09
July 2020 - 2:27 pm IST

Download Our Mobile App

Flash News
Archives

Other news

Tom Joseph, Asian Championship, Volleyball

നി​ര്‍ഭാ​ഗ്യ​ത്തി​ന്‍റെ ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷിപ്പ്

Published:27 May 2020

# ടോം ​ജോ​സ​ഫ്

എ​ല്ലാ ഏ​ഷ്യ​ന്‍ ടീ​മു​ക​ളെ​യും അ​ടി​ക്കാ​ന്‍ മാ​ത്രം മി​ക​വ് ഇ​ന്ത്യ​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​വ​ര്‍ത്തി​ച്ചു​പ​റ​ഞ്ഞു.  ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ത്ത​ന്നെ ഇ​ന്ത്യ​യ്ക്ക് നേ​രി​ടേ​ണ്ടി​യി​രു​ന്ന​ത് മു​ന്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ കൊ​റി​യ​ന്‍ ടീ​മി​നെ ആ​യി​രു​ന്നു. വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഞ​ങ്ങ​ള്‍ മ​ത്സ​ര​ത്തി​നാ​യി കോ​ര്‍ട്ടി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​രു ടീ​മു​ക​ളും കോ​ര്‍ട്ടി​ല്‍ എ​ത്തി വാം​അ​പ്പ് ചെ​യ്തു, ട്ര​യ​ല്‍ അ​ടി​ച്ചു.

ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ മ​ത്സ​ര​ക്ര​മം പു​തി​യ​താ​യ​തു കൊ​ണ്ട് എ​ല്ലാ ക​ളി​യി​ലും വി​ജ​യി​ക്കു​ക എ​ന്ന​ത് നി​ര്‍ബ​ന്ധ​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ പൂ​ളി​ല്‍ കൊ​റി​യ, താ​യ്‌​ല​ന്‍ഡ്, യു​എ​ഇ  എ​ന്നീ ശ​ക്ത​രാ​യ ടീ​മു​ക​ള്‍ ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. യൂ​റോ​പ്യ​ന്‍ മ​ത്സ​ര​ത്തി​ല്‍ ഞ​ങ്ങ​ളു​ടെ പ്ര​ക​ട​നം ക​ണ്ട ടീം ​കോ​ച്ച് ആ​യ ഹ​രി​സ്റ്റോ​ലി​വേ സാ​ര്‍ ഞ​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ളെ കു​റി​ച്ച് ന​ന്നാ​യി മ​ന​സി​ലാ​ക്കി​യി​രു​ന്നു. അ​ത​നു​സ​രി​ച്ചാ​ണ് ത​ന്ത്ര​ങ്ങ​ള്‍ മെ​ന​ഞ്ഞ​തും. 

എ​ല്ലാ ഏ​ഷ്യ​ന്‍ ടീ​മു​ക​ളെ​യും അ​ടി​ക്കാ​ന്‍ മാ​ത്രം മി​ക​വ് ഇ​ന്ത്യ​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​വ​ര്‍ത്തി​ച്ചു​പ​റ​ഞ്ഞു.  ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ത്ത​ന്നെ ഇ​ന്ത്യ​യ്ക്ക് നേ​രി​ടേ​ണ്ടി​യി​രു​ന്ന​ത് മു​ന്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ കൊ​റി​യ​ന്‍ ടീ​മി​നെ ആ​യി​രു​ന്നു. വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഞ​ങ്ങ​ള്‍ മ​ത്സ​ര​ത്തി​നാ​യി കോ​ര്‍ട്ടി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​രു ടീ​മു​ക​ളും കോ​ര്‍ട്ടി​ല്‍ എ​ത്തി വാം​അ​പ്പ് ചെ​യ്തു, ട്ര​യ​ല്‍ അ​ടി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ദേ​ശീ​യ ഗാ​നം. അ​തി​നു​ശേ​ഷം പ​താ​ക പ​ര​സ്പ​രം കൈ​മാ​റി. അ​തോ​ടെ മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​നു​ള്ള സ​മ​യ​മാ​യി. റ​ഫ​റി വി​സി​ല്‍ മു​ഴ​ക്കി, മ​ത്സ​രം ആ​രം​ഭി​ച്ചു. ആ​ദ്യ പോ​യി​ന്‍റ് നേ​ടി​ക്കൊ​ണ്ട് ഇ​ന്ത്യ​ക്കു ശു​ഭ​സൂ​ച​ന. എ​ന്നാ​ല്‍, ര​ണ്ടാ​മ​ത്തെ പോ​യി​ന്‍റ് കൊ​റി​യ​യ്ക്കാ​യി​രു​ന്നു. പി​ന്നീ​ട് അ​ങ്ങോ​ട്ട് ഇ​രു ടീ​മും ഒ​പ്പ​ത്തി​നൊ​പ്പം പോ​യി​ന്‍റ് നേ​ടി കൊ​ണ്ട് ഇ​രു​പ​ത് പോ​യി​ന്‍റ് വ​രെ എ​ത്തി. 

