09
July 2020 - 1:58 pm IST

Download Our Mobile App

Flash News
Archives

Kerala

death

ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു

Published:28 May 2020

മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി എസ് മൊയ്തീന്‍റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ കുഴഞ്ഞുവീണതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

കാസര്‍ഗോഡ്: ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി എസ് മൊയ്തീന്‍റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ കുഴഞ്ഞുവീണതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഇവരുടെ സ്രവം കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്.

ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനാ ഫലമെത്തിയ ശേഷം മൃതദേഹം മറവ് ചെയ്യും. മക്കള്‍: സഈദ്, ഉദൈഫത്ത്.


വാർത്തകൾ

Sign up for Newsletter



top