06
July 2020 - 1:22 pm IST

Download Our Mobile App

Other news

Tom Joseph, Pakistan, Volleyball

സാഫ് ഗെയിംസിന് പാക്കിസ്ഥാനിൽ

Published:28 May 2020

# ടോം ജോസഫ്

2003ൽ ​ന​ട​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളും ഏ​ഷ്യ​ൻ ചാം​പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​വു​മെ​ല്ലാം ഒ​രു വോ​ളി​ബോ​ൾ താ​ര​മെ​ന്ന നി​ല​യ്ക്ക് വ​ലി​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ചു. കു​റ​ച്ചു​കാ​ലം സ്വ​ന്തം ടീം ​ബി​പി​സി​എ​ല്ലി​നൊ​പ്പം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടൂ​ർ​ണ​മെ​ന്‍റു​ക‍ളും മ​റ്റും ക​ളി​ക്കു​ന്ന സ​മ​യ​ത്താ​ണ് സാ​ഫ് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ക്യാം​പി​ലേ​ക്ക് എ​ന്നെ​യും വി​ളി​ക്കു​ന്ന​ത്. 

എ​ന്‍റെ വോ​ളി ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ച ടൂ​ർ​ണ​മെ​ന്‍റാ​യി​രു​ന്നു 2004ലെ ​സാ​ഫ് ഗെ​യിം​സ്. 2003ൽ ​ന​ട​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളും ഏ​ഷ്യ​ൻ ചാം​പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​വു​മെ​ല്ലാം ഒ​രു വോ​ളി​ബോ​ൾ താ​ര​മെ​ന്ന നി​ല​യ്ക്ക് വ​ലി​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ചു. കു​റ​ച്ചു​കാ​ലം സ്വ​ന്തം ടീം ​ബി​പി​സി​എ​ല്ലി​നൊ​പ്പം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടൂ​ർ​ണ​മെ​ന്‍റു​ക‍ളും മ​റ്റും ക​ളി​ക്കു​ന്ന സ​മ​യ​ത്താ​ണ് സാ​ഫ് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ക്യാം​പി​ലേ​ക്ക് എ​ന്നെ​യും വി​ളി​ക്കു​ന്ന​ത്. 

 ഇ​ന്ത്യ​ൻ ക്യാം​പി​ലേ​ക്കു പോ​വു​ക എ​ന്ന​ത് ഏ​തൊ​രു ക​ളി​ക്കാ​ര​നെ​യും സം​ബ​ന്ധി​ച്ച് വി​ഷ​മി​പ്പി​ക്കു​ന്ന കാ​ര്യ​മാ​യി​രു​ന്നു, എ​ന്തെ​ന്നാ​ൽ  കി​ളി​ക​ളെ കൂ​ട്ടി​ൽ അ​ട​ച്ചി​ട്ട പോ​ലെ ഉ​ള്ള മൂ​ന്നു നേ​ര​ങ്ങ​ളി​ലെ ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളും,  വി​ശ്ര​മ​മി​ല്ലാ​ത്ത ജീ​വി​ത​വു​മാ​യി​രി​ക്കും. എ​ന്നാ​ൽ, ആ ​തീ​ക്ഷ്ണ​മാ​യ ചി​ട്ട​വ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും സ്വ​ന്തം രാ​ജ്യ​ത്തി​നു വേ​ണ്ടി ക​ളി​ക്കാ​നി​റ​ങ്ങാ​നാ​കു​ന്ന സ​ന്തോ​ഷ​മാ​ണ്  ആ​രെ​യും ഇ​ന്ത്യ​ൻ ക്യാം​പി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​ത്.  സ്വ​ന്തം രാ​ജ്യ​ത്തി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും മ​റ്റൊ​ന്നി​നും ത​രാ​ൻ ക​ഴി​യി​ല്ല എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കാ​നാ​കു​മ​ല്ലോ എ​ന്നോ​ർ​ത്താ​ണ് പ​രി​ശീ​ല​ന കാ​ല​ത്തെ ക​ഷ്ട​പ്പാ​ടു​ക​ൾ മ​റ​ന്ന് ക്യാം​പി​ലെ​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​കം. അ​ങ്ങ​നെ ഞാ​ൻ ക്യാം​പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി  ഞാ​ൻ കോ​ഴി​ക്കോ​ട് നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. സ്ഥി​രം പോ​കു​ന്ന ബ​സ് ആ​യ​തി​നാ​ൽ ഞാ​ൻ ഉ​റ​ങ്ങി​പ്പോ​യാ​ലും ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​മെ​ത്തി​യാ​ൽ ബ​സ്സി​ലെ ചേ​ട്ട​ന്മാ​ർ വി​ളി​ച്ചേ​ൽ​പ്പി​ക്കും. 