ഈ ​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കോ​ച്ചി​ന്‍റെ പെ​ട്ടെ​ന്ന് ഉ​ള്ള ഒ​രു ടൈം ​ഔ​ട്ട്. ച്‌​ല ത​ന്ത്ര​ങ്ങ​ള്‍ പ​റ​ഞ്ഞു​ത​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ആ ​ടൈം ഔ​ട്ട് ക​ഴി​ഞ്ഞു ഇ​ന്ത്യ​ന്‍ ടീം ​കോ​ര്‍ട്ടി​ല്‍ ഇ​റ​ങ്ങി തു​ട​രെ മൂ​ന്നു പോ​യി​ന്‍റു​ക​ള്‍ സ്വ​ന്ത​മാ​ക്കി കൊ​ണ്ട് വ്യ​ക്ത​മാ​യ ലീ​ഡ് പി​ടി​ച്ചു. തു​ട​ര്‍ന്നു​ള്ള ഒ​രു പോ​യി​ന്‍റ് കൊ​റി​യ എ​ടു​ത്ത​തോ​ടെ മി​ക​ച്ച ഒ​രു സ്മാ​ഷി​ലൂ​ടെ ഇ​ന്ത്യ സെ​റ്റ് പോ​യി​ന്‍റി​ല്‍ എ​ത്തി. അ​വ​സാ​ന സ​ര്‍വീ​സ് കൊ​റി​യ​ന്‍ ടീ​മി​ന് പാ​സ്സ് പൊ​ട്ടു​ക​യും ചെ​യ്ത​തോ​ടെ ഇ​ന്ത്യ​ന്‍ ടീം ​ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാ​മ​ത്തെ സെ​റ്റി​ല്‍ കൊ​റി​യ​ന്‍ ടീ​മി​ന്‍റെ തി​രി​ച്ച​ടി​യാ​യി​രു​ന്നു. ന​ല്ല മ​ത്സ​രം ന​ട​ന്നു​വെ​ങ്കി​ലും കൊ​റി​യ​ന്‍ ടീം ​ആ സെ​റ്റ് സ്വ​ന്ത​മാ​ക്കി. 

മൂ​ന്നാ​മ​ത്തെ സെ​റ്റ് ആ​യ​തോ​ടെ കൊ​റി​യ ത​ന്നെ വ്യ​ക്ത​മാ​യ പോ​യി​ന്‍റു​ക​ള്‍ ലീ​ഡ് ചെ​യ്തു കൊ​ണ്ടി​രു​ന്നു. ഇ​ന്ത്യ​യ്ക്ക് ന​ല്ല​തു​പോ​ലെ ക​ളി​ക്കാ​നും സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ മൂ​ന്നാം സെ​റ്റും കൊ​റി​യ​യ്ക്ക്.  ഇ​തോ​ടെ ക​ളി​യി​ല്‍ കൊ​റി​യ മു​ന്നി​ലാ​യി. ഇ​നി​യു​ള്ള ര​ണ്ടു സെ​റ്റും നേ​ടി​യാ​ല്‍ മാ​ത്ര​മേ ഇ​ന്ത്യ​ക്കു ജ​യി​ക്കാ​നാ​കൂ എ​ന്ന അ​വ​സ്ഥ. എ​ങ്കി​ലും ഞ​ങ്ങ​ളും ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു. കോ​ച്ചി​ന് ഞ​ങ്ങ​ളു​ടെ മേ​ല്‍ വ​ലി​യ പ്ര​തീ​ക്ഷ ത​ന്നെ. അ​ടു​ത്ത ര​ണ്ടു സെ​റ്റ് മ​ത്സ​ര​വും നി​ങ്ങ​ള്‍ക്ക് നേ​ടാ​ന്‍ ക​ഴി​യു​മെ​ന്നും യൂ​റോ​പ്യ​ന്‍ ടീ​മു​ക​ളെ പോ​ലും തോ​ല്‍പ്പി​ച്ച നി​ങ്ങ​ള്‍ക്ക് നി​ങ്ങ​ളു​ടെ ക​ളി പു​റ​ത്തെ​ടു​ത്താ​ല്‍ എ​ന്താ​യാ​ലും ഈ ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​നാ​ലാം സെ​റ്റ് മ​ത്സ​രം ആ​രം​ഭി​ച്ചു ആ​ദ്യ​മൊ​ക്കെ കൊ​റി​യ മു​ന്നി​ട്ടു നി​ന്നെ​ങ്കി​ലും ഇ​ന്ത്യ ഫോ​മി​ലേ​ക്ക് തി​രി​ച്ചു വ​ന്നു. 

