09
July 2020 - 1:28 pm IST

Download Our Mobile App

Flash News
Archives

Mollywood

oduvil-unnikrishnan

ഒ​ടു​വി​ല്‍ ഓ​ർ​മ​യാ​യി​ട്ട് പ​തി​നാ​ല് വ​ർ​ഷ​ങ്ങ​ൾ

Published:28 May 2020

നാ​നൂ​റോ​ളം സി​നി​മ​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ന്‍റെ വ​ല​ത്തെ ചു​മ​ലി​ൽ സ​ദാ സ​മ​യം കൊ​ണ്ട് ന​ട​ക്കു​ന്ന തോ​ർ​ത്ത് മു​ണ്ടി​നെ പോ​ലും അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളെ തീ​വ്ര​മാ​ക്കാ​ൻ അ​തി വി​ദ​ഗ്‌​ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് ന​മു​ക്ക് അ​റി​യാം

ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പ​തി​നാ​ല് വ​ർ​ഷ​മാ​യി. പേ​രി​ൽ ഒ​ടു​വി​ൽ എ​ന്നു​ണ്ടെ​ങ്കി​ലും ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ അ​ദ്ദേ​ഹം അ​ന്നും ഇ​ന്നും ഒ​ന്നാ​മ​ൻ ത​ന്നെ​യാ​ണ്. ചി​ല താ​ര​ങ്ങ​ൾ​ക്ക് പി​ൻ​ഗാ​മി​ക​ളെ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​ത്ത​ര​ത്തി​ൽ ഇ​ന്നും മ​ല​യാ​ള സി​നി​മ​യി​ൽ ഒ​ടു​വി​ലി​ന്‍റെ സ്ഥാ​നം ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

നാ​നൂ​റോ​ളം സി​നി​മ​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ന്‍റെ വ​ല​ത്തെ ചു​മ​ലി​ൽ സ​ദാ സ​മ​യം കൊ​ണ്ട് ന​ട​ക്കു​ന്ന തോ​ർ​ത്ത് മു​ണ്ടി​നെ പോ​ലും അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളെ തീ​വ്ര​മാ​ക്കാ​ൻ അ​തി വി​ദ​ഗ്‌​ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് ന​മു​ക്ക് അ​റി​യാം. 2002 ഇ​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നി​ഴ​ൽ​കൂ​ത്ത്‌, ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ഹു​മ​തി നേ​ടി​ക്കൊ​ടു​ത്തു.

ക​ല​യി​ല്‍ സം​ഗീ​ത​മാ​യി​രു​ന്നു ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ന് ആ​ദ്യം കൂ​ട്ട്. 1944 ഫെ​ബ്രു​വ​രി 13ന് ​തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ എ​ങ്ക​ക്കാ​ട്ട് ഒ​ടു​വി​ൽ വീ​ട്ടി​ൽ കൃ​ഷ്‍ണ​മേ​നോ​ന്‍റെ​യും പാ​റു​ക്കു​ട്ടി അ​മ്മ​യു​ടേ​യും മ​ക​നാ​യി ആ​ണ് ഉ​ണ്ണി​കൃ​ഷ്‍ണ​ൻ ജ​നി​ച്ച​ത്. ത​ബ​ല, മൃ​ദം​ഗം എ​ന്നി​വ ചെ​റു​പ്പ​ത്തി​ലെ അ​ഭ്യ​സി​ച്ചു. സം​ഗീ​ത ട്രൂ​പ്പു​ക​ളി​ല്‍ ക​ലാ​ജീ​വി​തം തു​ട​ങ്ങി​യ ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ൻ കെ​പി​എ​സി, കേ​ര​ള ക​ലാ​വേ​ദി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. 1970ല്‍ ​ദ​ര്‍ശ​നം എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി.

