11
July 2020 - 10:39 pm IST

Download Our Mobile App

Cricket

IPL, T20 World Cup 2020, Cricket

ടി-20 ​ലോ​ക​ക​പ്പ് മാ​റ്റും, പ​ക​രം ഐ​പി​എ​ൽ

Published:28 May 2020

ലോ​ക​ക​പ്പി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചും ക്രി​ക്ക​റ്റ് പു​ന​രാ​രം​ഭി​ക്കു​മ്പോ​ള്‍ ന​ട​പ്പാ​ക്കേ​ണ്ട പു​തി​യ മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ര്‍ച്ച ചെ​യ്യാ​ന്‍ ഐ​സി​സി വ്യാ​ഴാ​ഴ്ച യോ​ഗം ചേ​രു​ന്നു​ണ്ട്. ടി20 ​ലോ​ക​ക​പ്പ് ഈ ​വ​ര്‍ഷ​മു​ണ്ടാ​വി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

ദു​ബാ​യ്: കൊ​റോ​ണ​വൈ​റ​സ് ബാ​ധ ഇ​നി​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഈ ​വ​ര്‍ഷം ഒ​ക്ടോ​ബ​ര്‍- ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന ഐ​സി​സി​യു​ടെ ടി20 ​ലോ​ക​ക​പ്പ് 2022ലേ​ക്കു മാ​റ്റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ള്‍. ലോ​ക​ക​പ്പി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചും ക്രി​ക്ക​റ്റ് പു​ന​രാ​രം​ഭി​ക്കു​മ്പോ​ള്‍ ന​ട​പ്പാ​ക്കേ​ണ്ട പു​തി​യ മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ര്‍ച്ച ചെ​യ്യാ​ന്‍ ഐ​സി​സി വ്യാ​ഴാ​ഴ്ച യോ​ഗം ചേ​രു​ന്നു​ണ്ട്. ടി20 ​ലോ​ക​ക​പ്പ് ഈ ​വ​ര്‍ഷ​മു​ണ്ടാ​വി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

ടി20 ​ലോ​ക​ക​പ്പ് നീ​ട്ടി വ​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ വ​ഴി തെ​ളി​യു​ക ഐ​പി​എ​ല്ലി​നാ​യി​രി​ക്കും. അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കു ബി​സി​സി​ഐ മാ​റ്റി വ​ച്ചി​രി​ക്കു​ന്ന ഐ​പി​എ​ല്ലി​ന്‍റെ വി​ന്‍ഡോ​യാ​യി ഒ​ക്ടോ​ബ​ര്‍- ന​വം​ബ​ര്‍ മാ​സം മാ​റി​യേ​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. ഇ​ന്ത്യ​യി​ല്‍ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണ്‍ ന​ട​ത്താ​നി​രി​ക്കും ബി​സി​സി​ഐ​യു​ടെ തീ​രു​മാ​നം. ടി20 ​ലോ​ക​ക​പ്പ് 2021നു ​പ​ക​രം 2022ലേ​ക്കു മാ​റ്റാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം അ​ടു​ത്ത വ​ര്‍ഷം ഇ​ന്ത്യ​യി​ല്‍ ലോ​ക​ക​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ്. ഒ​രേ ഫോ​ര്‍മാ​റ്റി​ല്‍ ര​ണ്ടു ലോ​ക​ക​പ്പ് ഒ​രു വ​ര്‍ഷം ത​ന്നെ ന​ട​ത്തു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്. ഇ​തേ തു​ട​ര്‍ന്നാ​ണ് 2022ലേ​ക്കു ലോ​ക​ക​പ്പ് മാ​റ്റി വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഐ​സി​സി ആ​ലോ​ചി​ക്കു​ന്ന​ത്. 2021 ഒ​ക്ടോ​ബ​റി​ലാ​ണ് ടി20 ​ലോ​ക​ക​പ്പി​ന്‍റെ അ​ടു​ത്ത എ​ഡി​ഷ​ന്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന​ത്.