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ ജി. ​ശ്രീ​ധ​ർ സാ​റും അ​സി​സ്റ്റ​ന്‍റ് കോ​ച്ച് ഓം​പ്ര​കാ​ശ് സാ​റു​മാ​യി​രു​ന്നു. ശ്രീ​ധ​ർ സാ​റി​ന്‍റെ ക്യാം​പി​ൽ മു​മ്പും പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി​ക​ൾ എ​നി​ക്കു പ​രി​ചി​ത​മാ​യി​രു​ന്നു. രാ​വി​ലെ ആ​റ​ര​യ്ക്ക് ക്യാം​പ് ആ​രം​ഭി​ക്കും. സാ​ർ പു​ല​ർ​ച്ചെ അ​ഞ്ചി​നു ത​ന്നെ​യെ​ത്തി   ഗ്രൗ​ണ്ടി​നു ചു​റ്റും പ​ത്തു റൗ​ണ്ട് ഓ​ടി വാം ​ആ​യി ഞ​ങ്ങ​ളെ കാ​ത്തു​നി​ൽ​ക്കും. ഞ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ ഗ്രൗ​ണ്ടി​ലെ​ത്തു​മാ​യി​രു​ന്നു. ആ​ദ്യം ലൈ​ന​പ്പ്, പി​ന്നെ പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് പ​രി​ശീ​ല​ന​ത്തി​ലേ​ക്കു ക​ട​ക്കും. ഫ​സ്റ്റ് സെ​ഷ​നി​ൻ എ​ൻ​ഡു​റ​ൻ​സ്, പി​ന്നീ​ട് മ​ണ​ലി​ൽ ഒ​രു​ക്കി​യ വോ​ളി​ബോ​ൾ കോ​ർ​ട്ടി​ൽ ഓ​ട്ടം. ചു​ട​ർ​ന്ന് റി​ക്രി​യേ​ഷ​ൻ ഗെ​യിം. ര​ണ്ടാ​മ​ത്തെ സെ​ഷ​ൻ 