 ഇ​ന്നും ആ​രാ​ധ​ക​ര്‍ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ട്ടേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ന്‍റെ​താ​യി​ട്ടു​ള്ള​ത്. ദേ​വാ​സു​ര​ത്തി​ലെ പെ​രി​ങ്ങോ​ട​ര്‍, അ​നി​യ​ൻ ബാ​വ ചേ​ട്ട​ൻ ബാ​വ, ഒ​രു ചെ​റു​പു​ഞ്ചി​രി, വ​ള​യം, മ​ഴ​വി​ൽ കാ​വ​ടി, പൊ​ന്മു​ട്ട​യി​ടു​ന്ന താ​റാ​വ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​ങ്ങ​നെ ഒ​ട്ടേ​റെ​യു​ണ്ട് ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ന്‍റെ​താ​യി​ട്ട്. ചി​രി​പ്പി​ക്കു​ന്ന വേ​ഷ​ങ്ങ​ളും ഒ​ടു​വി​ല്‍ മി​ക​ച്ച​താ​ക്കി. അ​തു​പോ​ലെ ത​ന്നെ വി​ഷ​മ​ത്തി​ലാ​ക്കു​ന്ന​തും. ഏ​തു​ത​രം ക​ഥാ​പാ​ത്ര​മാ​യാ​ലും അ​ത് മി​ക​വു​റ്റ​താ​ക്കു​ക​യാ​യി​രു​ന്നു ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ൻ.

 നാ​ട്ടു​വ​ര​മ്പ​ത്തൂ​ടെ ന​ട​ക്കു​ന്ന ഗ്രാ​മീ​ണ​നാ​യി​ട്ടാ​കും ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​നെ മ​ല​യാ​ളി​ക​ള്‍ ഓ​ര്‍ക്കു​ക. നാ​ട്ടു​ന​ന്മ​യും ശു​ദ്ധ​മ​ന​സും ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ മി​ക്ക​വ​ര്‍ക്കു​മു​ണ്ട്. ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ന്‍റെ ലാ​ളി​ത്യ​വും നി​ഷ്‍ക​ള​ങ്ക​ത​യും ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍ക്കും ചേ​രു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യാം. എ​ത്ര ത​ന്മ​യ​ത്വ​ത്തോ​ടെ​യാ​യി​രു​ന്നു ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ന്‍റെ വേ​ഷ​പ്പ​ക​ര്‍ച്ച​യെ​ന്ന് പ​റ​ഞ്ഞ​റി​യേ​ണ്ട ആ​വ​ശ്യ​മി​ല്ല മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ക്ക്. ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും സ്വ​ന്തം നാ​ട്ടി​ല്‍ ക​ണ്ടെ​ത്താ​ൻ പോ​ന്ന വി​ധം പ്രേ​ക്ഷ​ക​ന് അ​ടു​പ്പ​മു​ള്ള​വ​രെ​യാ​യി​രു​ന്നു ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്‍ണ​ൻ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ച​ത്.

വ​റു​തി​യു​ടെ ചെ​റു​പ്പ​കാ​ലം ക​ട​ന്ന് നാ​ട​ക തി​ര​ശീ​ല​യി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത് കൊ​ണ്ടാ​ക​ണം. ഓ​രോ ഫ്രെ​യി​മി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ  അ​ഭി​ന​യം പ്രേ​ക്ഷ​ക​ന് അ​നു​ഭ​വ ഭേ​ദ്യ​മാ​യ​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖം ജീ​വി​ത​ത്തി​ന്‍റെ തി​ര​ശീ​ല താ​ഴ്ത്തി​യ​പ്പോ​ൾ, മ​ല​യാ​ള​ത്തി​ന് ന​ഷ്ട​മാ​യ​ത് ജീ​വി​ത​ത്തെ ഭാ​വ​പ​ക​ർ​ച്ച​ക​ൾ ഏ​തു​മി​ല്ലാ​തെ അ​ഭ്ര​പാ​ളി​ക​ളി​ൽ എ​ത്തി​ച്ച മ​ഹാ​ന​ട​നെ​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top