11
July 2020 - 11:48 pm IST

Download Our Mobile App

Cricket

India Cricket, Ben Stokes, Cricket News

ഇ​ന്ത്യ​ക്കെ​തി​രേ ബെൻ സ്റ്റോ​ക്സ്

Published:28 May 2020

ഇം​ഗ്ല​ണ്ട് വേ​ദി​യാ​യ ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ന്‍റെ പ്രാ​ഥ​മി​ക റൗ​ണ്ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. ഈ ​മ​ല്‍സ​ര​ത്തി​ല്‍ ഇ​ന്ത്യ 31 റ​ണ്‍സി​നു തോ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ക്കു നേ​രി​ട്ട ഏ​ക പ​രാ​ജ​യം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. മ​ത്സ​ര​ശേ​ഷം ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി മ​ല്‍സ​ര​വേ​ദി​യാ​യ ഗ്രൗ​ണ്ടി​നെ​ക്കു​റി​ച്ചും പ​രാ​മ​ര്‍ശി​ച്ചി​രു​ന്നു.

ല​ണ്ട​ന്‍: ടീം ​ഇ​ന്ത്യ​ക്കും പ്ര​മു​ഖ താ​ര​ങ്ങ​ള്‍ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഇം​ഗ്ല​ണ്ടി​ന്‍റെ സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്‌​സ്. ഓ​ണ്‍ ഫ​യ​റെ​ന്ന ത​ന്‍റെ പു​സ്ത​ക​ത്തി​ലാ​ണ് രോ​ഹി​ത് ശ​ര്‍മ- വി​രാ​ട് കോ​ഹ്‌​ലി സ​ഖ്യ​ത്തെ​ക്കു​റി​ച്ചും മു​ന്‍ നാ​യ​ക​ന്‍ എം​എ​സ് ധോ​ണി​യെ​ക്കു​റി​ച്ചും സ്‌​റ്റോ​ക്‌​സ് വി​മ​ര്‍ശ​ന​മു​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തെ​ക്കു​റി​ച്ചും ഈ ​ക​ളി​യി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച​മാ​ണ് സ്റ്റോ​ക്‌​സ് രം​ഗ​ത്തു വ​ന്ന​ത്.

ഇം​ഗ്ല​ണ്ട് വേ​ദി​യാ​യ ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ന്‍റെ പ്രാ​ഥ​മി​ക റൗ​ണ്ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. ഈ ​മ​ല്‍സ​ര​ത്തി​ല്‍ ഇ​ന്ത്യ 31 റ​ണ്‍സി​നു തോ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ക്കു നേ​രി​ട്ട ഏ​ക പ​രാ​ജ​യം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. മ​ത്സ​ര​ശേ​ഷം ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി മ​ല്‍സ​ര​വേ​ദി​യാ​യ ഗ്രൗ​ണ്ടി​നെ​ക്കു​റി​ച്ചും പ​രാ​മ​ര്‍ശി​ച്ചി​രു​ന്നു. ഇ​തി​നെ​യും സ്‌​റ്റോ​ക്‌​സ് ത​ന്‍റെ പു​സ്ത​ക​ത്തി​ല്‍ വി​മ​ര്‍ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മ​ല്ല ലോ​ക​ക​പ്പി​ലെ ഓ​രോ ക​ളി​ലെ​യും അ​ദ്ദേ​ഹം ഓ​ണ്‍ ഫ​യ​റി​ല്‍ വി​ശ​ക​ല​നം ചെ​യ്യു​ന്നു​ണ്ട്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ല്‍സ​രം ഇ​ന്ത്യ​ക്കു ഒ​ന്നു ശ്ര​മി​ച്ചാ​ല്‍ ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​യി​രു​ന്നു​വെ​ന്ന് സ്‌​റ്റോ​ക്‌​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. 11 ഓ​വ​റി​ല്‍ ഇ​ന്ത്യ​ക്കു ജ​യി​ക്കാ​ന്‍ 112 റ​ണ്‍സ് വേ​ണ​മെ​ന്നി​രി​ക്കെ ധോ​ണി​യു​ടെ ബാ​റ്റി​ങ് വ​ള​രെ വി​ചി​ത്ര​മാ​യി തോ​ന്നി. സി​ക്‌​സ​റു​ക​ള്‍ നേ​ടു​ന്ന​തി​നേ​ക്കാ​ള്‍ അ​ദ്ദേ​ഹം ശ്ര​മി​ച്ച​ത് സിം​ഗി​ളു​ക​ള്‍ക്കാ​ണ്. ധോ​ണി കു​റേ​ക്കൂ​ടി ആ​ക്ര​മ​ണോ​ത്സു​ക ബാ​റ്റി​ങ് കാ​ഴ്ച​വ​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ത്യ​ക്കു ജ​യി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ധോ​ണി​യി​ല്‍ നി​ന്നോ ബാ​റ്റി​ങ് പ​ങ്കാ​ളി​യാ​യ കേ​ദാ​ര്‍ ജാ​ദ​വി​ല്‍ നി​ന്നോ ടീ​മി​നെ ജ​യി​പ്പി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും ക​ണ്ടി​ല്ല. വി​ജ​യം ഇ​നി​യും സാ​ധ്യ​മെ​ന്നു തോ​ന്നു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നു വേ​ണ്ടി ഏ​ത​റ്റം വ​രെ​യും പോ​വ​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും സ്റ്റോ​ക്‌​സ് വ്യ​ക്ത​മാ​ക്കി. ക​ളി അ​വ​സാ​ന ഓ​വ​ര്‍ നീ​ട്ടി​ക്കൊ​ണ്ടു പോ​യ ശേ​ഷം ധോ​ണി ടീ​മി​നെ ജ​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് ത​ങ്ങ​ള്‍ക്കു അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്നു ധോ​ണി 31 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 42 റ​ണ്‍സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ റ​ണ്‍സും അ​വ​സാ​ന ഓ​വ​റു​ക​ളി​ലാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ക​ളി ഇം​ഗ്ല​ണ്ടി​ന്‍റെ വ​രു​തി​യി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

