11
July 2020 - 11:50 pm IST

Download Our Mobile App

Special

frog.jpg

ഒരാളെ എപ്പോഴും മണ്ടനാക്കാനാവില്ലല്ലോ... വിരൽ കടിച്ച് മുറിച്ച് തവള

Published:27 May 2020

മൊബൈലിന്‍റെ മുൻപിൽ നിർത്തി തവളയെ കബളിപ്പിക്കുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വിഡിയോ പങ്കുവെച്ചത്.

ഒരാളെ എല്ലാക്കാലവും മണ്ടനാക്കാൻ പറ്റില്ല എന്നു കേട്ടിട്ടില്ലേ. ഈ പറഞ്ഞത് സത്യമാണെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മൊബൈലിന്‍റെ മുൻപിൽ നിർത്തി തവളയെ കബളിപ്പിക്കുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വിഡിയോ പങ്കുവെച്ചത്.

ഉറുമ്പുകളുടെ ദൃശ്യമാണ് മൊബൈലിലൂടെ തവളയെ കാണിക്കുന്നത്. ഉറുമ്പുകളെ കാണുന്ന തവള ഇരയാണെന്ന് കരുതി ഇതിനെ ചാടി പിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശ്രമം വിഫലമാകുന്നു. വിഡിയോയുടെ അവസാനമാണ് രസകരമായ സംഭവം.

മൊബൈൽ പിടിച്ചിരിക്കുന്ന വ്യക്തി തന്‍റെ വിരൽ ഫോണിലേക്ക് തിരിക്കുമ്പോൾ തവള ചാടി വിരലിൽ കടിക്കുന്നിടത്ത് വച്ചാണ് വിഡിയോ അവസാനിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top