11
July 2020 - 10:03 pm IST

Download Our Mobile App

Special

oru-covid-kalyanam-shortfilm-viral

ഒരു കോവിഡ് കല്യാണത്തിന്റെ ആദ്യരാത്രി വൈറലാകുന്നു

Published:27 May 2020

# ബിനീഷ് മള്ളൂശേരി 

പല കല്യാണങ്ങളും ഒപ്പമുള്ളവർ മൊബൈലിൽ പകർത്തി ലൈവായും അല്ലാതെയും ബന്ധുക്കളും നാട്ടുകാരും കാണുന്നുമുണ്ട്. പക്ഷെ ഇത് ലൈവല്ല ലെവല് വേറെയാണ്. അതും 'ഒരു കോവിഡ് കല്യാണത്തിന്റെ' ആദ്യരാത്രി. മുപ്പതിനാലായിരത്തിലധികം പേരാണ് ഇതിനോടകം ആദ്യരാത്രി കണ്ടത്.

കോട്ടയം: ഒരു ആദ്യരാത്രിയാണിപ്പോൾ യൂട്യൂബിൽ തരംഗം. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് വിരലിൽ എണ്ണാവുന്ന ആളുകളെ മാത്രം ചേർത്ത് ആർഭാടമില്ലാതെ നിരവധി കല്യാണങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്. പല കല്യാണങ്ങളും ഒപ്പമുള്ളവർ മൊബൈലിൽ പകർത്തി ലൈവായും അല്ലാതെയും ബന്ധുക്കളും നാട്ടുകാരും കാണുന്നുമുണ്ട്. പക്ഷെ ഇത് ലൈവല്ല ലെവല് വേറെയാണ്. അതും 'ഒരു കോവിഡ് കല്യാണത്തിന്റെ' ആദ്യരാത്രി. മുപ്പതിനാലായിരത്തിലധികം പേരാണ് ഇതിനോടകം ആദ്യരാത്രി കണ്ടത്.

 

കേട്ട് ഞെട്ടണ്ട. കൊവിഡ് ലോക്ക്ഡൗൺ കാലവുമായി ബന്ധപ്പെട്ട് നിരവധി ഹൃസ്വചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടുകഴിഞ്ഞു. പക്ഷെ കൊവിഡ് കാലത്തെ ഒരു ആദ്യരാത്രിയുടെ പശ്ചാത്തലം കാണിച്ച് അതിൽ നര്‍മത്തിന്റെ മേമ്പൊടി ചേർത്ത്   രസകരമായി അവതരിപ്പിക്കുന്നതിനൊപ്പം ഒരു നല്ല സന്ദേശവും ഉള്‍ക്കൊള്ളിച്ചാണ് 'ഒരു കോവിഡ് കല്യാണം' എന്ന ഹൃസ്വചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ലോക്ക് ഡൗണിലെ നിയന്ത്രണങ്ങള്‍ ജനങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത നര്‍മത്തിലൂടെ അവതരിപ്പിക്കുകയാണ് ഒരു കോവിഡ് കല്യാണം എന്ന ഹ്രസ്വചിത്രത്തിലൂടെ മിനിസ്‌ക്രീൻ  താരം പോള്‍സണ്‍ കൂത്താട്ടുകുളവും സംഘവും. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും പോള്‍സണ്‍ തന്നെ.   ലോക്ക്ഡൗൺ കാലത്തെ ഒരു ആദ്യരാത്രിയാണ് ഇതിവൃത്തം. 5 മിനിറ്റും 51 സെക്കന്റും ദൈർഘ്യമുള്ള ചിത്രത്തിൽ ഒരു വീടിന്റെ പൂമുഖവും കിടപ്പുമുറിയും മാത്രമാണ് ലൊക്കേഷൻ.

രഞ്ജീഷ് ഗോവിന്ദന്‍ സംവിധാനം ചെയ്ത ഹൃസ്വ ചിത്രത്തില്‍ പോള്‍സണ്‍ കൂത്താട്ടുകുളവും കലാമണ്ഡലം അനുബാലയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വിവാഹ ശേഷം ആദ്യരാത്രിയിൽ കയ്യിൽ പാൽ ഗ്ളാസ്സുമായി കടന്നുവരുന്ന വധുവിനെ കാത്തിരിക്കുന്ന വരന്റെ ആദ്യ സീൻ മുതൽ ചിത്രത്തിന്റെ അവസാന ഭാഗം വരെ ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള വകയുണ്ട്. ഒപ്പം ഒരു നല്ല സന്ദേശവും പ്രേക്ഷകർക്ക് നൽകുന്നു. സെല്ലുലോയ്ഡ് ഫിലിംസിന്റെ ബാനറിൽ നിര്‍മിച്ച ഷോര്‍ട്ട്ഫിലിമിന്റെ ഛായാഗ്രഹണം പ്രവീണും എഡിറ്റിങ് ജയന്‍ സെല്ലുലോയിഡും നിര്‍വഹിച്ചിരിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top