ശ​ക്ത​മാ​യ സ്മാ​ഷും മി​ക​ച്ച പ്ര​തി​രോ​ധ​വും കൂ​ടി​യാ​യ​പ്പോ​ള്‍ നാ​ലാ​മ​ത്തെ സെ​റ്റ് ഇ​ന്ത്യ​ക്ക്. ഇ​തോ​ടെ 2-2 നി​ല​യി​ലാ​യി മ​ത്സ​രം. നി​ര്‍ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റ് പോ​രാ​ട്ടം 15 പോ​യി​ന്‍റി​ന്‍റേ​താ​യി​രു​ന്നു. മ​ത്സ​രം തു​ട​ങ്ങി. ഓ​രോ പോ​യി​ന്‍റി​നാ​യി കോ​ര്‍ട്ടി​ല്‍ പോ​രാ​ട്ടം മു​റു​കി. സെ​റ്റ് പാ​തി വ​ഴി​യെ​ത്തി​യ​പ്പോ​ള്‍ പോ​യി​ന്‍റു​നി​ല ഇ​ന്ത്യ 7, കൊ​റി​യ 8. ശ​ക്ത​മാ​യി പോ​രാ​ട്ട​ത്തി​നി​ടെ കോ​ര്‍ട്ട് ചെ​യ്ഞ്ച്. ഈ ​വേ​ള​യി​ല്‍ ഞ​ങ്ങ​ളു​ടെ കോ​ച്ചി​ന്‍റെ വ​ക ഒ​രു ടൈം ​ഔ​ട്ട്. ആ ​സ​മ​യ​ത്ത് കോ​ച്ച് ഞ​ങ്ങ​ളോ​ട് ഒ​രു കാ​ര്യ​മേ പ​റ​ഞ്ഞി​രു​ന്നു എ​ന്തെ​ന്നാ​ല്‍ ഇ​നി നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ ഒ​രു 10 മി​നി​ട്ട് മാ​ത്ര​മേ മു​ന്നി​ല്‍ ഉ​ള്ളൂ എ​ന്നു ക​രു​തു​ക. 

ആ 10 ​മി​നി​റ്റ് കൊ​ണ്ട് നി​ങ്ങ​ള്‍ക്ക് ക​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് എ​ത്ര​ത്തോ​ള​മെ​ന്ന് എ​നി​ക്ക് ഈ ​കോ​ര്‍ട്ടി​ല്‍ കാ​ണി​ച്ചു ത​ര​ണം. - കോ​ച്ച് പ​റ​ഞ്ഞു. കോ​ച്ചി​ന്‍റെ വാ​ക്കു​ക​ള്‍ ന​ല്‍കി​യ ഊ​ര്‍ജ​ത്തി​ല്‍ അ​സാ​മാ​ന്യ​മി​ക​വോ​ടെ ഇ​ന്ത്യ ക​ളി​ച്ചു. ആ​ദ്യം പോ​യി​ന്‍റ് നി​ല കൊ​റി​യ​യ്‌​ക്കൊ​പ്പം, പി​ന്നീ​ട് ലീ​ഡ്. പീ​ന്നീ​ട് കൊ​റി​യ ലീ​ഡ് നേ​ടി. ഇ​തി​നി​ടെ, കൊ​റി​യ​യു​ടെ ക​ന​ത്ത ഒ​രു സ​ര്‍വീ​സ് വ​ന്ന​ത്  ഇ​ന്ത്യ പു​ഷ്പം പോ​ലെ പാ​സ്സ് എ​ടു​ക്കു​ക​യും അ​ത് ഫി​നി​ഷ് ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ ടീ​മു​ക​ള്‍ ത​മ്മി​ല്‍ ഉ​ള്ള പോ​യി​ന്‍റ് തു​ല്യ​മാ​യി. പി​ന്നീ​ട് ന​ട​ന്ന​ത് തീ​പ്പൊ​രി പോ​രാ​ട്ട​മാ​യി​രു​ന്നു, അ​തേ​ക്കു​റി​ച്ചു പ​റ​യാ​ന്‍ വാ​ക്കു​ക​ള്‍ പോ​രാ. സാ​ര്‍ പ​റ​ഞ്ഞ 10 മി​നി​റ്റി​നു​ള്ളി​ല്‍ ഏ​ഷ്യ​ന്‍ ചാം​പ്യ​ന്മാ​രാ​യ കൊ​റി​യ​യെ ത​റ​പ​റ്റി​ച്ച് ഇ​ന്ത്യ ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​ലെ ആ​ദ്യ​ജ​യം ആ​ഘോ​ഷി​ച്ചു.  