ഈ ​വ​ര്‍ഷ​ത്തെ ടി20 ​ലോ​ക​ക​പ്പ് 2021 ഫെ​ബ്രു​വ​രി- മാ​ര്‍ച്ച് മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കാ​നി​ട​യു​ണ്ടെ​ന്നു നേ​ര​ത്തേ ചി​ല അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്നി​രു​ന്നു. എ​ന്നാ​ല്‍ ആ​റു മാ​സ​ത്തി​നി​ടെ ഒ​രേ ഫോ​ര്‍മാ​റ്റി​ല്‍ ര​ണ്ടു ലോ​ക​ക​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നോ​ട് ആ​രും യോ​ജി​ക്കാ​നി​ട​യി​ല്ല. അ​തി​നാ​ല്‍ ത​ന്നെ 2022ലേ​ക്കു ടി20 ​ലോ​ക​ക​പ്പ് മാ​റ്റു​ക​യെ​ന്ന ഒ​രു വ​ഴി മാ​ത്ര​മേ ഇ​പ്പോ​ള്‍ ഐ​സി​സി​ക്കു മു​ന്നി​ലു​ള്ളൂ. ഇ​ത് എ​ല്ലാ​വ​ര്‍ക്കും സ്വീ​കാ​ര്യ​വു​മാ​യേ​ക്കും. ഇ​തി​നു ചി​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. ഒ​ന്ന് ടി20 ​ലോ​ക​ക​പ്പ് റ​ദ്ദാ​ക്കു​ന്നി​ല്ല, മ​റി​ച്ച് മാ​റ്റി വ​യ്ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന​താ​ണ്. ഇ​തു കാ​ര​ണം സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ ന​ഷ്ടം ഓ​സ്‌​ട്രേ​ലി​യ​ക്കോ, ഐ​സി​സി​ക്കോ ഉ​ണ്ടാ​വു​ക​യും ചെ​യ്യി​ല്ല. 

ബിസിസിഐക്കെതിരേ ഐസിസി

അ​തി​നി​ടെ, അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ഐ​സി​സി​യു​ടെ ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ആ​തി​ഥേ​യ​ത്വം ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി രാ​ജ്യ​ന്താ​ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ.  ലോ​ക​ക​പ്പ് വേ​ദി ഇ​ന്ത്യ​യി​ല്‍ നി​ന്നും പി​ടി​ച്ചു​വാ​ങ്ങാ​ന്‍ ത​ങ്ങ​ള്‍ക്കു അ​വ​കാ​ശ​മു​ണ്ടെ​ന്നും ഐ​സി​സി ബി​സി​സി​ഐ​യ്ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍കി. ടൂ​ര്‍ണ​മെ​ന്‍റി​നു നി​കു​ത​യി​ള​വു​ണ്ടാ​വു​മെ​ന്ന് സ​ര്‍ക്കാ​രി​ല്‍ നി​ന്നും ഉ​റ​പ്പ് വാ​ങ്ങി​ത്ത​രാ​ന്‍ ബി​സി​സി​ഐ​യ്ക്കു ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് ഐ​സി​സി​യെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ഈ ​വി​ഷ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​സി​സി​ഐ​യും ഐ​സി​സി​യും ത​മ്മി​ല്‍ നി​ര​വ​ധി ത​വ​ണ​യാ​ണ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

മേ​യ് 18ന് ​മു​മ്പ് സ​ര്‍ക്കാ​രി​ല്‍ നി​ന്നും ത​ങ്ങ​ള്‍ക്ക് ഉ​റ​പ്പ് വാ​ങ്ങി​ത്ത​ര​ണ​മെ​ന്നും ഐ​സി​സി ബി​സി​സി​ഐ​യ്ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഡെ​ഡ്‌​ലൈ​ന്‍ മേ​യ് 30 വ​രെ​യെ​ങ്കി​ലും നീ​ട്ടി ന​ല്‍ക​ണ​മെ​ന്നാ​ണ് ബി​സി​സി​ഐ​യു​ടെ അ​ഭ്യ​ര്‍ഥ​ന. കൊ​വി​ഡ്-19​നെ തു​ട​ര്‍ന്നു രാ​ജ്യ​ത്തു സ്ഥി​തി​ഗ​തി​ക​ള്‍ ആ​കെ മാ​റി​യ​താ​യും ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ​ച്ചു കൂ​ടി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ബി​സി​സി​ഐ അ​ഭ്യ​ര്‍ഥി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ഭ്യ​ര്‍ഥ​ന ഐ​സി​സി ത​ള്ളു​ക​യാ​യി​രു​ന്നു.
 


വാർത്തകൾ

Sign up for Newsletter



top