ത്തു നിരാശാജനകമാണെന്ന് പറഞ്ഞ് പരസ്യത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിരവധി കമന്‍റുകളും ട്വീറ്റുകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. ഇത്തരമൊരു പരസ്യത്തില്‍ വീട്ടുജോലിക്കാരിയെത്തന്നെ ഉദാഹരണമാക്കിയത് എത്രയോ മോശം കാര്യമാണെന്നും ലൈസോളിന്‍റെ പരസ്യത്തിലേതുപോലെ തറയില്‍ കളിക്കുന്ന കുട്ടിയുടേത് പോലുള്ള എത്രയോ ഉദാഹരണങ്ങളില്ലേയെന്നുമാണ് പരസ്യത്തെക്കുറിച്ചുള്ള കമന്‍റുകളിലൊന്ന്. ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തില്‍ തന്നെ ഇത്തരമൊരു പരസ്യം ഇവര്‍ക്കെങ്ങിനെ കൊടുക്കാന്‍ തോന്നിയെന്നും ചിലര്‍ ചോദിക്കുന്നു.

ഏത് ഏജന്‍സിയാണ് ഈ പരസ്യം തയ്യാറാക്കിയതെന്നും ഇതിന് അംഗീകാരം കിട്ടിയതാണ് ഏറെ ഞെട്ടിപ്പിക്കുന്നതെന്നുമാണ് മറ്റൊരു കമന്‍റ്. വീടുകളിലെ സഹായിമാര്‍ക്കെതിരായ അംഗീകരിക്കാനാവാത്ത മനോഭാവം പരസ്യങ്ങളിലേക്കെത്തുകയാണെന്നും കമ്പനിയോടും പരസ്യ ഏജന്‍സിയോടും പുഛം തോന്നുന്നുവെന്നുമാണ് മറ്റൊരു കമന്‍റ്. ഉപയോഗിക്കാനുള്ള എളുപ്പം, സമയലാഭം എന്നിങ്ങനെ എന്തെല്ലാം പറയാം, വീട്ടുടമയുടെ കൈയും അഴുക്കുനിറഞ്ഞതാവില്ലേ എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്.

വീട്ടു സഹായികളെ വൃത്തിയില്ലാത്തവരായി കരുതുന്ന ഈ മൂന്നാം കിട ആളുകളില്‍നിന്ന് ഒരു ഉല്‍പന്നവും വാങ്ങില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ വീര്‍ സാങ്വി പറഞ്ഞു. കുറച്ചെങ്കിലും മാന്യതയുണ്ടെങ്കില്‍ ഈ വിഷയത്തില്‍ പരസ്യമായി മാപ്പ് പറയാന്‍ കമ്പനി തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പരസ്യം നീക്കം ചെയ്യണണമെന്നും കമ്പനി മാപ്പ് പറയണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 


വാർത്തകൾ

Sign up for Newsletter



top