11
July 2020 - 9:48 pm IST

Download Our Mobile App

Wellness

ayush

അണുവിമുക്തമാക്കാന്‍ പുത്തന്‍ മാര്‍ഗവുമായിആയുഷ്

Published:28 May 2020

ഗുല്ഗുലു, നാന്മുഖപുല്ലു, വയമ്പ്, ചെഞ്ചല്യം, വേപ്പിന്‍തൊലി, എരുക്ക്, അകില്‍, ദേവദാരു, എന്നിവയുടെ കൂട്ടാണ് പുകയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്ന്. ഒമ്പതു ദിവസങ്ങളിലായി നടന്ന ശാസ്ത്രീയ പഠനത്തിലൊടുവിലാണ് ആയുഷ് വിഭാഗം അപരാജിത ധൂമം വികസിപ്പിച്ചതെന്ന് ആയുഷ് ഡി എം ഒ ഡോ. സലജകുമാരി പറഞ്ഞു.

തൃശൂര്‍: അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനായി ആയുഷ് വകുപ്പ് കണ്ടെത്തിയ മാര്‍ഗ്ഗം ശ്രദ്ധയാകര്‍ഷിക്കുന്നു. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകള്‍ ഒഴിവാക്കി 8 തരം ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് പുകയ്ച്ചുള്ള അണുനശീകരണ രീതിയാണ് അപരാജിത ചൂര്‍ണ്ണം. ഗുല്ഗുലു, നാന്മുഖപുല്ലു, വയമ്പ്, ചെഞ്ചല്യം, വേപ്പിന്‍തൊലി, എരുക്ക്, അകില്‍, ദേവദാരു, എന്നിവയുടെ കൂട്ടാണ് പുകയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്ന്. ഒമ്പതു ദിവസങ്ങളിലായി നടന്ന ശാസ്ത്രീയ പഠനത്തിലൊടുവിലാണ് ആയുഷ് വിഭാഗം അപരാജിത ധൂമം വികസിപ്പിച്ചതെന്ന് ആയുഷ് ഡി എം ഒ ഡോ. സലജകുമാരി പറഞ്ഞു.

ആദ്യ 3 ദിവസം ധൂമം പുകച്ചതിന് ശേഷം നടന്ന പരിശോധനയില്‍ തന്നെ അന്തരീക്ഷത്തിലെ ഫംഗസിന്റെ തോത് 96% കുറഞ്ഞതായി കണ്ടെത്തി. കോവിഡ് രോഗവ്യാപനം തടയുന്നതിനാവശ്യമായ പ്രതിരോധ നടപടികള്‍ വികസിപ്പിക്കാന്‍ ജില്ലാ കലക്റ്റര്‍ എസ് ഷാനവാസ് ആയുഷ് വിഭാഗത്തിന്റെയും സഹായം തേടിയിരുന്നു. ഇതനുസരിച്ചാണ് അണു നശീകരണം ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങള്‍ ആയുഷ് വിഭാഗം ആസൂത്രണം ചെയ്തത്. 32000ത്തോളം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 1250 ക്യാമ്പുകളിലായി അപരാജിത ധുമം പുകയ്ക്കുകയും ആയുര്‍വേദ മരുന്നുകള്‍ നല്‍കുകയും ചെയ്തിരുന്നു. പരീക്ഷണങ്ങളുടെ ഫലം ആയുഷ് വകുപ്പ് കലക്റ്റര്‍ക്ക് കൈമാറി. പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ സലജകുമാരി പി ആര്‍, ഡോ ജോസ് ടി പൈക്കാട, ഡോ എന്‍ വി ശ്രീവല്‍സ്, മൈക്രോ ബയോളജിസ്റ് സുമിത സന്തോഷ്, എന്നിവരടങ്ങിയ 13 ഓളം ഡോക്റ്റര്‍മാര്‍ പഠനത്തില്‍ നേരിട്ട് പങ്കാളികളായിരുന്നു.


വാർത്തകൾ

Sign up for Newsletter



top