മ​ല്‍സ​ര​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍മ- വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രു​ടെ കൂ​ട്ടു​കെ​ട്ടി​നെ​യും സ്‌​റ്റോ​ക്‌​സ് ചോ​ദ്യം ചെ​യ്തു. 27 ഓ​വ​റി​ല്‍ നി​ന്നും 138 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് അ​ന്നു ഇ​രു​വ​രും ചേ​ര്‍ന്നു​ണ്ടാ​ക്കി​യ​ത്. രോ​ഹി​ത്തി​ന്‍റെ​യും കോ​ഹ്‌​ലി​യു​ടെ ബാ​റ്റി​ങി​ല്‍ ദു​രൂ​ഹ​ത ഉ​ണ്ടാ​യി​രു​ന്ന​തു പോ​ലെ​യാ​ണ് ത​നി​ക്കു തോ​ന്നി​യ​ത്. ഇം​ഗ്ലീ​ഷ് ബൗ​ള​ര്‍മാ​ര്‍ മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ​യാ​യി​രു​ന്നു കാ​ഴ്ച​വ​ച്ച​തെ​ന്ന് അ​റി​യാം. പ​ക്ഷെ അ​വ​രു​ടെ ബാ​റ്റി​ങ് ത​ന്നെ ശ​രി​ക്കും വി​ചി​ത്ര​മാ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ല്‍സ​ര​ത്തി​ല്‍ ത​ങ്ങ​ളു​ടെ ടീ​മി​നെ ല​ക്ഷ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പി​റ​കി​ലേ​ക്കു വ​ലി​ക്കു​ക​യാ​ണ് ഇ​രു​വ​രും ചേ​ര്‍ന്നു ചെ​യ്ത​ത്. ത​ങ്ങ​ളു​ടെ ടീ​മി​നെ സ​മ്മ​ര്‍ദ്ദ​ത്തി​ലാ​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും രോ​ഹി​ത്, കോ​ഹ്‌​ലി എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ല. പ​ക​രം വെ​റു​തെ​യ​ങ്ങ​നെ ബാ​റ്റ് ചെ​യ്ത് പോ​വു​ക​യാ​ണ് ചെ​യ്ത​ത്. ഇ​രു​വ​രു​ടെ​യും ഈ ​ത​ന്ത്രം യ​ഥാ​ര്‍ഥ​ത്തി​ല്‍ മ​ല്‍സ​രം ത​ങ്ങ​ള്‍ക്കു സ​മ്മാ​നി​ക്കു​ക ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും സ്റ്റോ​ക്‌​സ് ചൂ​ണ്ടി​ക്കാ​ട്ടി.

മ​ല്‍സ​ര​ശേ​ഷം ഗ്രൗ​ണ്ടി​ന്‍റെ വ​ലി​പ്പ​ത്തെ​ക്കു​റി​ച്ചു​ള്ള കോ​ഹ്‌​ലി​യു​ടെ പ​രാ​തി കേ​ട്ട​പ്പോ​ള്‍ അ​ദ്ഭു​ത​മാ​ണ് തോ​ന്നി​യ​തെ​ന്നു സ്‌​റ്റോ​ക്‌​സ് പ​റ​യു​ന്നു. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ക​ളി​യി​ല്‍ തോ​റ്റ ശേ​ഷം ഗ്രൗ​ണ്ടി​നെ​ക്കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ​ത് കേ​ട്ട​പ്പോ​ള്‍ ശ​രി​ക്കും അ​മ്പ​ര​ന്നു പോ​യി. ഇ​ത്ര​യും വി​ചി​ത്ര​മാ​യ ഒ​രു പ​രാ​തി മ​റ്റൊ​രു ക്യാ​പ്റ്റ​നി​ല്‍ നി​ന്നും മ​ല്‍സ​ര​ശേ​ഷം താ​ന്‍ കേ​ട്ടി​ട്ടി​ല്ല. ഒ​രു ക​ളി​യി​ല്‍ ക്യാ​പ്റ്റ​ന് ഉ​ന്ന​യി​ക്കാ​വു​ന്ന ഏ​റ്റ​വും മോ​ശം പ​രാ​തി​യും ഇ​ത് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും സ്റ്റോ​ക്‌​സ് പ​രി​ഹ​സി​ച്ചു. ഇ​രു​ടീ​മു​ക​ളും ഈ ​ഗ്രൗ​ണ്ടി​ലാ​ണ് ബാ​റ്റ് ചെ​യ്ത​ത്. ര​ണ്ടു ടീ​മും നേ​രി​ട്ട​ത് തു​ല്യ​മാ​യ പ​ന്തു​ക​ള്‍ ത​ന്നെ. പി​ന്നെ​യെ​ങ്ങ​നെ ഗ്രൗ​ണ്ടി​ന്‍റെ വി​സ്തീ​ര്‍ണം ഒ​രു ടീ​മി​നു മാ​ത്രം മു​ന്‍തൂ​ക്കം ന​ല്‍കി​യെ​ന്നു പ​റ​യാ​ന്‍ ക​ഴി​യു​മെ​ന്നും സ്റ്റോ​ക്‌​സ് ചോ​ദി​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top