ജിം ​പ്രാ​ക്റ്റീ​സും ബോ​ൾ പ്രാ​ക്റ്റീ​സും അ​ട​ങ്ങി​യ ക​ഠി​ന​മാ​യ ട്രെ​യി​നി​ങ്ങു​ക​ൾ ആ​യി​രി​ക്കും.  അ​വ​സാ​ന സെ​ഷ​നി​ൽ കൂ​ടു​ത​ലും ബോ​ൾ പ്രാ​ക്റ്റീ​സി​ലൂ​ടെ അ​റ്റാ​ക്കി​ങ്, ഡി​ഫ​ൻ​സ്, ബ്ലോ​ക്ക്‌ തു​ട​ങ്ങി​യ​വ​യു​ടെ പ​രി​ശീ​ല​ന​മാ​ണ്. കൂ​ടാ​തെ  ഓ​രോ പ്ലെ​യ​റി​നും സ്പെ​ഷ്യ​ൽ ആ​യി വേ​ണ്ട ട്രെ​യി​നി​ങ്ങു​ക​ളൊ​ക്കെ ചെ​യ്തു.  ഒ​രു സാ​ധാ​ര​ണ ക​ളി​ക്കാ​ര​ന് ശ്രീ​ധ​ർ സാ​റി​ന്‍റെ കീ​ഴി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ക അ​സാ​ധ്യ​മാ​ണ്. അ​ത്ര​യ്ക്കു ക​ഠി​ന​മാ​യ പ​രി​ശീ​ല​ന മു​റ​ക​ളാ​ണ് സാ​റി​ന്‍റേ​ത്. സാ​ഫ് ഗെ​യിം​സി​ന്‍റെ ക്യാം​പ് ആ​യ​തു​കൊ​ണ്ട്  മി​ക്ക കാ​യി​ക വി​ഭാ​ഗ​ത്തി​ലു​ള്ള താ​ര​ങ്ങ​ൾ​ക്കും ബം​ഗ​ളൂ​രു സാ​യി​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ധാ​രാ​ളം മ​ല​യാ​ളി താ​ര​ങ്ങ​ൾ ക്യാം​പി​ലു​ണ്ടാ​യി​രു​ന്നു.  രാ​വി​ല​ത്തെ സെ​ഷ​ൻ ക​ഴി​ഞ്ഞു ത​ള​ർ​ന്നു വ​രു​ന്ന സ​മ​യ​ത്തെ വ​ലി​യ ആ​ശ്വാ​സ​മാ​ണ്  സാ​യി​യി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു ചെ​റി​യ ചാ​യ​ക്ക​ട. അ​വി​ട​ത്തെ ചാ​യ​യും ബോ​ണ്ട​യും ഒ​രു പ്ര​ത്യേ​ക ഉ​ന്മേ​ഷം ത​ന്നെ ആ​യി​രു​ന്നു. പി​ന്നീ​ട് റൂ​മി​ൽ പോ​യി ജേ​ഴ്‌​സി​യ​ട​ക്ക​മു​ള്ള വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കി ഉ​ണ​ക്കാ​നി​ടും. ആ ​വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ങ്ങി​യാ​ലേ മൂ​ന്നാ​മ​ത്തെ സെ​ഷ​നി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കൂ.   ഒ​രു ദി​വ​സം ആ​ദ്യ സെ​ഷ​ൻ ക​ഴി​ഞ്ഞു റൂ​മി​ൽ എ​ത്തി ബ്രേ​ക്ക്ഫാ​സ്റ്റും ക​ഴി​ച്ചു ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​മ്പോ‍ഴാ​ണ് കോ​ച്ച് പ​റ​യു​ന്ന​ത് അ​ന്ന​ത്തെ പ​രി​ശീ​ല​നം ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ലാ​യി​രി​ക്കു​മെ​ന്ന്. 

സാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു എ​ല്ലാ​വ​രും ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ലെ​ത്തി. പ​രി​ശീ​ല​ന​ത്തി​നാ​യി അ​വി​ടെ  വോ​ളീ​ബോ​ൾ നെ​റ്റും കെ​ട്ടി​യി​രു​ന്നു. ഗ്രൗ​ണ്ടി​ൽ എ​ത്തി ഞ​ങ്ങ​ൾ അ​റ്റാ​ക്കി​ങ്, ബ്ലോ​ക്കി​ങ്, ഡി​ഫെ​ൻ​സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്രാ​ക്ടീ​സ് ചെ​യ്തു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പെ​ട്ട​ന്ന് എ​ന്‍റെ കാ​ലി​ന്‍റെ ആം​ഗി​ളി​ൽ ഒ​രു  വേ​ദ​ന. ഇ​തോ​ടെ എ​നി​ക്ക് ചാ​ടി​ക്ക​ളി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ. ഞാ​ൻ പ​രി​ശീ​ല​നം നി​ർ​ത്തി. അ​പ്പോ​ഴും ശ്രീ​ധ​ർ സാ​ർ എ​ന്നെ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. വേ​ദ​ന സ​ഹി​ക്കാ​ൻ ആ​വാ​തെ വ​ന്ന​പ്പോ​ൾ ഞാ​ൻ ശ്രീ​ധ​ർ സാ​റി​ന്‍റെ അ​ടു​ത്ത് പോ​യി കാ​ര്യം അ​വ​ത​രി​പ്പി​ച്ചു.  കേ​ട്ട ഉ​ട​നെ എ​ന്‍റെ മു​ഖ​ത്ത് ഒ​രു അ​ടി​യാ​യി​രു​ന്നു സാ​റി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നി​ട്ട് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ​നി​ന്ന് എ​ന്നെ പു​റ​ത്താ​ക്കി വാ​തി​ല​ട​ച്ചു. ഞെ​ട്ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​യി​രു​ന്നു സാ​റി​ൽ​നി​ന്നു​ണ്ടാ​യ​ത്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഞാ​ൻ വാ​തി​ലി​നു പു​റ​ത്തി​രു​ന്നു. അ​പ്പോ​ഴും സാ​ർ എ​ന്തി​നാ​ണ് എ​ന്നോ​ട് അ​ങ്ങ​നെ ചെ​യ്ത​തെ​ന്നു മ​ന​സ്സി​ലാ​യി​ല്ല. വ​ലി​യ വി​ഷ​മം തോ​ന്നി. ആ​രും കാ​ണാ​തെ ബാ​ത്ത്റൂ​മി​ലെ​ത്തി ടാ​പ്പ് തു​റ​ന്നു​വ​ച്ച് ക​ര​ഞ്ഞു. 

കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞു.  ഇ​നി പ്രാ​ക്ടീ​സ് ക​ഴി​ഞ്ഞു വ​രു​മ്പോ​ൾ സാ​ർ എ​ന്നെ അ​വി​ടെ ക​ണ്ടി​ല്ലെ​ങ്കി​ൽ ഇ​നി​യും പ്ര​ശ്നം ഉ​ണ്ടാ​വും എ​ന്ന് ക​രു​തി വീ​ണ്ടും ഗ്രൗ​ണ്ടി​നു പു​റ​ത്തു​ചെ​ന്നി​രു​ന്നു. ആ ​സെ​ഷ​ൻ പ്രാ​ക്ടീ​സ് ക​ഴി​ഞ്ഞു അ​വി​ടെ നി​ന്നും തി​രി​ച്ചു പോ​കു​മ്പോ​ഴും വെ​ളി​യി​ൽ നി​ൽ​ക്കു​ന്ന എ​ന്നെ തി​രി​ഞ്ഞു പോ​ലും നോ​ക്കാ​തെ ആ​യി​രു​ന്നു സാ​ർ പോ​യ​ത്. വൈ​കു​ന്നേ​ര​ത്തെ സെ​ഷ​നി​ൽ എ​നി​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ആ​വി​ല്ല എ​ന്ന​തു​കൊ​ണ്ട് എ​നി​ക്ക് റ​സ്റ്റ്‌ അ​നു​വ​ദി​ച്ചു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടാ​ൻ ഞാ​ൻ പ​രി​ശീ​ല​ക​ന്‍റെ മു​റി​യി​ലെ​ത്തി. കാ​ര്യം അ​വ​ത​രി​പ്പി​ച്ച​തും വീ​ണ്ടും എ​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഉ​ള്ള സം​സാ​ര​മാ​യി​രു​ന്നു കോ​ച്ചി​ൽ​നി​ന്നു​ണ്ടാ​യ​ത്.  