ര​ണ്ടാ​മ​ത്തെ മ​ത്സ​രം യു​എ​ഇ​ക്കെ​തി​രേ​യാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ശ​ക്ത​രാ​യ കൊ​റി​യ​യെ തോ​ല്‍പ്പി​ച്ച ധൈ​ര്യ​ത്തി​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഞ​ങ്ങ​ള്‍ നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ള്‍ക്ക് യു​എ​ഇ ടീ​മി​നെ​യും തോ​ല്‍പ്പി​ച്ചു. അ​ടു​ത്ത മ​ത്സ​രം താ​യ്‌​ല​ന്‍ഡി​നോ​ട്. മി​ക​ച്ച ക​ളി താ​യ്‌​ല​ന്‍ഡ് കാ​ഴ്ച​വ​ച്ചെ​ങ്കി​ലും ഇ​ന്ത്യ​യെ മ​റി​ക​ട​ക്കാ​ന്‍ അ​തു​പോ​രാ​യി​രു​ന്നു. തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ക്കു ജ​യം. നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ള്‍ക്കാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ഇ​തോ​ടെ എ​ല്ലാ ടീ​മു​ക​ളോ​ടും വി​ജ​യി​ച്ചു കൊ​ണ്ട് ഇ​ന്ത്യ പൂ​ള്‍ വി​ജ​യി​യാ​യി. ഇ​തോ​ടെ ഇ​ന്ത്യ സൂ​പ്പ​ര്‍ സോ​ണ്‍ പൂ​ളി​ലെ​ത്തി. 

അ​വി​ടെ ഇ​ന്ത്യ​യെ കാ​ത്തി​രു​ന്ന​ത് ജ​പ്പാ​ന്‍, ഇ​റാ​ന്‍, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ ടീ​മു​ക​ളാ​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​മ​ത്സ​രം അ​വ​സാ​നി​ച്ച ശേ​ഷം പി​റ്റേ​ദി​വ​സം മ​ത്സ​ര​ങ്ങ​ളി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ ചൈ​നീ​സ് പ​ട്ട​ണ​മൊ​ക്കെ കാ​ണാ​നാ​യി ഞ​ങ്ങ​ളി​റ​ങ്ങി. ഞ​ങ്ങ​ള്‍ക്ക് അ​നു​വ​ദി​ച്ച വ​ണ്ടി​യി​ല്‍ ഒ​രു പാ​ര്‍ക്കി​ലേ​ക്ക് പോ​യി. പാ​ര്‍ക്കി​ല്‍ എ​ത്തി അ​വി​ടെ കു​റ​ച്ചു​സ​മ​യം ചെ​ല​വ​ഴി​ച്ചു. മ​ന​സ്സി​നും ശ​രീ​ര​ത്തി​നും പു​തി​യ ഉ​ണ​ര്‍വു​മാ​യി പാ​ര്‍ക്കി​ല്‍നി​ന്നു ഞ​ങ്ങ​ള്‍ മ​ട​ങ്ങി. സൂ​പ്പ​ര്‍ സോ​ണി​ല്‍ എ​ത്തി​യ ന​മു​ക്ക് ഇ​നി ര​ണ്ടു മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചാ​ല്‍ സെ​മി ഫൈ​ന​ലി​ല്‍ എ​ത്തു​മെ​ന്നും നി​ങ്ങ​ള്‍ക്ക് അ​തി​നു ക​ഴി​യു​മെ​ന്നും കോ​ച്ച് പ​റ​ഞ്ഞു. പി​റ്റേ ദി​വ​സ​മാ​യി​രു​ന്നു ക​ളി.  സൂ​പ്പ​ര്‍ സോ​ണി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ക​രു​ത്ത​രാ​യ ജ​പ്പാ​ന്‍. മ്ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ കോ​ര്‍ട്ടി​ലെ​ത്തി. 