അ​ങ്ങ​നെ വൈ​കു​ന്നേ​ര​ത്തെ പ്രാ​ക്ടീ​സി​നാ​യി കാ​ൽ വ​യ്യാ​തെ  ഞാ​ൻ ഗ്രൗ​ണ്ടി​ൽ പോ​യി നി​ന്നു.  എ​ന്‍റെ അ​വ​സ്ഥ ക​ണ്ടു സാ​റി​ന് എ​നി​ക്ക് എ​ന്തോ കാ​ര്യ​മാ​യി പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യി. ഉ​ട​നെ സാ​ർ എ​ന്നെ വി​ളി​പ്പി​ച്ചു കൊ​ണ്ട് എ​ന്ത് പ​റ്റി​യ​താ​ണ് എ​ന്നു  ചോ​ദി​ച്ചു. പി​ന്നീ​ട് സാ​ർ എ​ന്നെ സ്നേ​ഹ​ത്തോ​ടെ മ​ക​നെ എ​ന്നും വി​ളി​ച്ചു കൊ​ണ്ട് ത​ൽ​ക്കാ​ലം ഇ​ന്ന് പ്രാ​ക്ടീ​സി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട എ​ന്നും റൂ​മി​ൽ പോ​യി റ​വി​ശ്ര​മി​ക്കൂ എ​ന്നും പ​റ​ഞ്ഞു. ഇ​തു കേ​ട്ട​തും എ​ന്‍റെ അ​വ​സ്ഥ സാ​ർ ഇ​പ്പോ​യെ​ങ്കി​ലും മ​ന​സ്സി​ലാ​ക്കി​യ​ല്ലോ എ​ന്ന സ​ന്തോ​ഷ​ത്തോ​ടെ സാ​റി​നോ​ട് പ​റ​ഞ്ഞു. പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​ൻ പ​ല​രും ക​ള്ളം പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. അ​തു​പോ​ലെ ക​ള്ള​മാ​യി​രി​ക്കും ഞാ​നും പ​റ​ഞ്ഞ​ത് എ​ന്നാ​യി​രു​ന്നു സാ​ർ ധ​രി​ച്ചി​രു​ന്ന​ത്.  ഐ​സ് വ​ച്ച് വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​നെ​ത്താം എ​ന്ന് സാ​റി​നോ​ടു പ​റ​ഞ്ഞെ​ങ്കി​ലും പോ​യി വി​ശ്ര​മി​ച്ച് അ​ടു​ത്ത ദി​വ​സ​മെ​ത്തി​യാ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞ് സാ​ർ എ​ന്നെ മ​ട​ക്കി​യ​യ​ച്ചു. പി​റ്റേ​ദി​വ​സ​മാ​യ​തോ​ടെ വേ​ദ​ന ശ​മി​ച്ചു. ആ​ദ്യ​സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഞാ​നെ​ത്തി. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്താ​ൽ മ​തി​യെ​ന്നാ​യി പ​രി​ശീ​ല​ക​ൻ. ക്യാം​പി​നി​ടെ, സാ​ഫ് ഗെ​യിം​സി​നു​ള്ള 12 അം​ഗ വോ​ളി ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.  ക​പി​ൽ, സു​ബ്ബ​റാ​വു, ര​വി​കാ​ന്ത്‌, സ​ഞ്ജ​യ്‌, അ​മീ​ർ​സിം​ഗ്, ന​ട​രാ​ജ​ൻ, കു​ൽ​വ​ന്ത്, അ​ഭി​ജി​ത്ത്, ശ്രീ​കാ​ന്ത്, പ്ര​ദീ​പ്, ദി​നേ​ശ്, ഞാ​ൻ തു​ട​ങ്ങി​യ​വ​ർ ആ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 

പാ​ക്കി​സ്ഥാ​നി​ലാ​യി​രു​ന്നു സാ​ഫ് ഗെ​യിം​സ്. പാ​ക്കി​സ്ഥാ​നി​ൽ മു​മ്പ് പ​ല​വ​ട്ടം പോ​യ​പ്പോ​ഴും ഓ​രോ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്ന​ല്ലോ. അ​വി​ടു​ത്തെ കാ​ണി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റ​വു​മൊ​ക്കെ ക​പി​ൽ ഓ​ർ​മി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്വ​ർ​ണം നേ​ട​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് ഞ​ങ്ങ​ൾ ബം​ഗ​ളൂ​രി​ൽ​നി​ന്ന് യാ​ത്ര തി​രി​ച്ച​ത്. ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി ടീ​മം​ഗ​ങ്ങ​ൾ​ക്കു​ള്ള കി​റ്റും കൈ​പ്പ​റ്റി​യാ​ണ് പാ​ക്കി​സ്ഥാ​നി​ലേ​ക്കു പ​റ​ന്ന​ത്. സാ​ഫ് ഗെ​യിം​സി​നു​ള്ള വി​വി​ധ കാ​യി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന എ​ല്ലാ​വ​രു​മു​ൾ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ ടീ​മാ​യി​രു​ന്നു പാ​ക്കി​സ്ഥാ​നി​ലേ​ക്കു പ​റ​ന്ന​ത്.  വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഞ​ങ്ങ​ളെ അ​വി​ട​ത്തെ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. കൂ​ടാ​തെ ആ ​രാ​ജ്യ​ത്തെ  പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റും എ​ത്തി​യി​രു​ന്നു. 

തയാറാക്കിയത്: സി.കെ. രാജേഷ്കുമാർ


വാർത്തകൾ

Sign up for Newsletter



top