ഉ​യ​രം കു​റ​ഞ്ഞ ക​ളി​ക്കാ​രാ​ണ് ജ​പ്പാ​ന്‍ ടീ​മി​ലു​ള്ള​ത്. എ​ന്നാ​ല്‍, അ​വ​രു​ടെ ക​ളി​യു​ടെ വേ​ഗ​ത അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്. അ​തു​കൂ​ടാ​തെ ന​ല്ല സ​ര്‍വീ​സ് സ്പെ​ഷ്യ​ലി​സ്റ്റൂ​ക​ളും അ​വ​ര്‍ക്കു​ണ്ടാ​യി​രു​ന്നു. മു​ന്‍ വ​ര്‍ഷ​ത്തെ ക​ളി ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​പ്പാ​ന്‍ ടീ​മി​നോ​ട് ഏ​റ്റു​മു​ട്ടു​ന്ന​തി​ല്‍ അ​ല്‍പ്പം ഭ​യം തോ​ന്നി​യി​രു​ന്നു. എ​ങ്കി​ലും ആ​ദ്യ പൂ​ളി​ല്‍ നി​ന്നും ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി എ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ ഞ​ങ്ങ​ള്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി. ജ​പ്പാ​ന്‍ സ്പീ​ഡ് ഗെ​യി​മി​ലൂ​ടെ പ​ല ഭാ​ഗ​ത്തു നി​ന്നും അ​റ്റാ​ക്ക് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ന്‍ ടീ​മും പ​ല കോ​മ്പി​നേ​ഷ​നി​ലൂ​ടെ തി​രി​ച്ച​ടി കൊ​ടു​ത്തു. ര​ണ്ടു ടീ​മു​ക​ളും ബോം​ബ് വ​ര്‍ഷി​ക്കു​ന്ന പോ​ലെ ഉ​ള്ള കി​ടി​ല​ന്‍ സ്മാ​ഷു​ക​ള്‍ കോ​ര്‍ട്ടി​ല്‍ അ​ടി​ച്ചു. ഇ​തോ​ടെ മ​ത്സ​രം വാ​ശി​യാ​യി. 

ഓ​രോ പോ​യി​ന്‍റും നി​ര്‍ണാ​യ​ക​മാ​യി. ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള ക​ളി എ​ന്നു​ത​ന്നെ പ​റ​യാം. ആ​ദ്യ​മൊ​ക്കെ തു​ല്യ​നി​ല​യി​ല്‍ മു​ന്നോ​ട്ടു നീ​ങ്ങി എ​ങ്കി​ലും ജ​പ്പാ​ന്‍ ടീ​മി​ന്‍റെ നൂ​റു മൈ​ല്‍ വേ​ഗ​ത്തി​ല്‍ വ​രു​ന്ന ചി​ല ജം​പ് ആ​ന്‍ഡ് സ​ര്‍വീ​സു​ക​ള്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​യി. ഇ​തോ​ടെ ആ​ദ്യ സെ​റ്റ് ഇ​ന്ത്യ​ന്‍ ടീ​മി​ന് ന​ഷ്ട​മാ​യി. ര​ണ്ടാം സെ​റ്റി​ലും ജ​പ്പാ​ന്‍ ടീ​മി​ന്‍റെ പ്ര​ക​ട​നം ഉ​ജ്വ​ല​മാ​യി​രു​ന്നു.  ഈ ​സ​മ​യ​ത്തു കോ​ച്ച് കു​റെ പ്ല​യേ​ഴ്‌​സി​നെ മാ​റ്റി പ​രീ​ക്ഷി​ച്ചി​ച്ചും ടൈം ​ഔ​ട്ട് വി​ളി​ച്ചും മ​റ്റു​മൊ​ക്കെ ത​ന്ത്ര​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി. എ​ന്നാ​ല്‍, ആ ​ത​ന്ത്ര​ങ്ങ​ളൊ​ക്കെ മ​റി​ക​ട​ന്ന് ജ​പ്പാ​ന്‍ ര​ണ്ടാ​മ​ത്തെ സെ​റ്റും സ്വ​ന്ത​മാ​ക്കി. 26-24 എ​ന്ന ക്ര​മ​ത്തി​ലാ​യി​രു​ന്നു ര​ണ്ടാം സെ​റ്റ് ജ​പ്പാ​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നാം സെ​റ്റി​ല്‍ ഇ​ന്ത്യ ശ​ക്ത​മാ​യി പൊ​രു​തി​യെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷ​ങ്ങ​ളി​ല്‍ വ​രു​ത്തി​യ പി​ഴ​വു മൂ​ലം ഈ ​സെ​റ്റും മാ​ച്ചും ഇ​ന്ത്യ​ക്ക് വ​ഴ​ങ്ങേ​ണ്ടി​വ​ന്നു. 28-26 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ജ​പ്പാ​ന്‍ മൂ​ന്നാം സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്.  

കോ​ച്ച് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു സൂ​പ്പ​ര്‍ സോ​ണ്‍ ക​ട​ന്നു മു​ന്നേ​റ​ണ​മെ​ങ്കി​ല്‍ ഇ​നി​യു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കു വി​ജ​യി​ച്ചേ തീ​രൂ. വി​ജ​യി​ച്ചാ​ലു​ള്ള നേ​ട്ടം, കൊ​റി​യ​യാ​ണ് അ​ടു​ത്ത ലെ​വ​ലി​ല്‍ ഇ​ന്ത്യ​ക്കു നേ​രി​ടേ​ണ്ട​തെ​ങ്കി​ല്‍ മു​മ്പ് തോ​ല്‍പ്പി​ച്ച​തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ ഇ​ന്ത്യ​ക്ക് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റാ​നാ​കും.  അ​ടു​ത്ത മ​ത്സ​രം പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നോ​ടാ​യി​രു​ന്നു. മു​മ്പ് പ​ല​വ​ട്ടം പാ​ക്കി​സ്ഥാ​നെ ത​ക​ര്‍ത്തെ​റി​ഞ്ഞ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ ഇ​ന്ത്യ ക​ളി​ക്കാ​നി​റ​ങ്ങി. ആ​ത്മ​വി​ശ്വാ​സം വെ​റു​തെ​യാ​യി​ല്ല. നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ള്‍ക്ക് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ കെ​ട്ടു​കെ​ട്ടി​ച്ചു.  അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ അ​ടു​ത്ത പൂ​ളി​ലേ​ക്കു മു​ന്നേ​റു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി. 

എ​ന്നാ​ല്‍, എ​തി​രാ​ളി​ക​ള്‍ വോ​ളി ലോ​ക​ത്തെ ക​രു​ത്ത​രാ​യ ഇ​റാ​നാ​യി​രു​ന്നു. എ​ങ്കി​ലും മു​മ്പ് ഇ​റാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ടീ​മാ​ണ് ഇ​ന്ത്യ എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇ​റ​ങ്ങി. മ​ത്സ​രം ആ​രം​ഭി​ച്ചു. ഇ​രു ടീ​മും ന​ല്ല​തു​പോ​ലെ ക​ളി​ച്ചെ​ങ്കി​ലും ആ​ദ്യ സെ​റ്റ് ഇ​റാ​നാ​യി​രു​ന്നു നേ​ടി​യ​ത്. ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും സെ​റ്റു​ക​ളി​ല്‍ ഇ​ന്ത്യ​യു​ടെ താ​ണ്ഡ​വ​മാ​യി​രു​ന്നു കോ​ര്‍ട്ടി​ല്‍ അ​ര​ങ്ങേ​റി​യ​ത്. വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വ​ത്തോ​ടെ ഇ​ന്ത്യ സെ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി. 

നാ​ലാ​മ​ത്തെ സെ​റ്റ് അ​ത്യ​ധി​കം വാ​ശി​യേ​റി​യ​താ​യി. ഓ​രോ പോ​യി​ന്‍റും നി​ര്‍ണാ​യ​കം. വി​യ​ര്‍പ്പൊ​ഴു​ക്കി ഇ​രു​ടീ​മും കു​തി​ച്ചു. എ​ന്നാ​ല്‍, ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചി​ട്ടും 30-28 എ​ന്ന നി​ല​യി​ല്‍ ഇ​റാ​നു മു​ന്നി​ല്‍ സെ​റ്റും മ​ത്സ​ര​വും അ​ടി​യ​റ​വ​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ നി​ര്‍ഭാ​ഗ്യം കൊ​ണ്ട് പു​റ​ത്താ​യി. ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ അ​ഞ്ചാം സ്ഥാ​ന​വു​മാ​യി ഇ​ന്ത്യ വി​ഷ​മ​ത്തോ​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. 

തയാറാക്കിയത്: സി.കെ. രാജേഷ്കുമാർ


വാർത്തകൾ

Sign up for Newsletter



top